യുവതിയുടെ ദുരൂഹ മരണം സൂരജിനെ നിരീക്ഷിക്കാൻ പ്രത്യേക സംഘം.ഉത്രയെ കടിച്ച മൂർഖൻ; ചുരുളഴിക്കാൻ ക്രൈംബ്രാഞ്ച്.

കൊച്ചി:കൊല്ലം അഞ്ചലിൽ ഉത്തര എന്ന യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന്റെ അന്വോഷണം ക്രൈംബ്രാഞ്ച് ശക്തമാക്കി .സംഭവത്തിൽ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും വീട്ടുകാരുമായുണ്ടായ അസ്വാരസ്യവുമാണ് ഇത്തരമൊരു പരാതിയിലേക്കു നയിച്ചത്. അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഉത്രയുടെ വീട്ടിലെ മുറിയിലായിരുന്നു സംഭവം. ഭർത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. ഇതിനു പിന്നിൽ ദൂരൂഹതയുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നൽകിയിരുന്നു.

സൂരജിന്റെ വീട്ടിൽവച്ചും നേരത്തേ ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു. അതിന്റെ ചികിത്സ കഴിഞ്ഞ് തിരികെ സ്വന്തം വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്നാണു മാതാപിതാക്കൾ പറയുന്നത്. ഇതുൾപ്പെടെയുള്ള മാതാപിതാക്കളുടെ ആരോപണങ്ങളെപ്പറ്റി റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തിൽ മൊഴിയെടുത്തതായാണു സൂചന. വരുംദിവസങ്ങളിലും ഇത് തുടരും. പ്രാഥമിക റിപ്പോർട്ട് വൈകാതെതന്നെ നൽകും. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണു പരിശോധിക്കുന്നത്. സൂരജ് കൊണ്ടുവന്ന ബാഗിൽ പാമ്പുണ്ടായിരുന്നെന്നാണു സംശയം. മുറിയില്‍ അബോധാവസ്ഥയിൽ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളിൽ നടത്തിയ തിരച്ചിലിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും.

മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. അന്ന് അണലി വർഗത്തിൽപ്പെട്ട പാമ്പിന്റെ കടിയാണേറ്റത്. ഇതിന്റെ തുടർചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടിൽ എത്തിയത്. സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. ഉത്രയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൂരജിനെ ചോദ്യം ചെയ്യുക.

Top