ബെംഗളൂരു:തക്കാളി വില കുതിച്ചുയരുമ്പോള്‍ മോഷണവും തുടരുന്നു. കര്‍ണാടകയില്‍ 2000 കിലോഗ്രാം തക്കാളി മാര്‍ക്കറ്റിലേക്ക് കൊണ്ട് പോകുന്നതിനിടെ കവര്‍ച്ച. ഡ്രൈവറെയും കര്‍ഷകനെയും മര്‍ദ്ദിച്ച ശേഷമായിരുന്നു മൂന്നംഗ സംഘം കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. കര്‍ണാടകയില്‍ ഒരു കിലോഗ്രാം തക്കാളിക്ക് 120നും 150നും ഇടയിലാണ് വില.
ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാര്‍ മാര്‍ക്കറ്റിലേക്ക് വില്‍പ്പനയ്ക്കായി കര്‍ഷകന്‍ തക്കാളി കൊണ്ടുപോകുന്നതിനിടെയായിരുന്നു കവര്‍ച്ച. തക്കാളിയുമായി പോയ വാഹനത്തെ അക്രമി സംഘം പിന്തുടര്‍ന്നു. തക്കാളിയുമായി വന്ന വാഹനം തങ്ങളുടെ കാറില്‍ തട്ടിയെന്ന് പറഞ്ഞ് അക്രമി സംഘം തടഞ്ഞുനിര്‍ത്തി കര്‍ഷകനെയും ഡ്രൈവറെയും മര്‍ദ്ദിച്ചതായി പൊലീസ് പറയുന്നു.
കര്‍ഷകനെയും ഡ്രൈവറെയും നടുറോഡില്‍ നിര്‍ത്തിയായിരുന്നു അക്രമിസംഘം തക്കാളിയുമായി കടന്നുകളഞ്ഞത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് അക്രമികളെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറയുന്നു.