തിരുവനന്തപുരം: പൊരിഞ്ഞ പോരാട്ടം നടക്കാൻ പോകുന്ന നിയമസഭാ മണ്ഡലമാണ് വട്ടിയൂർക്കാവ്. മൂന്ന് മുന്നണികലുടേയും രാഷ്ട്രീയ തീരുമാനങ്ങൾ വരുന്നതിനനുസരിച്ചാണ് മണ്ഡലത്തിലെ ജയ പരാജയ സാധ്യതകൾ നിശ്ചയിക്കപ്പെടുക. നിലവിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവില്‍ മൂന്ന് മുന്നണികള്‍ക്കും വലിയ പ്രതീക്ഷകളുണ്ട്.
മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് സിപിഎം അറിയിച്ചു കഴിഞ്ഞു. വിജയസാധ്യത മുന്‍നിര്‍ത്തയാകും സ്ഥാനാര്‍ഥിയെ തീരുമാനിക്കുകയെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാകും പ്രചാരണമെന്നും അദ്ദേഹം പറഞ്ഞു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്ക് ശുഭപ്രതീക്ഷയെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വം. ബി.ജെ.പിക്ക് വിജയിക്കാന്‍ കഴിയുന്ന മുഖ്യമണ്ഡലങ്ങളിലൊന്നാണ് വട്ടിയൂര്‍കാവ്. സ്ഥാനാര്‍ഥി ആരാണെങ്കിലും വിജയം സുനിശ്ചിതമമെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്.സുരേഷ് പ്രതികരിച്ചു. ഇക്കഴിഞ്ഞ ലോക്സഭാ ഇലക്ഷനിൽ ശശി തരൂരിനെക്കാൾ വെറും 2836 വോട്ടുകൾക്ക് മാത്രമാണ് കുമ്മനം പിന്നിലായത്. എന്നാൽ കുമ്മനം രാജശേഖരൻ മത്സരിക്കാൻ എത്തിയാൽ മാത്രമേ ബിജെപിക്ക് മണ്ഡലത്തിൽ വിജയിക്കാനാകൂ.
ഇടതുപക്ഷത്തെ ഒരു തിരഞ്ഞെടുപ്പിലും തുണയ്ക്കാത്ത മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം 2011ലും 2016ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനാണ് വട്ടിയൂര്‍ക്കാവില്‍ വിജയിച്ചത്. വടകര എംപിയായതോടെ മുരളീധരന്‍ എന്ന വെല്ലുവിളി ഇടതുപക്ഷത്തിന് ഇക്കുറി മണ്ഡലത്തിലില്ല. ശക്തനും ജനപ്രിയനുമായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഒരുപക്ഷേ വിജയിക്കാം എന്ന കണക്ക് കൂട്ടല്‍ സിപിഎമ്മിനുണ്ട്.
തിരുവനന്തപുരത്ത് നിലവില്‍ ഏറ്റവും ജനപ്രിയനായ നേതാവ് കോര്‍പ്പറേഷന്‍ മേയര്‍ വികെ പ്രശാന്ത് ആണ്. രണ്ടാം പ്രളയകാലത്ത് മലബാറിലേക്ക് മേയറുടെ നേതൃത്വത്തില്‍ സഹായവുമായി ലോറികള്‍ ഒഴുകിയത് പ്രശാന്തിനെ സോഷ്യല്‍ മീഡിയയില്‍ താരമാക്കിയിരുന്നു. കക്ഷി രാഷ്ട്രീയ ഭേദമന്യേയുളള ജനപ്രിയത പ്രശാന്തിന് ജില്ലയിലുണ്ട്. അതുകൊണ്ട് തന്നെ സിപിഎം സ്ഥാനാര്‍ത്ഥിപ്പട്ടികയിലെ പ്രഥമ പേരുകാരന്‍ മേയര്‍ ബ്രോ തന്നെയാണ്.
https://www.youtube.com/watch?v=EZCaWamjzaI
ജാതിസമവാക്യങ്ങള്‍ക്ക് നിര്‍ണായക റോളുളള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. വികെ പ്രശാന്തിന് അനുകൂലമല്ല മണ്ഡലത്തിലെ ജാതി സമവാക്യങ്ങള്‍ എന്നതാണ് നേതൃത്വത്തെ ചിന്തിപ്പിക്കുന്നത്. അത് മാത്രമല്ല ഉപതിരഞ്ഞെടുപ്പിന് പിന്നാലെ നഗരസഭാ തിരഞ്ഞെടുപ്പ് കൂടി വരുന്നു എന്നതും സിപിഎമ്മിനെ ചിന്തിപ്പിക്കുന്നു. യുവാക്കള്‍ക്കിടയിലടക്കം വലിയ ജനപിന്തുണയുളള മേയര്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിച്ച് തോല്‍ക്കുകയാണെങ്കില്‍ അത് വലിയ തിരിച്ചടിയാകും എന്ന വിലയിരുത്തലും സിപിഎം നേതൃത്വത്തിനുണ്ട്. അറ്റകൈ പ്രയോഗം എന്ന നിലയ്ക്ക് പ്രശാന്തിനെ തന്നെ വട്ടിയൂർക്കാവിൽ സിപിഎം പരീക്ഷിക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലെ കണക്കുകളാണ് മണ്ഡലത്തില്‍ സിപിഎമ്മിന് പ്രതീക്ഷ നല്‍കുന്നത്. 24 വാര്‍ഡുകളില്‍ 10 എണ്ണം എല്‍ഡിഎപിനൊപ്പമാണ് നില്‍ക്കുന്നത്. യുഡിഎഫിനൊപ്പം 5 വാര്‍ഡുകളും ബിജെപിക്കൊപ്പം 9 വാര്‍ഡുകളുമുണ്ട്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി സി ദിവാകരന്‍ ബിജെപിയുടെ കുമ്മനം രാജശേഖരനേക്കാള്‍ 21295 വോട്ടുകള്‍ക്ക് പിന്നിലായിരുന്നുവെന്നത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ടിഎന്‍ സീമയും കുമ്മനത്തിന് പിറകില്‍ മൂന്നാം സ്ഥാനത്ത് ആയിരുന്നു.