പിണറായി മന്ത്രിസഭയിൽ വൻ അഴിച്ചു പണി; കെ.കെ ഷൈലജയും ചാണ്ടിയും പുറത്താകും; എം.സ്വരാജും വീണാ ജോർജും മന്ത്രിമാരാകും

പൊളറ്റിക്കൽ ഡെസ്‌ക്

തിരുവനന്തപുരം: ചാണ്ടിയുടെ കയ്യേറ്റത്തലും ആരോഗ്യമന്ത്രിയെ ഹൈക്കോടതി വിമർശിച്ചതിലും പ്രതിഛായ നഷ്ടപ്പെട്ട നഷ്ടമായ സർക്കാർ മന്ത്രിസഭയിൽ വൻ അഴിച്ചു പണിയ്‌ക്കൊരുങ്ങുന്നു. യുവത്വത്തിന്റെ മുഖമായി എം.സ്വരാജിനെയും, വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ വീണാജോർജിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രിയോടു അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. മന്ത്രിസഭയിൽ അഴിച്ചു പണിയുണ്ടാകുമെങ്കിലും ഏറ്റവും ആദ്യം രാജി വച്ച ഇ.പി ജയരാജനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തില്ല.
സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കുന്നതിനും, ആരോപണ വിധേയരായവരെ മാറ്റി നിർത്തുന്നതിന്റെയും ഭാഗമായാണ് മന്ത്രിസഭയിൽ വൻ അഴിച്ചു പണി നടത്താൻ പിണറായി വിജയൻ തയ്യാറെടുക്കുന്നതെന്നാണ് സൂചന. സർക്കാരിന്റെ പ്രതിഛായ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ വൻ അഴിച്ചു പണി നടത്തുന്നത്.
മന്ത്രസഭയിൽ ആരോപണവിധേയരായി നിൽക്കുന്ന തോമസ് ചാണ്ടിയെയും, ഹൈക്കോടതിയിൽ നിന്നു കടുത്ത വിമർശനം ഏറ്റുവാങ്ങിയ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറെയും ഒഴിവാക്കുമെന്നാണ് സൂചന ലഭിക്കുന്നത്. ഇതോടൊപ്പം പ്രവർത്തനം മോശമായ മൂന്നു മന്ത്രിമാരെ കൂടി ഒഴിവാക്കിയേക്കുമെന്ന സൂചനയും ലഭിക്കുന്നുണ്ട്. മുതിർന്ന മന്ത്രിമാരല്ലാത്ത മൂന്നു പുതുമുഖങ്ങളെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. ഗതാഗത വകുപ്പ് എൻസിപിയിൽ നിന്നും ധനമന്ത്രി തോമസ് ഐസക്കിനെ ഏൽപ്പിച്ചേക്കും. ചില മന്ത്രിമാരുടെ വകുപ്പുകൾ പരസ്പരം വച്ചുമാറുമെന്നും സൂചനയുണ്ട്.
മന്ത്രിസഭയിലെ യുവപ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് എം.സ്വരാജിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത്. ശൈലജ ടീച്ചറെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുമ്പോൾ പകരമായാണ് വീണാ ജോർജിനെ ഉൾപ്പെടുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top