പ്രണയം തലക്ക് പിടിച്ച മലയാളി ആര്‍ച്ച്ബിഷപ്പ് !..കാമുകിയെ യു.എസില്‍ എത്തിച്ചു..അഴിമതിയും പ്രണയവും തലയ്ക്കുപിടിച്ച ആര്‍ച്ച്ബിഷപ്പ് ആരോപണത്തിന്റെ നെറുകയില്‍ !!വത്തിക്കാന്‍ ഇടപെട്ട് തരംതാഴ്ത്തിവിവാദത്തില്‍ പെട്ടത് യു.എന്‍ പ്രതിനിധിയായിരിക്കേ.

ന്യുയോര്‍ക്ക് :പ്രണയം തലക്ക് പിടിച്ച മലയാളി ആര്‍ച്ച്ബിഷപ്പ് !..അഴിമതിയും പ്രണയവും തലയ്ക്കുപിടിച്ച ആര്‍ച്ച്ബിഷപ്പ് ആരോപണത്തിന്റെ നെറുകയില്‍ !! റോമന്‍ കത്തോലിക്കാ സഭയിലെ ഒരു അഭിഷിക്തന്‍ കൂടി അഴിമതിയുടെയും പെരുമാറ്റദൂഷ്യത്തിന്റെയും പേരില്‍ ആരോപണം നേരിടുകയാണ് മലയാളിയായ ആര്‍ച്ച് ബിഷപ്പ് ആണ് പ്രതിക്കൂട്ടില്‍. യു.എന്നിലെ വത്തിക്കാന്റെ സ്ഥിരം നിരീക്ഷനായിരിക്കേ ഒരു സ്ത്രീയുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

വത്തിക്കാന്റെ കസാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആയ ആര്‍ച്ച്ബിഷപ്പ് ഫ്രാന്‍സിസ് അസ്സീസി ചുള്ളിക്കാട്ട് (65) ആണ് ആരോപണം നേരിടുന്നത്. 2010 ജൂലൈ മുതല്‍ 2014 ജൂണ്‍ വരെ ഇദ്ദേഹം ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയിലെ വത്തിക്കാന്റെ പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു. ഈ കാലയളവില്‍ ഒരു സ്ത്രീയുമായി പ്രണയബന്ധത്തിലായിരുന്നുവെന്നും ഇവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. കൊച്ചി സ്വദേശിയായ ഇദ്ദേഹം വരാപ്പുഴ അതിരൂപതാംഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് പുരോഹിതരും ഈ കാലയളവില്‍ വത്തിക്കാന്റെ പ്രതിനിധികളായി യു.എന്നില്‍ ഉണ്ടായിരുന്നു. ആര്‍ച്ച്ബിഷപ്പ് ചുള്ളിക്കട്ട് ഒരു വനിതയ്ക്ക് ഫോണിലൂടെ ‘അനുചിതവും’ പ്രണയാതുരവുമായ’ സന്ദേശങ്ങള്‍ അയച്ചിരുന്നുവെന്നും ഇവര്‍ക്ക് ന്യൂയോര്‍ക്കിലേക്കുള്ള വീസ സംഘടിപ്പിക്കുന്നതിന് ഇടപെട്ടുവെന്നും ഒരു വൈദികന്‍ ‘വത്തിക്കാന്‍ ന്യൂസ് ഏജന്‍സി’യോട് പ്രതികരിച്ചു. ആര്‍ച്ച്ബിഷപ്പ് ചുള്ളിക്കാട്ടിനെ പോലെ ഒരാളുടെ ഭാഗത്തുനിന്നുണ്ടായ നടപടി അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നാണ് വൈദികന്റെ പ്രതികരണം. </p>
<p>പലപ്പോഴും ഈ സ്ത്രീക്ക് അയക്കുന്ന സന്ദേശങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്കും അബദ്ധത്തില്‍ എത്തിയിരുന്നു.

ഇതില്‍ ആര്‍ച്ച്ബിഷപ്പ് ചുള്ളിക്കാട്ട് ഇവരോട് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ സന്ദേശങ്ങളില്‍ പലതും വളരെ മോശവും പ്രണയം നിറഞ്ഞതുമായിരുന്നുവെന്ന് വൈദികര്‍ പറയുന്നു. പ്രതിനിധി സംഘത്തിലെ മൂന്ന് വൈദികര്‍ക്കും ഇത്തരം സന്ദേശങ്ങള്‍ പലപ്പോഴും എത്തിയിരുന്നു. ഒരിക്കല്‍ ഓഫീസിലെ ജീവനക്കാരനായ ഒരു അത്മായനും ഈ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. സന്ദേശങ്ങള്‍ മാറിപ്പോകുന്നത് പതിവാകുമ്പോള്‍ ആര്‍ച്ച്ബിഷപ്പ് ചുള്ളിക്കാട്ട് ആ ഫോണ്‍ ഉപേക്ഷിക്കുകയാണ് ചെയ്യുക. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി പുതിയ നമ്പറും എടുക്കും. അദ്ദേഹത്തിന്റെ ഇത്തരം പ്രവൃത്തികളെ തങ്ങള്‍ അവജ്ഞയോടെയാണ് കണ്ടതെന്നും വൈദികര്‍ പറയുന്നു.

അതേസമയം, ഈ വനിത ഒരു കന്യാസ്ത്രീ ആണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നയതന്ത്രപരമായ ജോലിക്കിടെയാണ് ഇവര്‍ കണ്ടുമുട്ടുന്നത്. ഇവരെ ന്യുയോര്‍ക്കില്‍ എത്തിക്കുന്നതിനും ജോലി ശരിയാക്കുന്നതിനും ആര്‍ച്ച്ബിഷപ്പ് ഇടപെട്ടുവെന്നൂം വൈദികര്‍ പറയുന്നു. റോമില്‍ ബിഷപ്പുമാരുടെ പ്രത്യേക സിനഡിന്റെ ഓഡിറ്റര്‍ ആയും ഈ കന്യാസ്ത്രീ പ്രവര്‍ത്തിച്ചിട്ടുണ്ട്. യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ആയാണ് അന്ന് അറിയപ്പെട്ടിരുന്നത്. 2008ലോ 2009ലോ മുന്‍പ് യു.എസില്‍ എത്തിയ ഇവര്‍ മൂന്നു മാസത്തോളം അവിടെ പഠിച്ചിരുന്നു. പിന്നീട് പി.എച്ച്.ഡിക്കു വേണ്ടിയുള്ള പരിശ്രമത്തിലായിരുന്നു. യു.എസില്‍ എത്തിയ ശേഷം ഇവര്‍ പലപ്പോഴും യു.എന്‍ ഓഫീസില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ആര്‍ച്ച്ബിഷപ്പ് ചുള്ളിക്കാട്ടിന്റെ ജീവിതത്തില്‍ നിര്‍ണായക സ്ഥാനം ഇവര്‍ക്കുണ്ടായിരുന്നുവെന്നും വൈദികര്‍ പറയുന്നു.

അതിനിടെ, യു.എന്നില്‍ തന്റെ കീഴ്ജീവനക്കാരായ അത്മായരോട് വളരെ മോശമായാണ് പെരുമാറിയത്. അവരുടെ ശമ്പളം ഏകപക്ഷീയമായി വെട്ടിക്കുറച്ചു. സഹപ്രവര്‍ത്തകരെ വെറും താഴ്ന്നവരായാണ് കണ്ടിരുന്നത്. സഹകരണത്തിന്റെ ഒരു സത്തയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വഭാവവുമായിരുന്നില്ല അദ്ദേഹത്തിന്.

സഹപ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നത് പലപ്പോഴും വിലപിച്ചുകൊണ്ടായിരുന്നുവെന്നാണ് ഒരു വൈദികര്‍ പ്രതികരിച്ചത്. ശമ്പളമില്ലാതെ സന്നദ്ധ സേവനം ചെയ്യണമെന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്. ശമ്പളം നല്‍കുമ്പോള്‍ അവരുടെ കൂറ് അദ്ദേഹം ചോദ്യം ചെയ്തിരുന്നു. പലപ്പോഴും മൂന്നു മാസത്തെ കരാര്‍ തൊഴിലാളികളായാണ് പല ജോലിക്കാരെയും അദ്ദേഹം നിയമിച്ചിരുന്നത്.

ആര്‍ച്ച്ബിഷപ്പ് ചുള്ളിക്കാട്ടിന്റെ സ്വഭാവത്തെ കുറിച്ച് വത്തിക്കാനും പരാതി എത്തിയിരുന്നു. 2013 ഡിസംബറില്‍ വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് കര്‍ദ്ദിനാള്‍ പീയേത്രോ പരോളിനാണ് പരാതി നല്‍കിതെന്ന് മുന്‍ സഹപ്രവര്‍ത്തകര്‍ പറയുന്നു. വത്തിക്കാന്റെ യു.എന്നിലെ മുന്‍ നിയമോപദേശകനായ ടെറന്‍സ് മക്കീഗന്‍ ഒപ്പുവച്ച പരാതിയാണ് വത്തിക്കാനിലേക്ക് അയച്ചത്. ഇതേതുടര്‍ന്ന് 2014 ജനുവരിയില്‍ വത്തിക്കാനിലേക്ക് ആര്‍ച്ച്ബിഷപ്പിനെ വിളിപ്പിച്ചിരുന്നു. രണ്ടു മാസം കഴിഞ്ഞാണ് തിരിച്ചെത്തിയത്. ആ വര്‍ഷം ജൂണില്‍ യു.എന്നില്‍ നിന്നും രാജിവച്ച് മടങ്ങുകയും ചെയ്തു. അന്നത്തെ പരാതിയാണ് പിന്നീട് യു.എന്നില്‍ തുടരാന്‍ ആര്‍ച്ച്ബിഷപ്പിനെ വത്തിക്കാന്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ വത്തിക്കാനിലുള്ള ചുള്ളിക്കാട്ടിന്റെ സുഹൃത്തുക്കളായ ആര്‍ച്ച്ബിഷപ്പുമാര്‍ അദ്ദേഹത്തിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്നും ഇവര്‍ വത്തിക്കാന്‍ ന്യൂസ് ഏജന്‍സിയോട് പറയുന്നു.

യു.എന്നില്‍ നിന്ന് രാജിവച്ച ആര്‍ച്ച്ബിഷപ്പിന് രണ്ടു വര്‍ഷത്തേക്ക് മറ്റ് ചുമതലകളൊന്നും നല്‍കിയിരുന്നില്ല. 2016 ജൂണില്‍ കസാക്കിസ്ഥാന്‍ പ്രതിനിധിയായി നിയമിച്ചു. ആര്‍ച്ച്ബിഷപ്പിനെതിരെ ഇതിലൂടെ തരംതാഴ്ത്തല്‍ നടപടിയാണ് വത്തിക്കാന്‍ സ്വീകരിച്ചത്. എന്നാല്‍ അദ്ദേഹംഒരു പദവിയും സ്വീകരിക്കാന്‍ യോഗ്യനല്ലെന്നാണ് മുന്‍ സഹപ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം, തങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ വത്തിക്കാന്‍ പ്രസ് ഓഫീസ്, യു.എന്നിലെ വത്തിക്കാന്‍ പ്രതിനിധിസംഘം, ആരോപണ വിധേയരായ ആര്‍ച്ച്ബിഷപ്പ് ചുള്ളിക്കാട്ട്, കന്യാസ്ത്രീ എന്നിവര്‍ തയ്യാറായില്ലെന്നും വത്തിക്കാന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

Top