വരുണ്‍ഗാന്ധി ബിജെപി വിടുന്നെന്ന് അഭ്യൂഹം; കോണ്‍ഗ്രസിലേയ്‌ക്കെന്ന് സൂചന

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബിജിപിക്ക് തിരിച്ചടി നല്‍കാന്‍ വരുണ്‍ഗാന്ധി ഒരുങ്ങുന്നതായി അഭ്യൂഹം. ബിജെപിയ്ക്ക് ഒപ്പം ചേര്‍ന്ന വരുണ്‍ഗാന്ധി കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുവരാന്‍ ശ്രമം നടത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനു പിന്നാലെ എത്തുമെന്നാണ് കരുതുന്നു. നിലവില്‍ ബി.ജെ.പി. യുടെ എംപിയാണ് വരുണ്‍.

വരുണ്‍ഗാന്ധി കുറേ നാളായി ബി.ജെ.പി. നേതൃത്വവുമായി അകന്നു നില്‍ക്കുകയാണ്. കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെുടുപ്പിലും വരുണിനെ ബി.ജെ.പി. തഴഞ്ഞിരുന്നു. 35 വര്‍ഷത്തിനുശേഷം നെഹ്രുകുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കാന്‍ വഴിയൊരുങ്ങിയതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോദിയുടെ ഭരണത്തെ വിമര്‍ശിച്ച വരുണിനെ, ബി.ജെ.പി. പൂര്‍ണമായും തഴയുകയാണെന്നാണ് ഈയിടെ നടന്ന സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. മോദിയെ വിമര്‍ശിച്ചതിന്റെ ഫലമാണ് വരുണ്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഹാജി ജമാലുദ്ദീന്‍ പറഞ്ഞു.

കുടുംബങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെങ്കിലും രാഹുലും വരുണും പരസ്യമായി പരസ്?പരം കുറ്റപ്പെടുത്താറില്ല. പ്രിയങ്കാ ഗാന്ധിയുടെ കുടുംബവുമായി വരുണിന് നല്ല അടുപ്പവുമുണ്ട്. കുറേ നാളുകളായി ബി.ജെ.പി. സംഘടിപ്പിക്കുന്ന പൊതുപരിപാടികളിലൊന്നും വരുണ്‍ പങ്കെടുക്കാറില്ല. തന്റെ രാഷ്ട്രീയഭാവി സുരക്ഷിതമല്ലെന്ന് കരുതുന്ന വരുണ്‍ കളം മാറാന്‍ സാധ്യതയുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. വരുണിന്റെ അമ്മ മേനകാ ഗാന്ധി ബി.ജെ.പി.യുടെ പ്രമുഖനേതാവും മന്ത്രിയുമായതിനാല്‍ വരുണ്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്നു കരുതുന്ന രാഷ്ട്രീയനിരീക്ഷകരുമുണ്ട്.

Top