മുരളിപ്രഭ ഇല്ലാതായി.തരൂരിനെതിരെ തിരിഞ്ഞ മുരളി വെറുക്കപ്പെട്ടവനായി!!.വട്ടിയൂർക്കാവിൽ കുമ്മനം തന്നെ ജേതാവ്

തിരുവനന്തപുരം :കേരളത്തിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ തീപാറുന്ന പോരാട്ടം നടക്കുക തലസ്ഥാനത്തെ മണ്ഡലമായ വട്ടിയൂർക്കാവിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ബി.ജെ.പിയുടെ ശക്തമായ സാന്നിദ്ധ്യമുള്ള ഇവിടെ ത്രികോണമത്സരത്തിന്റെ വീറും വാശിയും പ്രകടമാവും.വട്ടിയൂർക്കാവിൽ മുരളിയുടെ സ്വാധീനം ഇല്ല,​ കുമ്മനം വരണം,​ ഈ അവസരത്തിൽ കുമ്മനം തന്നെ ജേതാവെന്ന് ബി.ജെ.പി.ശശി തരൂരിനെതിരെ മോഡി സ്തുതി പറഞ്ഞു എത്തിയ മുരളി കോൺഗ്രസുകാരുടെ ഇടയിൽ വെറും സീറോ ആയി മാറിയിരിക്കയാണ് .മുരളിക്ക് വട്ടിയൂർ കാവിൽ യാതൊരു സ്വാധീനവും ഇനി ചെലുത്താനാവില്ല അതിനാൽ ഇത്തവണ വിജയം കുമ്മനത്തിനു തന്നെ .

മൂന്നിൽ കണ്ണുറപ്പിച്ചാണ് ബിജെപി.അടുത്ത് നടക്കുന്ന മിൻ സംസ്ഥാന തിരഞ്ഞെടുപ്പ് ആകുന്ന അഞ്ചു മണ്ഡലത്തിലേക്കുള്ള നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ 3 മണ്ഡലത്തിലും ബിജെപി വിജയിക്കാനാകും .ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാവും എന്നാണ് കണക്കുകൂട്ടൽ .പിടിച്ചെടുക്കണം എന്നുതന്നെയാണ് കേന്ദ്രനേതൃത്വത്തിന്റെ ആവശ്യവും .അതിനായി അതിശക്തമായ പ്രവർത്തനം അണിയറയിൽ ആർഎസ്എസ് നടത്തന്നു. വട്ടിയൂർ കാവ് ,കോന്നി മഞ്ചേശ്വരം എന്നീ മൂന്നു മണ്ഡലങ്ങളിൽ കരുത്തരായ സ്ഥാനാർത്തികളെ നിർത്തി വിജയിപ്പിക്കാനാണ് കേന്ദ്രനേതൃത്വത്തിന്റെ നീക്കം .വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും ,കോന്നിയിൽ ശോഭാസുരേന്ദ്രനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും മത്സരിക്കും എന്നാണ് സൂചന .

വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മണ്ഡലം കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ഇരുപത്തിയെട്ട് അംഗങ്ങളിൽ ഇരുപത്തിയേഴു പേരും കുമ്മനത്തിനെ തിരഞ്ഞെടുപ്പ് ഗോദയിലിറക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വികാരം ബി.ജെ.പി ജില്ലാകമ്മിറ്റി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് ഇന്നു ചേരുന്ന കോർ കമ്മിറ്റിയിൽ അറിയിക്കും. അതേ സമയം ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ഇതു വരെ മനസ് തുറക്കാതിരുന്ന ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ കുമ്മനം രാജശേഖരൻ പാർട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ 7622 വോട്ടുകള്‍ക്കാണ് ബിജെപി വട്ടിയൂര്‍ക്കാവ് കൈവിട്ടത്. എന്നാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ശശി തരൂരിനോട് 2836 വോട്ടുകളുടെ വ്യത്യാസം മാത്രമാക്കി കുറച്ച് കുമ്മനം വൻ മുന്നേറ്റം നടത്തിയിരുന്നു. ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള വട്ടിയുര്‍ക്കാവില്‍ ബിജെപി ജനകീയ സ്ഥാനാര്‍ത്ഥിയെ തന്നെ പരിഗണിക്കാനാണ് സാധ്യത.നിലവിൽ തലസ്ഥാനത്തെ നേമം മണ്ഡലത്തിൽ നിന്നും വിജയിച്ച ഒ.രാജഗോപാൽ മാത്രമാണ് ബി.ജെ.പിയെ പ്രതിനിധാനം ചെയ്ത് നിയമസഭയിലുള്ളത്. കുമ്മനം മത്സരിക്കുകയാണെങ്കിൽ തലസ്ഥാനജില്ലയിൽ നിന്നും ഒരു ബി.ജെ.പി എം.എൽ.എ കൂടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അണികൾ.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ചവച്ച കുമ്മനം രാജശേഖരൻ ഇടത് സ്ഥാനാർത്ഥിയായ ടി.എൻ. സീമയെ മൂന്നാംസ്ഥാനത്ത് പിന്തള്ളി കുമ്മനം കെ മുരളീധരനു പിന്നിൽ രണ്ടാമത് എത്തിയിരുന്നു. ടിഎൻ സീമ മൂന്നാം സ്ഥാനത്തേക്കു പോയത് സി.പി.എമ്മിൽ വലിയ വിവാദത്തിനു വഴിവയ്ക്കുകയും ചെയ്തു. പിന്നീട് ബി.ജെ.പി അദ്ധ്യക്ഷസ്ഥാനത്തുനിന്നു മാറി മിസോറം ഗവർണറായി നിയമിതനായ കുമ്മനം ലോക്സഭാ തിരഞ്ഞെടുപ്പു സമയത്താണ് വീണ്ടും സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്.

ഗവർണർ സ്ഥാനത്ത് നിന്ന് രാജിവയ്പിച്ച് കുമ്മനത്തെ ബി.ജെ.പി കേന്ദ്രനേതൃത്വം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയിരുന്നു. എന്നാൽ വിജയിക്കുമെന്ന പ്രതീതി ഉയർത്തിയ ശേഷം ശശി തരൂരിനു പിന്നിൽ രണ്ടാം സ്ഥാനത്ത് എത്താനേ കുമ്മനത്തിന് ഇത്തവണയും കഴിഞ്ഞുള്ളൂ. പക്ഷേ പ്രചാരണ രംഗത്ത് കുമ്മനം ഉണ്ടാക്കിയ മുന്നേ​റ്റം പാർട്ടിക്കു ഗുണം ചെയ്തിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ7622 വോട്ടുകൾക്കാണ് കുമ്മനത്തെ പരാജയപ്പെടുത്തി കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ.മുരളീധരൻ രണ്ടാമതും ജയിച്ചു കയറിയത്. പാർട്ടി നിർദേശപ്രകാരം വടകര ലോക്സഭ മണ്ഡലത്തിൽ നിന്നും ജനവിധി തേടിയ അദ്ദേഹം എം.പിയായതോടെയാണ് വട്ടിയൂർക്കാവിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

 

Top