കേരള പോലീസീന്റെ ക്രൂരത; സഹോദരിമാരുടെ മരണം കൊലപാതകം; പ്രതികളെ പോലീസ് രക്ഷിച്ചു; ലൈംഗീക പീഡനം അന്വേഷിച്ചില്ല

പാലക്കാട്: പാലക്കാട് സഹോദരിമാരുടെ മരണം കൊലപാതകം ? രണ്ടു കുട്ടികളും ക്രൂരമായ ലൈംഗീക പീഡനത്തിനിരയായെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പോലീസ് അവഗണിച്ച് പ്രതികളെ രക്ഷപ്പെടുത്തുകയായിരുന്നു. വളരെ നിര്‍ദ്ദരരായ കുടുംബത്തിന്റെ പരാതി അവരുടെ കുടുംബ സാഹചര്യങ്ങളെ കുറ്റപ്പെടുത്തി പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു. ദലിത് കുരുന്നുകള്‍ക്ക് നേരെ ലൈംഗീകാതിക്രമുണ്ടായിരുന്നുവെന്ന തെളിവുകള്‍ ലഭിച്ചിട്ടും പോലീസ് അതിന്റെ ഗൗരവത്തില്‍ കാര്യങ്ങള്‍ നീക്കിയില്ല. പട്ടികജാതിക്കാര്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് ഉത്തരവും ആഭ്യന്തര വകുപ്പ് അട്ടിമറിച്ചു.
ആഴ്ച്ചകള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പതിനാലുകാരി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പോലീസിന് വ്യക്തമായ തെളിവുലഭിച്ചെങ്കിലും ഇത്തരത്തില്‍ ഒരു അന്വഷണവും പോലീസ് നടത്തിയില്ല. പതിനാലുകാരിയെ ക്രൂരമായി പീഡിപ്പിക്കുന്നത് കണ്ട അനുജത്തിയും പീഡനത്തിനിരയായാണ് മരണപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ് ബോധപൂര്‍വ്വം മാധ്യമങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. സംഭവം നടന്ന് ആഴ്ച്ചകളായിട്ടും ഒരാളെ പോലും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നില്ല. നാലാം ക്ലാസുകാരിയും ആത്മഹത്യ ചെയ്തതാണെന്നും കാരണം കണ്ടെത്തിയട്ടില്ലെന്നുമാണ ്പോലീസ് ഇപ്പോള്‍ പറയുന്നത്.

ലൈംഗീക പീഡനത്തിന്റെ കാര്യം പോലീസ് മാധ്യമങ്ങളാട് മറച്ചുവച്ചതും ദുരൂഹമാണ്. മൂത്ത സഹോദരിയുടെ മരണത്തിനുശേഷം മകളെ പീഡിപ്പിച്ച ബന്ധുവിന്റെ വിവരങ്ങള്‍ പോലീസിനോട് അമ്മ തുറന്ന് പറിഞ്ഞിട്ടും ആ വഴിക്ക് പോലീസ് അന്വേഷണം നടത്തിയില്ല. കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കാണപ്പെട്ട നാലാം ക്ലാസുകാരിയും പോലീസിന് രണ്ട് പേര്‍ ചേച്ചിയുടെ മരണദിവസം വീട്ടിലെത്തിയകാര്യം മൊഴി നല്‍കിയെങ്കിലും പോലീസ് ആവഴിക്കും അന്വേഷണം നടത്താത്തത് ദുരൂഹമാണ്. മൂത്ത മകള്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനുശേഷണാണ് പോലീസ് ഉന്നതര്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. പ്രതിയെ പോലീസ് പിടികൂടിയിരുന്നെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ ജീവനെങ്കിലും രക്ഷിക്കാമായിരുന്നു. സഹോദരിമാരുടെ മരണത്തില്‍ പോലീസ് നടപടികള്‍ കടുത്ത ദുരൂഹതയാണ് ഉയര്‍ത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മരിച്ചവരില്‍ മൂത്ത പെണ്‍കുട്ടിയെ അടുത്ത ബന്ധു പല തവണ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് അമ്മ പൊലിസിന് മൊഴി നല്‍കിയത്. ബന്ധുവിന് പലതവണ താക്കീത് നല്‍കിയിരുന്നതായും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.

വാളയാര്‍ കഞ്ചിക്കോട് ഭാഗ്യവതിയുടെ മകള്‍ ശരണ്യ(9)യെ മാര്‍ച്ച് നാലിനാണ് വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ സഹോദരി കൃതിക (14)യും സമാന രീതിയില്‍ ജനുവരി 12ന് തൂങ്ങി മരിച്ചിരുന്നു. ഭാഗ്യവതിയുടെ ആദ്യ ഭര്‍ത്താവിലുള്ള മകളായിരുന്നു മരിച്ച മൂത്ത കുട്ടി.

രണ്ടാം ഭര്‍ത്താവിലുള്ള മകളാണ് കഴിഞ്ഞ ദിവസം മരിച്ച ഇളയ കുട്ടി. സഹോദരിയുടെ മരണസമയത്ത് മുഖംമൂടി ധരിച്ച രണ്ടു പേര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുന്നതായി ഇളയ സഹോദരി ശരണ്യ പൊലിസിന് മൊഴി നല്‍കിയിരുന്നു. കൃതികയുടെ മരണത്തിലെ ഏകദൃക്‌സാക്ഷിയായിരുന്നു ശരണ്യ.

Top