ക​ണ്ണൂ​രി​ലെ കോ​വി​ഡ് ബാ​ധി​ത​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട 40ലേ​റ​പ്പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ.ദുബൈയിൽ നിന്നും ബംഗലുരുവഴി കൂട്ടുപുഴ അതിർത്തി കടന്ന് നാട്ടിലെത്തിയ യുവാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ചെ​റു​വാ​ഞ്ചേ​രി സ്വ​ദേ​ശി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ 40ലേ​റ​പ്പെ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ. ഇ​ര​ട്ടി എ​സ്ഐ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ൾ​പ്പ​ടെ​യാ​ണ് ഇ​ത്ര​യും പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ര​ണ്ടു പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​ന്ന് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ദുബൈയിൽ നിന്നും ബംഗലുരുവഴി റോഡുമാർഗ്ഗം കൂട്ടുപുഴ അതിർത്തി കടന്ന് നാട്ടിലെത്തിയ ആൾക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.ദുബൈയിൽ നിന്നും വിമാന മാർഗ്ഗം ബംഗലുരുവിലെത്തി, തുടർന്ന് റോഡു ഗതാഗത മാർഗ്ഗം കൂട്ടുപുഴ അതിർത്തി വഴി നാട്ടിലെത്തിയ പന്ത്രണ്ടംഗ സംഘത്തിലെ കണ്ണൂർ ജില്ലക്കാരനായ യുവാവിനാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഈ യുവാവിനൊപ്പമുണ്ടായിരുന്ന പതിനൊന്നു പേരും നിരീക്ഷണത്തിലാണ്

ദുബൈയിൽ വിവിധ കമ്പനിയിൽ ജോലി ചെയ്തിരുന്ന പന്ത്രണ്ടംഗ സംഘമാണ് കഴിഞ്ഞ ദിവസമാണ് ബംഗലുരു വിമാനത്താവളത്തിലെത്തിയത്. തുടർന്ന് നാട്ടിലെത്തുന്നതിനായി ബംഗലുരുവിൽ നിന്നും ടാക്സിയിൽ പുറപ്പെട്ട സംഘത്തെ കൂട്ടുപുഴ ആർ ടി ചെക്ക് പോസ്റ്റിൽ മോട്ടോർ വാഹന വകുപ്പ് തടഞ്ഞതിനെ തുടർന്ന് ടാക്സി ഉപേക്ഷിച്ച സംഘം കൂട്ടുപുഴയിൽ നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിൽ യാത്ര തുടർന്നെങ്കിലും കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് സംയുക്ത പരിശോധന സംഘം വാഹന പരിശോധനയ്ക്കിടെ പന്ത്രണ്ടംഗ സംഘത്തെ ബസ്സിൽ നിന്നും തുടർ യാത്ര തടഞ്ഞ് പൊലിസിന്റെയും ആരോഗ്യ വകുപ്പിന്റെയും സഹായത്തോടെ ഇരിട്ടി താലൂക്ക് ആശുപത്രി യിലെത്തിച്ച് ശേഷം നിരീക്ഷണ ത്താലാക്കുകയായിരുന്നു.
ശനിയാഴ്ച്ച രാവിലെ 9 മണി യോടെയാണ് 12 അംഗ സംഘത്തെ എക്സൈസ്- ആരോഗ്യ-റവന്യൂ – പൊലിസ് സംഘം തടഞ്ഞു വെച്ചത്. തുടർന്ന് 108 ആംബുലൻസ് കാത്ത് മണിക്കൂറോളം കൊവിഡ് ബാധിത നടക്കമുള്ള സംഘാംഗങ്ങൾ റോഡിൽ അലക്ഷ്യമായി കുത്തിയിരിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിർത്തി കടന്നെത്തി പന്ത്രണ്ടംഗ സംഘത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ സംഭവസ്ഥലത്ത് വാർത്ത ശേഖരിക്കാനെത്തിയ ഇരിട്ടിയിലെ 4 മാധ്യമ പ്രവർത്തകരും സംഭവ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 2 എക്സൈസ് ഇൻസ്പെക്ടർ അടക്കം 17 എക്സൈസ് ഉദ്യോഗസ്ഥർ, ഇരിട്ടി എസ്.ഐ യുൾപ്പെടെ രണ്ട് വനിതാ സിവിൽ പൊലിസ് ഓഫീസറടക്കം 5 പൊലിസുകാർ, റവന്യൂ, ആരോഗ്യ വകുപ്പ് ജീവനക്കാർ ഉൾപ്പെടെ 49 ഓളം പേർ വീട്ടു നിരീക്ഷണത്തിലായിരിക്കുകയാണ്. പന്ത്രണ്ടംഗ സംഘത്തിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംഘത്തിലുണ്ടായിരുന്ന മറ്റുള്ള വരെയും കർശന നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്ക പട്ടിക പുറത്തുവിടുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Top