ഉത്രയുടെ ഡമ്മിയിൽ കോഴിമാംസം കെട്ടി മൂർഖനെ കൊണ്ട് കടിപ്പിച്ച് പോലീസ് പരീക്ഷണം.

കൊല്ലം: കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതക കേസിൽ ഡമ്മി പരീക്ഷണവുമായി പോലീസ്. പാമ്പിനെക്കൊണ്ട് ഉത്രയുടെ ഡമ്മിയിൽ കടിപ്പിക്കുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത് ഡമ്മി പരിശോധനാ ദൃശ്യങ്ങൾ.പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യപൂർവ്വമായ പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. കൊല്ലം മുൻ റൂറൽ എസ്‍.പി. ഹരിശങ്കറിൻറെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

കേസിൽ ചെറിയ തെളിവുകൾ പോലും പ്രധാനപ്പെട്ടതായതിനാലാണ് വേറിട്ട പരീക്ഷണത്തിന് പോലീസ് തയ്യാറായത്. നേരത്തേ കേസിൽ തെളിവായി ഈ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.കൊല്ലത്തെ അരിപ്പ വനം വകപ്പ് ഇൻസ്റ്റിറ്റ്യീട്ടിൽ വെച്ചായിരുന്നു ഇന്ന് പരീക്ഷണം നടത്തിയത്. കൊല്ലം മുൻ റൂറൽ എസ്പി ആയിരുന്ന ഹരി ശങ്കർ ആണ് നടപടിക്ക് നേതൃത്വം നൽകിയത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിക്കുമ്പോഴും സാധാരണ രീതിയിൽ പാമ്പ് കടിക്കുമ്പോഴും ഉള്ള വ്യത്യാസം തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു പോലീസ് വ്യത്യസ്തമായ പരീക്ഷണത്തിന് മുതിർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പരീക്ഷണത്തിനായി ഉത്രയുടെ ഭാരത്തിലുള്ള ഡമ്മിയായിരുന്നു ആദ്യം തയ്യാറാക്കിയത്. പിന്നീട് ഈ ഡമ്മിയുടെ കൈ ഭാഗത്ത് കോഴിയിറച്ചി കെട്ടി വെയ്ക്കുകയായിരുന്നു. പിന്നാലെ മൂർഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള ശ്രമം നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം പാമ്പിനെ കൊണ്ട് നിർബന്ധിച്ച് കടുപ്പിക്കുകയാണ്. ഈ സമയത്ത് വലിയ ആഴത്തിൽ ഉള്ള മുറിവുകളാണ് കൈയ്യിൽ ഉണ്ടായത്. ഉത്രയുടെ ശരീരത്തിൽ നീളം കൂടിയ രണ്ട് മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് പാമ്പിനെ കൊണ്ട് പ്രകോപിപ്പിച്ച് കടിപ്പിച്ചപ്പോൾ ഉണ്ടായ മുറിവിന് സമാനമായിട്ടുള്ളതായിരുന്നു.

ഉത്രയുടേത് സ്വാഭാവികമായി പാമ്പ് കടിച്ചുണ്ടായ മരണമല്ലെന്ന് നേരത്തേ തന്നെ പാമ്പ് വിദഗ്ദർ ചൂണ്ടിക്കാട്ടിയിരുന്നു. അണലി കടിച്ചായിരുന്നു ഉത്ര മരിച്ചത്. വീടിന്റെ അകത്ത് വെച്ച് പാമ്പ് കടിക്കുകയയാിരുന്നുവെന്നാണ് തുടക്കത്തിൽ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജ് പറഞ്ഞത്. എന്നാൽ അണലിയ്ക്ക് വീടിന്റെ മുകൾ നിലയിലേക്ക് കയറി പോകാൻ സാധിക്കില്ലെന്നായിരുന്നു വിദഗ്ദർ പറഞ്ഞത്. മാത്രമല്ല നേരത്തേ ഉത്രയെ കടിച്ചെന്ന് പറഞ്ഞ മൂർഖൻ പാമ്പിനേയും വീട്ടിൽ കണ്ടെത്തിയ രീതി സ്വാഭാവികമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.

പിന്നീട് ചോദ്യം ചെയ്യലിൽ പാമ്പിനെ കൊണ്ട് ഉത്രയെ കടുപ്പിക്കുകയായിരുന്നുവെന്ന് സൂരജ് വനം വകുപ്പിന് മൊഴി നൽകിയിരുന്നു. പ്ലാസ്റ്റിക് കുപ്പിയിലായിരുന്നു പാമ്പിനെ കൊണ്ട് വന്നതെന്നും അതിന് ശേഷം അതിനെ പുറത്ത് വിട്ട് തലയിൽ വടികൊണ്ടാണ് മൂർഖൻ പാമ്പിന്റെ തലയ്ക്ക് കുത്തിപ്പിടിച്ച് കൊണ്ട് ഉത്രയുടെ കൈയ്യിൽ രണ്ടു തവണ കടുപ്പിക്കുകയായിരുന്നുവെന്ന് സൂരജ് പറഞ്ഞതായി വനം കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി ആആർ ജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

2020 മെയ് ആറിനായിരുന്നു എറത്ത് വെള്ളശ്ശേരി വീട്ടിൽ ഉത്ര(25) പാമ്പ് കടിയേറ്റ് കൊല്ലപ്പെടുന്നത്. സ്ത്രീധനം തട്ടിയെടുക്കുന്നതിനായിരുന്നു കൊലപാതകം. വലിയ തുക സ്ത്രീധനം വാങ്ങിയായിരുന്നു ഭിന്നശേഷിക്കാരിയായ ഉത്രയെ സൂരജ് വിവാഹം കഴിച്ചത്. പിന്നീട് ഉത്രയെ ഒഴിവാക്കി സ്വർണവും പണവും തട്ടിയെടുക്കാനായിരുന്നു സൂരജ് കൊല നടത്തിയത്. സാമ്പത്തിക നേട്ടത്തിനാണ് സൂരജ് ഉത്രയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് കുറ്റപത്രത്തിൽ ഉള്ളത്. അപൂർവ്വങ്ങളില് അപൂർവ്വമാണ് ഉത്ര കൊലപാതകം എന്നായിരുന്നു കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കിയത്. ജീവനുള്ള വസ്തുവിനെ ആയുധമാക്കി കൊല നടത്തല്‍, സ്വാഭാവിക പാമ്പ് കടിയേറ്റുള്ള മരണമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചന എന്നിവയും പോലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരുന്നു. കേസിൽ 82ാം ദിവസമായിരുന്നു പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അതേസമയം കേസിൽ ഉടൻ തന്നെ കോടതി വിധി പറഞ്ഞേക്കും. നാളെ ഉത്ര കേസ് കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. നാളെ തന്നെ അന്തിമ വിധി പ്രഖ്യാപനം എന്നുണ്ടാകുമെന്ന് കോടതി പ്രഖ്യാപിച്ചേക്കും.

150 സെ.മി നീളമുള്ള മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാൽ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തിൽ സാധാരണ ഉണ്ടാവുക. എന്നാൽ ഉത്രയുടെ ശരീരത്തിൽ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാൽ മാത്രമേ ഇത്രയും വലിയ പാടുകൾ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുറിവുകളിലെ വ്യത്യാസം രേഖപ്പെടുത്തി.പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പരീക്ഷണം നടത്തിയത്.

Top