ഉത്ര കൊലക്കേസ്;സൂരജ് കുറ്റക്കാരൻ !..വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകം. വധശിക്ഷതന്നെ നൽകണമെന്ന് പ്രോസിക്യൂഷന്‍. ഉത്രയുടെ അച്ഛനും സഹോദരനും വിധിക്ക് സാക്ഷി

കൊല്ലം :കേരളത്തെ നടുക്കിയ ഉത്ര കൊലക്കേസില്‍ വിധി. ഉത്രയുടെ ഭര്‍ത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ് കുറ്റക്കാരനെന്ന് കോടതി. പതിമൂന്നാം തിയതി പ്രതിക്ക് ശിക്ഷവിധിക്കും. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് വിധി പറഞ്ഞത്. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേരളം ഉറ്റ് നോക്കിയ കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ശിസൂരജിന് മേൽ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കപ്പെട്ടതായി കോടതി പറഞ്ഞു. ഉത്രയുടെ അച്ഛനും സഹോദരനും വിധി കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു. ഉത്രയുടെ അമ്മ വീട്ടിലിരുന്ന് ടെലിവിഷനിലാണ് വിധി കേട്ടത്.നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതിയുടെ വിധി. സൂരജിനുള്ള ശിക്ഷ ബുധനാഴ്ച പ്രസ്താവിക്കും. അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാൻ വേണ്ട സാഹചര്യ തെളിവുകൾ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. ജഡ്ജി വിധി പറഞ്ഞപ്പോൾ നിസ്സംഗനായാണ് സൂരജ് പ്രതിക്കൂട്ടിൽ അതു കേട്ട് നിന്നത്.

ഐപിസി 302, 307, 328, 201 വകുപ്പുകളാണ് പ്രതിക്കുമേല്‍ ചുമത്തിയത്. 12.45നാണ് കോടതി നടപടികള്‍ ആരംഭിച്ചത്. ഉത്രയുടെ അച്ഛന്‍ വിജയസേനനും സഹോദരന്‍ വിഷുവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ഉത്രയുടെ അമ്മ വീട്ടിലിരുന്നാണ് വിധി പ്രസ്താവം കേട്ടത്. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കനത്ത സുരക്ഷാവലയത്തിലാണ് ആള്‍ക്കൂട്ടത്തിനിടയിലൂടെ സൂരജിനെ പൊലീസ് സംഘം കോടതിമുറിക്കുള്ളിലെത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയെ അടുത്ത് വിളിച്ചുവരുത്തി ചെയ്ത കുറ്റകൃത്യങ്ങള്‍ വായിച്ചുകേള്‍പ്പിച്ച കോടതി എന്തെങ്കിലും പറയാനുണ്ടോ എന്ന് സൂരജിനോട് ചോദിച്ചപ്പോള്‍ ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി.അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിക്കുമുന്നില്‍ വെച്ചു.

ഭാര്യ വേദന കൊണ്ടുപുളയുമ്പോള്‍ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. വധശിക്ഷ നല്‍കാവുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിത് എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അതേസമയം ഉത്രയുടെ മരണം കൊലപാതകമല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് പറയാനാകില്ലെന്നും പ്രതിഭാഗം വാദിച്ചു.

ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിലാണ് ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി എത്തിയത്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.

റെക്കോര്‍ഡ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതി നടപടികളും വേഗത്തിലായിരുന്നു. വാദി ഭാഗവും പ്രതിഭാഗവും തമ്മില്‍ കോടതിയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ ഉണ്ടായി. കോടതിയില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പ്രതി സൂരജ് ആവര്‍ത്തിച്ചു പറഞ്ഞു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.

2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

വൻ ജനക്കൂട്ടമാണ് വിധി കേൾക്കാനായി കോടതി പരിസരത്ത് എത്തിയത്. 12.15ഓടെ പ്രതി സൂരജിനെ കോടതിയിൽ എത്തിച്ചു. 2020 മെയ് ഏഴിനാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്ര കൊല്ലപ്പെട്ടത്. ഇരുപത്തിമൂന്നുകാരിയായ ഉത്രയെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയത്. ഡമ്മി പരീക്ഷണം അടക്കമുളള ശാസ്ത്രീയ അന്വേഷണ രീതിയിലൂടെയായിരുന്നു സൂരജിനെ പോലീസ് കുടുക്കിയത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം എന്ന് തന്നെ വിളിക്കാവുന്നതാണ് ഉത്ര കൊലക്കേസ്. ഭിന്നശേഷിക്കാരി ആയിരുന്ന ഉത്രയെ തന്റെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുന്നതിന് വേണ്ടിയും ഉത്രയുടെ സ്വത്തുക്കള്‍ സ്വന്തമാക്കുന്നതിന് വേണ്ടിയും ഭര്‍ത്താവ് സൂരജ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഉത്രയുടെ കൊലപാതകം എന്നാണ് പ്രോസിക്യൂഷന്‍ കേസ്. കിടപ്പുമുറിയില്‍ വെച്ച് മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് സൂരജ് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ സൂരജിന് വധശിക്ഷ തന്നെ നല്‍കണം എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസിന്റെ തുടക്കം മുതല്‍ താന്‍ നിരപരാധിയാണ് എന്നാണ് സൂരജ് അവകാശപ്പെടുന്നത്. കൊല്ലപ്പെടുന്നതിന് രണ്ട് മാസങ്ങൾക്ക് മുന്‍പും ഉത്രയ്ക്ക് പാമ്പ് കടി ഏറ്റിരുന്നു. എന്നാല്‍ അന്ന് ആരും സൂരജിനെ സംശയിച്ചിരുന്നില്ല. പാമ്പ് പിടിത്തക്കാരനായ ചാവരുകാവ് സുരേഷില്‍ നിന്നാണ് സൂരജ് പാമ്പുകളെ വാങ്ങിച്ചത്.

ആദ്യം കേസിൽ പ്രതി ചേർത്ത സുരേഷിനെ പിന്നീട് കേസില്‍ മാപ്പ് സാക്ഷിയാക്കി. 2018 മാര്‍ച്ച് 25നാണ് ഉത്രയും സൂരജും തമ്മിലുളള വിവാഹം കഴിഞ്ഞത്. 2020 മാര്‍ച്ച് രണ്ടിനാണ് ഉത്രയ്ക്ക് ആദ്യമായി പാമ്പ് കടിയേല്‍ക്കുന്നത്. അണലിയെ കൊണ്ടായിരുന്നു അന്ന് സൂരജ് ഉത്രയെ കടിപ്പിച്ചത്. അന്ന് പക്ഷേ ഉത്രയെ കൊലപ്പെടുത്താന്‍ സൂരജിന് സാധിച്ചില്ല. മെയ് മാസത്തിൽ സൂരജ് അടുത്ത പദ്ധതി തയ്യാറാക്കി. ഉത്രയുടെ സ്വന്തം വീട്ടില്‍ വെച്ചായിരുന്നു സൂരജിന്റെ അടുത്ത ശ്രമം. ഉത്രയ്ക്ക് ഒപ്പം വീട്ടിലെത്തിയ സുരേഷ് ഒരു ബാഗിലാക്കിയായിരുന്നു വിഷപ്പാമ്പിനെ കൊണ്ടുവന്നത്. ഉത്രയുടെ അമ്മ ചോദിച്ചപ്പോള്‍ ബാഗില്‍ വസ്ത്രങ്ങളാണ് എന്നാണ് സൂരജ് പറഞ്ഞത്. രാത്രി ഉത്ര ഉറങ്ങിയതിന് ശേഷം സൂരജ് പാമ്പിനെ പുറത്തെടുത്ത് ഉത്രയുടെ കയ്യില്‍ രണ്ട് തവണ കടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പാമ്പിനെ അലമാരയുടെ അടിയിലേക്ക് വലിച്ചെറിഞ്ഞു. രാത്രി മുഴുവന്‍ ഉത്രയുടെ മൃതദേഹത്തിനൊപ്പം സൂരജ് ആ മുറിയില്‍ കഴിഞ്ഞു. തൊട്ടടുത്ത ദിവസം രാവിലെ സൂരജ് എഴുന്നേറ്റ് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ താഴേക്ക് ചെന്ന് ഉത്രയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചു. ഏറെ വൈകിയിട്ടും ഉത്ര എഴുന്നേറ്റ് വരുന്നത് കാണാത്തത് കൊണ്ട് അമ്മ മുറിയില്‍ ചെന്ന് നോക്കിയപ്പോഴാണ് മകള്‍ അനക്കമറ്റ് കിടക്കുന്നത് കാണുന്നത്.

ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ പാമ്പ് കടിയേറ്റതാണെന്ന് മനസ്സിലായി. തുടര്‍ന്ന് ഉത്രയും സഹോദരനൊപ്പം സൂരജ് വീട്ടിലെത്തി പാമ്പിനെ കണ്ടെത്തി തല്ലിക്കൊല്ലുകയും ചെയ്തു. സൂരജിന്റെ പെരുമാറ്റത്തില്‍ തുടക്കത്തില്‍ തന്നെ ഉത്രയുടെ വീട്ടുകാര്‍ക്ക് സംശയം തോന്നിയിരുന്നു. ജനലുകള്‍ അടക്കം അടച്ചിട്ട മുറിയില്‍ എങ്ങനെ പാമ്പ് കയറി എന്ന ചോദ്യവും ബാങ്കില്‍ നിന്ന് ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ സൂരജ് എടുത്തതും അടക്കം കുടുംബത്തിന് സംശയമുണ്ടാക്കി. തുടര്‍ന്ന് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പി ഹരിശങ്കറിന് മകളുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കി. ഇതോടെയാണ് സൂരജ് കുടുങ്ങിയത്. സൂരജ് നേരത്തെയും ഉത്രയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയതായും പാമ്പുകളെ കുറിച്ച് നിരന്തരം ഇന്റര്‍നെറ്റില്‍ തിരഞ്ഞതായും പോലീസ് കണ്ടെത്തി.

പാമ്പ് ഒരാളെ സ്വയം കടിക്കുന്നതും പ്രകോപിപ്പിച്ച് കടിക്കുന്നതും തമ്മിലുളള വ്യത്യാസം തെളിയിക്കാന്‍ മൂന്ന് പാമ്പുകളെ ഉപയോഗിച്ച് ഡമ്മി പരീക്ഷണം അടക്കം അന്വേഷണ സംഘം നടത്തുകയുണ്ടായി. പാമ്പുകളെ പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോള്‍ മുറിവില്‍ വരുന്ന വ്യത്യാസം കാണിക്കാനായിരുന്നു ഈ ഡമ്മി പരീക്ഷണം. ഉത്ര കേസില്‍ ഭര്‍ത്താവ് സൂരജ് മാത്രമാണ് പ്രതി. ഐപിസി 302 ഗൂഢാലോചന നടത്തിയുളള കൊലപാതകം, ഐപിസി 307 നരഹത്യാശ്രമം, ഐപിസി 326 കഠിന ദേഹോപദ്രവം അടക്കമുളള കുറ്റങ്ങളാണ് സൂരജിന് മേല്‍ ചുമത്തിയത്. ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തില്‍ തന്നെ ഇടംപിടിച്ച കേസായാണ് ഉത്ര കേസ് വിലയിരുത്തപ്പെടുന്നത്. ജീവനുളള ഒരു വസ്തുവിനെ ഉപയോഗിച്ച് നടത്തിയ കൊലപാതകം എന്നതാണ് ഉത്ര കേസിനെ വ്യത്യസ്തമാക്കുന്നത്. ഉത്ര കേസില്‍ 87 സാക്ഷികളാണ് ഉളളത്. 288 രേഖകളും 40 തൊണ്ടി മുതലുകളുമായി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഓഗസ്റ്റ് 14ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

Top