ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും അടി തെറ്റി; എന്‍ഡിഎ വിടാന്‍ ഒരു പാര്‍ട്ടി കൂടി തയ്യാറെടുക്കുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി. യു പിയില്‍ അപ്ന ദള്‍ എന്‍ ഡി എ വിട്ട് നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണാസിയില്‍ മോദിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് വെല്ലുവിളിച്ചതിന് പിന്നാലെ ബി ജെ പിയുടെ മറ്റൊരു സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും എന്‍ ഡി എ വിടാനൊരുങ്ങുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്ക് ബിജെപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

നേരത്തേ ബി ജെ പിയോടുളള അതൃപ്തി വ്യക്തമാക്കി സഖ്യകക്ഷിയായ അപ്നാദള്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയില്‍ നിന്ന് വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെ, ബി ജെ പിയുമായുളള അസ്വാരസ്യത്തെ തുടര്‍ന്ന് വാരണാസിയില്‍ നരേന്ദ്രമോദി പങ്കെടുത്ത പരിപാടിയില്‍ നിന്ന് എസ് ബി എസ് പി വിട്ടു നിന്നിരുന്നു. അതേസമയം ചടങ്ങിലേയ്ക്ക് പാര്‍ട്ടിയുടെ അദ്ധ്യക്ഷനും പിന്നാക്ക വികസന മന്ത്രിയുമായ ഓം പ്രകാശ് രാജബഹാറിനെ ക്ഷണിച്ചില്ലെന്ന ആരോപണവും ഉണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാല് എംഎല്‍എമാരാണ് എസ്ബിഎസ്പിക്ക് സംസ്ഥാനത്ത് ഉള്ളത്. ബിഹാറില്‍ നേരത്തേ സീറ്റ് വിഭജനത്തെ ചൊല്ലി തെറ്റിയ എല്‍ ജെ പി നേതാവ് റാം വിലാസ് പസ്വാനുമായുള്ള പ്രശ്നങ്ങള്‍ ബി ജെ പി നേതൃത്വം പറഞ്ഞ് തീര്‍ത്ത് ലോക്സഭയിലും രാജ്യസഭയിലും രണ്ട് സീറ്റുകള്‍ വീതം നല്‍കിയായിരുന്നു . ഇതിന് പിന്നാലെയാണ് ബി ജെ പിയുടെ സഖ്യകക്ഷികള്‍ വെല്ലുവിളി ഉയര്‍ത്തി രംഗത്തെത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനുള്ള പാര്‍ട്ടിയുടെ തന്ത്രമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.

Top