ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മാണിയുടെ വോട്ട് തേടിയ ബിജെപി നിലപാടിനെ ന്യായീകരിച്ച് വി മുരളീധരന്‍. തെരഞ്ഞടുപ്പില്‍ എല്ലാവരുടെയും വോട്ടുകള്‍ സ്വീകരിക്കാമെന്നും കള്ളന്റെയും കൊള്ളക്കാരന്റെവരെയും വോട്ടുകള്‍ തെരഞ്ഞടുപ്പില്‍ സ്വീകരിക്കാമെന്നും ബിജെപി എംപി വി മുരളീധരന്‍.
ഉപതെരഞ്ഞടുപ്പില്‍ മാണിയുടെ പിന്തുണ തേടി ബിജെപി നേതൃത്വം എത്തിയതിന് പിന്നാലെയാണ് മുരളീധരന്റെ മറുപടി.
ബാര്‍കോഴ കേസില്‍ കെഎം മാണിക്കെതിരെ സ്വന്തം നിലയില്‍ കേസുമായി മുരളീധരന്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മാണിയുടെ പിന്തുണ തേടുന്നത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിജെപി പ്രസിഡന്റ് കുമ്മനം മറുപടി പറയുമെന്നും മുരളീധരന്‍ പറഞ്ഞു. പി ജയരാജനെതിരായ വധഭീഷണിയുണ്ടെന്ന വാര്‍ത്തകള്‍ നാടകമാണെന്നും ഷുഹൈബ് വധക്കേസില്‍ ആരോപണവിധേയനായ ജയരാജനെ വെള്ളപൂശാനുള്ള ശ്രമമാണെന്നും മുരളീധരന്‍ പറഞ്ഞു.