ആദ്യം പെണ്ണായി കുഞ്ഞിന് ജന്‍മം നല്‍കി പിന്നെ ആണായി പ്രസവിച്ചു  

 

 

യുകെ: യുവതി പുരുഷനായി മാറിയ ശേഷം കുഞ്ഞിന് ജന്‍മം നല്‍കി. കസി സുള്ളിവന്‍ എന്ന 30 കാരനാണ് പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ചത്. ഒരാള്‍ പെണ്ണെന്ന നിലയിലും പിന്നീട് ആണായി മാറിയ ശേഷവും പ്രസവിക്കുന്നത് ലോകത്ത് ഇതാദ്യമാണ്.പങ്കാളിയായ സ്റ്റീവനില്‍ നിന്നാണ് ഈ ബിസിനസ് വിദ്യാര്‍ത്ഥി ഗര്‍ഭം ധരിച്ചത്. 3.8 കിലോഗ്രാം ഭാരത്തോടെ പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞിനാണ് ഇയാള്‍ ജന്‍മം നല്‍കിയത്. അതേസമയം ദമ്പതികള്‍ കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്താന്‍ തയ്യാറായില്ല.കുട്ടി ‘ജെന്‍ഡര്‍ ന്യൂട്രല്‍’ ആയിരിക്കുമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. 5 വര്‍ഷം മുന്‍പായിരുന്നു കസിയുടെ ആദ്യ പ്രസവം. ഗ്രെയ്‌സണ്‍ എന്ന കുഞ്ഞാണ് ആദ്യ ഭര്‍ത്താവിലുണ്ടായത്. തുടര്‍ന്ന് പുരുഷനായി മാറാനുള്ള ചികിത്സാ പ്രക്രിയകളില്‍ ഏര്‍പ്പെട്ടതിന് ഒടുവിലാണ് ഇപ്പോള്‍ മറ്റൊരു കുഞ്ഞിന് ജന്‍മം നല്‍കിയിരിക്കുന്നത്.ഗര്‍ഭകാലത്ത് ആളുകളില്‍ നിന്ന് കസിയ്ക്ക് രൂക്ഷ വിമര്‍ശനവും പരിഹാസവും ഏല്‍ക്കേണ്ടി വന്നിരുന്നു. ഒരു പുരുഷന്‍ വീര്‍ത്ത വയറോടെയിരിക്കുന്നതിനെ കുറ്റപ്പെടുത്തി നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ കസി ഇതിലൊന്നും ശ്രദ്ധ കൊടുത്തില്ല.അവര്‍ക്ക് മറുപടി നല്‍കി സമയം കളയാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്ന് ഈ 30 കാരന്‍ പറയുന്നു. ഗര്‍ഭം ധരിച്ചതും പ്രസവിച്ചതും അനന്തര ചികിത്സകളുമെല്ലാം നല്ല അനുഭവമായിരുന്നുവെന്നാണ് കസി പറയുന്നത്.പങ്കാളി സ്റ്റീവന്‍ എല്ലാ പിന്‍തുണയും നല്‍കി ഒപ്പമുണ്ടായിരുന്നു. പെണ്ണായാണ് കസി ജനിച്ചുവീണത്. എന്നാല്‍ ചെറുപ്പകാലം മുതലേ ലിംഗ സംബന്ധമായ സ്വത്വ പ്രതിസന്ധി അവളെ അലട്ടിയിരുന്നു.2010 ല്‍ 19 ാം വയസ്സിലാണ് വിവാഹിതയാകുന്നത്. പക്ഷേ സ്വത്വപ്രതിസന്ധി അവളെ കടുത്ത വിഷാദത്തിലേക്കാണ് നയിച്ചത്. ഇതോടെ രൂക്ഷമായ മദ്യപാനത്തിന് അടിമപ്പെട്ടു. ഇതിനിടെ ഗര്‍ഭിണിയായി.പിന്നാലെ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു.എന്നാല്‍ മൂന്ന് മാസത്തിനിപ്പുറം അവള്‍ ഒരു ഉറച്ച തീരുമാനമെടുത്തു. തനിക്ക് പുരുഷനായി മാറണം. ഭര്‍ത്താവ് ഇതംഗീകരിക്കാന്‍ ഒരുക്കമായിരുന്നില്ല. ഇതോടെ വിവാഹ ബന്ധം വേര്‍പെട്ടു. തുടര്‍ന്ന് 25 ാം വയസ്സുമുതല്‍ പുരുഷ ഹോര്‍മോണ്‍ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കാന്‍ തുടങ്ങി.ഇരട്ട മാസ്‌ടെക്ടോമിക്ക് വിധേയയായി. ഇതിനിടെ 2014 ലാണ് സ്റ്റീവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് സ്റ്റീവനില്‍നിന്ന് ബീജം സ്വീകരിച്ച് ഗര്‍ഭം ധരിച്ചു. തുടര്‍ന്ന് നവംബര്‍ 11 ന് കുഞ്ഞിന് ജന്‍മം നല്‍കി. ദാതാക്കളുടെ സഹായത്താലാണ് കുഞ്ഞിനെ മുലയൂട്ടുന്നത്.ഗര്‍ഭധാരണം ലിംഗസംബന്ധമായ കാര്യമല്ലെന്ന് ബോധ്യപ്പെടുത്തുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് കസി പറയുന്നു.

Top