ഉത്ര കൊലക്കേസിൽ പാമ്പ് സുരേഷിനെ മാപ്പുസാക്ഷിയാക്കാൻ പൊലീസ്.സൂ​ര​ജി​ന്‍റെ കു​ടും​ബ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം.

കൊല്ലം: ഉത്രയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള രണ്ടാം പ്രതി പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ്.ഭവനിൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കും. സൂരജിന് അണലിയെയും മൂർഖനെയും നൽകിയത് സുരേഷാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടർന്നായിരുന്നു കേസിൽ രണ്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്തത്. സുരേഷിന്റെ ഡ്രൈവറും സഹായികളും പാമ്പിനെ കൈമാറുന്നതിന് കൂടെയുണ്ടായിരുന്നുവെങ്കിലും ഇവരെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം.

സമാനതകളില്ലാത്ത കേസായതിനാൽ സൂരജിന് അർഹമായ ശിക്ഷഉറപ്പാക്കാൻ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ. കൊലപ്പെടുത്താനുള്ള ആയുധം മൂർഖൻ പാമ്പായതിനാൽ അത് കോടതിയിൽ തെളിയിച്ചെടുക്കുക നിസാരമല്ല. സുരേഷിനെ സാക്ഷിയാക്കിയാൽ സൂരജിനെതിരെയുള്ള പ്രധാന ആയുധമായി ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷ. കേസിൽ ഇപ്പോൾ രണ്ടാം പ്രതിയായി ഉൾപ്പെടുത്തി റിമാൻഡ് ചെയ്തിട്ടുണ്ടെങ്കിലും കൊലപാതകത്തിൽ ഇദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് വിലയിരുത്തൽ. ആ നിലയിൽ മാപ്പ് സാക്ഷിയാക്കി കേസിൽ സൂരജിനെതിരെ മൊഴിപറയിക്കാനാകും. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. കുറ്റപത്രം തയ്യാറാക്കുന്നതിന് മുൻപായി സൂരജിനും സുരേഷിനും വേണ്ട ശിക്ഷ ഉറപ്പാക്കാനുള്ള ശക്തമായ തെളിവുകൾ കിട്ടിയാൽ പ്രതിപ്പട്ടികയിൽ നിന്നും സുരേഷിനെ ഒഴിവാക്കേണ്ടി വരില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം ഉ​ത്ര കൊ​ല​ക്കേ​സി​ൽ സൂ​ര​ജി​ന്‍റെ അ​ച്ഛ​നും അ​മ്മ​ക്കും സ​ഹോ​ദ​രി​ക്കും എ​തി​രെ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​ൻ വ​നി​താ ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം. പ​ത്ത​നം​തി​ട്ട എ​സ്പി​യോ​ട് കേ​സ് എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി വ​നി​താ ക​മ്മി​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ൽ അ​റി​യി​ച്ചു. ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ത്ത് ര​ണ്ടാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ പു​രോ​ഗ​തി അ​റി​യി​ക്കാ​നാ​ണ് വ​നി​താ ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Top