ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയം;അപരാധങ്ങൾ ഏറ്റുപറഞ്ഞു വരൂ,സ്വീകരിക്കാം! ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവിളിച്ച് പാര്‍ട്ടി മുഖപത്രമായ വീക്ഷണം

കോഴിക്കോട്: ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് തിരിച്ചുവിളിച്ച് പാര്‍ട്ടി മുഖപത്രമായ വീക്ഷണം. തെറ്റുകള്‍ ഏറ്റുപറഞ്ഞ് തിരുത്തി തിരിച്ചെത്തിയാല്‍ കോണ്‍ഗ്രസ് അര്‍ഹമായ പരിഗണന നല്‍കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. കോണ്‍ഗ്രസിനെ ചതിച്ച ചെറിയാന്‍ ഫിലിപ്പിനെ രാജ്യസഭാ സീറ്റ് നല്‍കാതെ സിപിഐഎം ചതിക്കുകയായിരുന്നു. മറുകണ്ടം ചാടുന്നവരുടെ ചോര കുടിച്ച് എല്ലുംതോലും മാത്രം അവശേഷിപ്പിക്കുന്ന കരിമ്പനയിലെ യക്ഷിയാണ് സിപിഐഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമെന്നും രാജ്യസഭാ സീറ്റ് നല്‍കിയത് പിണറായിയുടെ അടുക്കള സംഘത്തിലുള്ളവര്‍ക്കാണെന്നും വീക്ഷണം ആരോപിച്ചു.

മറുകണ്ടം ചാടി വരുന്നവരുടെ ചോര ഊറ്റിക്കുടിച്ച് എല്ലും തോലും മാത്രം അവശേഷിപ്പിക്കുന്ന സ്വഭാവമാണ് സിപിഎമ്മിന്. കരിമ്പനയിലെ യക്ഷിയെ പോലെയാണ് സിപിഎം. ചെറിയാനോട് കാട്ടിയത് ചിറ്റമ്മ നയമാണ്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആഗ്രഹിച്ച തിരുവനന്തപുരം വെസ്റ്റ് സീറ്റ് കിട്ടാത്തതിന്റെ പേരിലാണ് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ മല്‍സരിച്ചതും. ഉമ്മന്‍ ചാണ്ടിക്കും എകെ ആന്റണിക്കുമെതിരെ ചെറിയാന്‍ ഫിലിപ്പ് ചൊരിഞ്ഞ അധിക്ഷേപങ്ങള്‍ സാമാന്യ മര്യാദ പോലും മറന്നുകൊണ്ടാണെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമതരെ സ്വീകരിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പിന്റെ തെളിവാണ് ചെറിയാന്‍ ഫിലിപ്പ്. രാജ്യസഭാ സീറ്റ് രണ്ടുതവണ വാഗ്ദാനം ചെയ്തു വഞ്ചിച്ചു. തുടലിലിട്ട കുരങ്ങനെ പോലെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ സിപിഎമ്മിലെ സ്ഥാനം. ചെറിയാന്‍ ഫിലിപ്പിന് വലിയ സ്ഥാനമാനങ്ങളൊന്നുമില്ലെങ്കിലും കോണ്‍ഗ്രസിന്റെ പൂമുഖത്തൊരു ഇരിപ്പിടമുണ്ടായിരുന്നു. എന്നാലിപ്പോള്‍ സിപിഎമ്മിന്റെ അടുക്കളപ്പുറത്ത് ഇരിക്കേണ്ടി വന്നിരിക്കുന്നു.രണ്ടാം തവണയും രാജ്യസഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ സജീവരാഷ്ട്രീയം വിടുകയാണെന്നും വിവിധ കക്ഷികള്‍ക്കുള്ളിലെ അന്തര്‍നാടകങ്ങളും വിഭാഗീയതയുടെ അണിയറ രഹസ്യങ്ങളും പ്രതിപാദിക്കുന്ന പുസ്തക രചനയിലേക്ക് കടക്കുകയാണെന്നുമാണ് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തിലാണ് ചെറിയാന്‍ ഫിലിപ്പിനെ സ്വാഗതം ചെയ്തുള്ള വീക്ഷണത്തിന്റെ മുഖപ്രസംഗം.

Top