പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്‍ മാറില്ല! അനുനയത്തില്‍ പരാജയപ്പെട്ട് വിടി സതീശൻ.സുധാകരനും സതീശനും നയിക്കുന്ന കോൺഗ്രസ് വൻ തകർച്ചയിലേക്ക്

തിരുവനന്തപുരം : കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി എം സുധീരൻ രാജിവച്ചു.കെ സുധാകരനും വിടി സതീശനും നയിക്കുന്ന കോൺഗ്രസ് വലിയ തകർച്ചയിൽ.കേരളത്തിലെ കോൺഗ്രസും നിലയില്ലാ കയത്തിലേക്കാണ് . സ്ഥാനം ഏറ്റെടുത്ത നാൾ മുതൽ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകളുമായിട്ടാണ് സുധാകരനും സതീശനും നടത്തുന്ന പ്രവർത്തികൾ .അതിപ്പോൾ രൂക്ഷമാവുക മാത്രമല്ല കോൺഗ്രസ് എന്ന പാർട്ടി തന്നെ ഇല്ലാതാവുകയാണ് .

പാർട്ടിയുടെ പുതിയ നേതൃത്വം താനുമായി മതിയായ കൂടിയാലോചനകൾ നടത്താതെയും വിശ്വാസത്തിലെടുക്കാതെയുമാണ് മുന്നോട്ട് നീങ്ങുന്നതെന്ന് വിമർശനമുയർത്തിയാണ് സുധീരന്റെ നടപടി. ‘രാഷ്ട്രീയകാര്യ സമിതിയിൽ തുടരുന്നതിൽ പ്രസക്തിയില്ലെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്ഥാനം ഒഴിയുന്നത്’ എന്നാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ കെ സുധാകരന് നൽകിയ രാജിക്കത്തിൽ സുധീരൻ വ്യക്തമാക്കിയത്. അതേസമയം സുധീരനെ അനുനയിപ്പിക്കാനുള്ള നീക്കാവും പരാജയപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്ന് കൂടികാഴ്ച്ചക്ക് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ‘ഏത് കാലത്താണ് സുധീരന്‍ സ്വന്തം നിലപാടില്‍ നിന്നും മാറിയിട്ടുള്ളത്. നേതൃത്വത്തിന്റെ ഭാഗത്ത് നില്‍ക്കുന്ന എന്റെ ഭാഗത്തും വീഴ്ച്ചയുണ്ടായിട്ടുണ്ട്. അത് അദ്ദേഹത്തോട് പറഞ്ഞു. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍, പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല.’ കൂടികാഴ്ച്ചക്ക് ശേഷം സതീശന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

സുധീരന്റെ നിലപാടുകള്‍ എന്നേക്കാള്‍ നന്നായിട്ട് നിങ്ങള്‍ക്കറിയാം. അദ്ദേഹത്തിന്റെ നിലപാട് മാറ്റുകയെന്നത് എളുപ്പമല്ല. എന്നെ ഒരുപക്ഷെ ഇടപെടലിലൂടെ മാറ്റിയേക്കാം. ഞാന്‍ അദ്ദേഹത്തിന്റെ നിലപാട് മാറ്റാന്‍ പോയതല്ല. സംഘടനാ കാര്യങ്ങള്‍ സംസാരിച്ചു. എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് സുധീരന്‍ വ്യക്തമാക്കിയെന്നും സതീശന്‍ കൂട്ടിചേര്‍ത്തു.പുനഃസംഘടനയില്‍ മതിയായ ചര്‍ച്ച ഉണ്ടായില്ലെന്ന നിലപാട് തന്നെയാണ് സുധീരന് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജി വച്ച തീരുമാനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു വിഡി സതീശന്‍ സുധീരനെ വീട്ടിലെത്തി കണ്ടത്.

രാജി ഏത് സാഹചര്യത്തിലായാലും പിന്‍വലിക്കാന്‍ വിഎം സുധീരനോട് ആവശ്യപ്പെടുമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരനും നേരത്തെ വ്യക്തമാക്കിയിരുന്നു. വിഎം സുധീരനെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ കേട്ട ശേഷം പരിഹരിക്കുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധീരനെ നേരിട്ട് കാണാന്‍ ശ്രമിക്കുകയാണ്. ഉന്നയിച്ചിരിക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ അറിയേണ്ടതല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സുധാകരന്‍ വിശദീകരിച്ചു.

ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ട് കത്ത് സുധീരന്‍ കെപിസിസിക്ക് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് രാജി. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്റില്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.

ശനിയാഴ്ച്ച രാവിലെയാണ് കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും രാജിവെച്ചതായി അറിയിച്ചുകൊണ്ട് കത്ത് സുധീരന്‍ കെപിസിസിക്ക് കൈമാറിയത്. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം എന്ന നിലയിലും മുന്‍ കെപിസിസി അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടായിരുന്നു വി എം സുധീരന് ഉണ്ടായിരുന്നത്. അടുത്ത കേന്ദ്രങ്ങളോട് അദ്ദേഹം പല തവണ ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് രാജി. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ ഇല്ലെന്ന ആക്ഷേപം നിരന്തരം ഉന്നയിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഹൈക്കമാന്റില്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് രാജി എന്നാണ് കെപിസിസി നല്‍കുന്ന വിശദീകരണം.

പുതിയ കെപിസിസി നേതൃത്വവുമായി കഴിഞ്ഞ കുറച്ച് നാളുകളായി ഇടഞ്ഞ് നിൽക്കുകയായിരുന്നു സുധീരൻ. കോൺഗ്രസിൽ ഗ്രൂപ്പുകൾക്ക് അതീതമായി പുന;സംഘടന നടപടികൾ നടത്താനുള്ള കെപിസിസി നേതൃത്വത്തിന്റെ തിരുമാനത്തെ തുടക്കത്തിൽ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പിന്നീട് നേതൃത്വത്തിന്റെ നീക്കങ്ങൾ സുധീരനെ ചൊടിപ്പിച്ചു. തുടർന്ന് കെ സുധാകരൻ അധ്യക്ഷനായതിന് ശേഷം നടന്ന ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം കുറച്ച് നേതാക്കളെ മാത്രം ഉൾപ്പെടുത്തിയതി നടത്തിയതിനെതിരെ വിഎം സുധാകരൻ പരസ്യമായി വിമർശനം ഉയർത്തിയിരുന്നു.

ഇതിനിടയിൽ ഡിസിസി പ്രസിഡൻറുമാരുടെ പട്ടികയെ ചൊല്ലിയും സുധീകരൻ നേതൃത്വത്തിനെതിരെ രംഗത്തെത്തി. ഒരു തരത്തിലുള്ള കൂടിയാലോചനയും നടത്താതെയാണ് നേതാക്കളെയാണ് ഹൈക്കമാന്റിന് പട്ടിക സമർപ്പിച്ചതെന്നായിരുന്നു സുധീരൻ തുറന്നടിച്ചത്. തുടർന്ന് സുധീരനെ അനുനയിപ്പിക്കാനായി കെ സുധാകരൻ നേരിട്ട് തന്നെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പരാതികൾക്ക് ഇടവരുത്താതെ എല്ലാവരുമായും ചർച്ച നടത്താമെന്ന ഉറപ്പായിരുന്നു സുധാകരൻ നൽകിയത്. എന്നാൽ തുടർന്നും കെപിസിസി നേതൃത്വം സുധീരനെ പരിഗണിക്കാൻ തയ്യാറായില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മനോരമ റി്പപോർട്ട് ചെയ്തത്.

കെപിസിസി പുന;സംഘടന സംബന്ധിച്ചാ് മാനദണ്ഡം തയ്യാറാക്കിയതിലും സുധാരന് അതൃപ്തിയുണ്ടെന്നാണ് വിവരം. ഹൈക്കമാൻഡ് നിയോഗിച്ച രാഷ്ട്രീയകാര്യ സമിതി പുന;സംഘടിപ്പിക്കാനുള്ള നടപടി കാര്യമായ ചർച്ച നടത്താതെയാണെന്നാണ് സുധീരന്റെ ആക്ഷേപം. കെപിസിസി പുന;സംഘടന ചർച്ചകളിലും താൻ അവഗണിക്കപ്പെട്ടുവെന്നായിരുന്നു സുധീകരന്റെ വികാരം. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. അതിനിടെ ദേശീയ തലത്തിൽ പ്രതീക്ഷിച്ച പദവി ലഭിക്കാത്തതാണ് സുധീരന്റെ രാജിക്ക് കാരണമായതെന്നുള്ള റിപ്പോർട്ടുകളും ഉണ്ട്. സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെട്ടാണ് തന്നെ ഒതുക്കിയതെന്നാണ് സുധീരന്റെ വികാരം. സംസ്ഥാന രാഷ്ട്രീയത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുകയും പുതിയ കെപിസിസി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന വേണുഗോപാലിനുള്ള പരോക്ഷ മുന്നറിയിപ്പായാണ് സുധീരൻ രാജിവെച്ചതെന്നും കണക്കാക്കപ്പെടുന്നുണ്ട്. അതേസമയം സുധീരൻ രാജി സമർപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാൻ കെപിസിസി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

അതിനിടെ ഫോണിൽ ബന്ധപ്പെട്ട് അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ പൂർണമായും പരാജയപ്പെട്ടതോടെ അദ്ദേഹത്തെ നേരിട്ട് കണ്ട് പ്രശ്ന പരിഹാരത്തിന് ഉള്ള നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കി. സുധീരനെ നേരിൽ കണ്ട് സംസാരിക്കുമെന്നും രാജി പിൻവലിക്കാൻ നീക്കം നടത്തുമെന്നും സുധാകരൻ വ്യക്തമാക്കി .പാർട്ടിയിലെ മുതിർന്ന നേതാവാണ് അദ്ദേഹം. ഏത് സാഹചര്യത്തിലായാലും അദ്ദേഹത്തിന്റെ രാജി പിൻവലിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെടും. അദ്ദേഹത്തിന്റെ പരാതികൾ എല്ലാം പരിഹരുക്കും. അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടിയിലെ അഭ്യന്തര പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ തീർക്കും. ശക്തമായി ഒരുമിച്ച് തന്നെ മുന്നോട്ട് പോകുമെന്നും സുധാകരൻ പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശൻ നേരിട്ടെത്തി സുധാകരന്റെ കണ്ടു. എന്നാൽ ചർച്ചയിലും പൂർണ അതൃപ്തിയാണ് സുധാകരൻ പ്രകടിപ്പിച്ചത്. നിലപാട് എടുത്താല്‍ അതില്‍ നിന്നും പിന്‍വാങ്ങാത്തയാളാണ് സുധീരന്‍ എന്ന് കൂടികാഴ്ച്ചയ്ക്ക് ശേഷം വിഡി സതീശൻ പറഞ്ഞു.

നേതൃത്വത്തിന സംഭവിച്ച വീഴ്ച അദ്ദേഹത്തോട് ഏറ്റുപറഞ്ഞിട്ടുണ്ട്. എന്നോട് ക്ഷണിക്കണം എന്ന് പറയാന്‍ എനിക്ക് സ്വാതന്ത്ര്യം ഉള്ളയാളാണ് സുധീരന്‍, പത്ത് സതീശന്‍ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാന്‍ കഴിയില്ല, വിഡി സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് മാറ്റാന്‌ പോയതല്ല താനെന്നും സംഘടന കാര്യങ്ങൾ സംസാരിച്ചുവെന്നും സതീശൻ പറഞ്ഞു. അതേസമയം എന്തുകൊണ്ടാണ് രാജിവെച്ചതെന്ന് സുധാകരൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. പുതിയ കെപിസിസി നേതൃത്വം എകപക്ഷീയമായാണ് തിരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നാണ് സുധീരൻ കുറ്റപ്പെടുത്തിയതെന്നാണ് വിവരം. ഡിസിസി പുനസംഘടനയിൽൽ ഏകപക്ഷീയ തീരുമാനങ്ങളെടുത്ത് സുവർണ്ണ അവസരം കളഞ്ഞുവെന്ന ആക്ഷേപവും സുധീരൻ അറിയിച്ചുവെന്നും റിപ്പോർട്ടുണ്ട്.

Top