രാജ്യത്ത് ആദ്യം പൗരത്വ നിയമം നടപ്പിലാക്കാൻ യോഗി സർക്കാർ…!! കുടിയേറ്റക്കാരായ ആറ് മതക്കാരുടെ കണക്കെടുക്കുന്നു

പൗരത്വ ഭേദഗതി നിയമത്തിനെതിരായി രാജ്യത്താകമാനം കനത്ത പ്രതിഷേധമാണ് നടക്കുന്നത്. അണമുറിയാത്ത പ്രതിഷേധം തണുപ്പിക്കുന്നതെങ്ങനെ എന്ന് ആലോചിക്കുകയാണ് ബിജെപി. പ്രതിരോധ പ്രവർത്തനങ്ങളെല്ലാം പാളുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ ഇതിനിടെ രാജ്യത്താദ്യമായി നിയമം നടപ്പാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ ആരംഭിച്ചു.

ആദ്യപടിയായി പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരായ ഹിന്ദു, സിക്ക്, ജൈന, പാഴ്സി,​ ക്രിസ്ത്യൻ,​ ബുദ്ധ വിഭാഗക്കാരായ അഭയാർത്ഥികളുടെ കണക്കെടുക്കാൻ യു.പി സർക്കാർ ഉത്തരവിട്ടു. പട്ടിക തയാറാക്കുന്ന മുറയ്ക്ക് ഇവർക്ക് ഇന്ത്യൻ പൗരത്വം നൽകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അയൽ രാജ്യങ്ങളിൽ നിന്ന് നിരവധി പേർ ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ കുടിയേറി വർഷങ്ങളായി സ്ഥിര താമസക്കാരായുണ്ടെന്ന് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു. ‘പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഏറ്റവുമധികം കുടിയേറ്റക്കാരുള്ളത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവർ കുറവാണ്. ആദ്യമായാണു രാജ്യത്ത് ഇത്തരത്തിൽ പട്ടിക തയാറാക്കുന്നത്. അർഹരായവർക്ക് പൗരത്വം നൽകും.’– അദ്ദേഹം പറഞ്ഞു.

ലക്‌നൗ, ഹാപുർ, റാംപുർ, ഷാജഹാൻപുർ, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലാണ് കൂടുതൽ കുടിയേറ്റക്കാരുള്ളത്. പട്ടിക തയാറാക്കി യഥാർത്ഥ കുടിയേറ്റക്കാരെ കണ്ടെത്തി ഇന്ത്യൻ പൗരത്വം നൽകും. കുടിയേറ്റക്കാരായ മുസ്ലീങ്ങളുടെ പട്ടികയും തയാറാക്കുന്നുണ്ട്. ഇത് ആഭ്യന്തര വകുപ്പിനു കൈമാറും. അഭയാർത്ഥികളായ മുസ്ലീങ്ങളെ പുറത്താക്കാനുള്ള തീരുമാനം എടുത്തിട്ടില്ലെന്നു സർക്കാർ അറിയിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വലിയതോതിലുള്ള പ്രതിഷേധങ്ങളാണ് യു.പിയിൽ നടന്നത്. 28 പേർ കൊല്ലപ്പെട്ടെന്നാണു റിപ്പോർട്ടുകൾ.

Top