ഇഴവ സമൂദായത്തിന്റെ ഒരെ ഒരു രാജാവ് വെള്ളാപ്പള്ളി നടേശന്‍! അഴിമതിയുടെ നാറിയ കഥകളും കുടുംബ വാഴ്ചയും.എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കി സംഘടനയില്‍ ഏകാധിപത്യം.

കൊച്ചി:അഴിമതിയുടെ നാറിയ കഥകളും കുടുംബ വാഴ്ചയും ആണ് വെള്ളാപ്പള്ളി നടേശന്റെ മുഖമുദ്ര എന്നാണു പരക്കെ ആരോപണം .സംഘടിച്ചു ശക്തരാകുകയെന്ന ശ്രീ നാരായണ ഗുരുദേവന്റെ ഉദ്‌ബോധനമാണ് ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗം എന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്ഥാപനത്തിന് കാരണമായത്. ഗുരുദേവന്‍ പ്രസിഡന്റ് സ്ഥാനവും മഹാകവി കുമാരാനാശന്‍ ജനറല്‍ സെക്രട്ടറി സ്ഥാനവും വഹിച്ച ഈ പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരനാണ് വെള്ളാപ്പളളി നടേശന്‍. വെള്ളാപ്പള്ളി നടേശന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മാണ കമ്പനികളും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലുമെല്ലാം സമുദായത്തിന്റെ പണമുണ്ടെന്നാണ് ആരോപണം. എതിര്‍ സ്വരങ്ങളെ ഇല്ലായ്മചെയ്തും മറ്റുള്ളവരെ പണത്തിന്റെ ബലത്തില്‍ കൂടെ നിര്‍ത്തിയുമാണ് എസ്.എന്‍.ഡി.പി യുടെ ഒരെ ഒരു ശക്തി കേന്ദ്രമായി വെള്ളാപ്പള്ളി മാറായത്.

Also read –ഗ്രുപ്പ് പരിപാടിക്ക് എത്തിയ ജോസഫ് വാഴക്കനെ തല്ലുമെന്ന മുന്നറിയിപ്പും അസഭ്യവർഷവും ! കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുന്നു !.പി.സി ജോര്‍ജിനെ യു.ഡി.എഫിലേക്ക് കൊണ്ടുവരാന്‍ നീക്കത്തിനെതിരെ എ’ ഗ്രൂപ്പ്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എസ്.എന്‍.ഡി.പി ചേര്‍ത്തല റിജണില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ തിരഞ്ഞെടുപ്പ് കോഡിനേറ്റനായിയാണ് വെള്ളപ്പിള്ളി നടേശന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നിട് 1994 കാലഘട്ടത്തില്‍ എസ് എന്‍ ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറിയായി ഇദ്ദേഹം എത്തുന്നു. പിന്നീട് 1996 യിലാണ് വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാകുന്നത്. അന്ന് പരാജയപ്പെടുത്തിയത് അഡ്വ. കെ. ഗോപിനാഥനെയായിരുന്നു. കെ. ഗോപിനാഥന്‍ ജനറല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ പിന്തുണയിലാണ് വെള്ളാപ്പള്ളി എസ്.എന്‍ ട്രസ്റ്റ് സെക്രട്ടറിയാകുന്നത്. അതിന് ശേഷം യോഗം തിരഞ്ഞെടുപ്പില്‍ കെ. ഗോപിനാഥനെ തന്നെ ഒതുക്കി ജനറല്‍ സെക്രട്ടറിയാകുകയും ചെയ്തു. ചതിയുടെ കഥ ഇവിടെ നിന്നും ആരംഭിക്കുകയായിരുന്നു.

ശിവഗിരിയില്‍ 1996 കാലഘട്ടതിലുണ്ടായ സംഘര്‍ങ്ങളില്‍ മുതലെടുപ്പ് നടത്തിയാണ് വെള്ളാപ്പള്ളി എസ്.എന്‍.ഡി.പി യോഗത്തിന്റെ നേതൃത്വത്തിലെത്തുന്നത്. ശിവഗിരിയില്‍ അന്നുണ്ടായ സംഭവങ്ങള്‍ക്ക് ഉത്തവാദിത്വം അന്നത്തെ യോഗം ജനറല്‍ സെക്രട്ടറി കെ.ഗോപിനാഥനാണെന്നും പോലീസ് നടപടികള്‍ക്ക് പിന്നില്‍ അദ്ദേഹത്തിന്റെ കൈയാണെന്നും വെള്ളാപ്പള്ളി വരുത്തി തീര്‍ത്തു. അന്ന് സ്വാമി ശാശ്വതീകാനന്ദയുമായി നല്ല ബന്ധത്തിലായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെ ശാശ്വതീകാനന്ദയുടെ അനുഗ്രാഹാശംസകളോടെയാണ് വെള്ളാപ്പള്ളി യോഗം ജനറല്‍ സെക്രട്ടറിയാകുന്നത്. പിന്നീട് ശാശ്വതീകാന്ദ സ്വാമികളുമായി തെറ്റുന്ന വെള്ളാപ്പള്ളിയെയും കേരളം കണ്ടും. പിന്നീട് സ്വാമി ശാശ്വതികാനന്ദ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടപ്പോള്‍ അതിന്റെ ഉത്തവാദി വെള്ളാപ്പള്ളിയാണെന്ന ആരോപണം അന്നെ ഉയര്‍ന്നു വന്നു. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ടു വെള്ളാപ്പള്ളി നടേശന്റെ പേരുകള്‍ ഉയര്‍ന്നു വന്ന ഈ സാഹചര്യത്തില്‍ ശാശ്വതികാന്ദയുടെ ദുരൂഹ മരണവും ചര്‍ച്ചയാകുകയണ്. ഈ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശാശ്വതികാനന്ദയുടെ കുടുംബം രംഗത്ത് എത്തിട്ടുണ്ട്.

24 വര്‍ഷമായി ജനറല്‍ സെക്രട്ടറിയായി തുടരുന്ന വെള്ളാപ്പള്ളി തന്നെയാണ് യോഗത്തില്‍ ഏറ്റവും അധികം കാലം ജനറല്‍ സെക്രട്ടറിയായിരുന്ന ആള്‍. ഇയാള്‍ക്കെതിരെ കോടികളുടെ അഴിമതിയാണ് പല കാലഘട്ടത്തിലും ഉയര്‍ന്നു വന്നിട്ടുള്ളത്. നിലവില്‍ ഹൈക്കോടതി ഇടപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലം എസ്.എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറികേസില്‍ െ്രെകം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിട്ടുണ്ട്. 199798 കാലഘട്ടത്തിലെ കേസാണ് ഇത്. സൂവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഓഡിറ്റോറിയവും ലൈബ്രറി കോംപ്ലക്‌സും നിര്‍മിക്കാനായ നടത്തിയ പണ പിരിവില്‍ കിട്ടിയ തുകയില്‍ 55 ലക്ഷം രൂപ വകമാറ്റിയെന്നതാണ് പരാതി. കൊല്ലം സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്ന തുക വക മാറ്റിയിരുന്നതായി െ്രെകം ബ്രാഞ്ചു കണ്ടെത്തിട്ടുമുണ്ട്. എന്നാലും ഈ വിഷയത്തില്‍ എന്തെങ്കിലുമൊരു നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാന്‍ വയ്യ. എതു പാര്‍ട്ടി വന്നാലും അധികാര കേന്ദ്രങ്ങളില്‍ സമുദായത്തിന്റെ ശക്തി പ്രകടനം നടത്തി കാര്യങ്ങള്‍ നേടിയെടുക്കാന്‍ വെള്ളാപ്പള്ളിക്ക് സാധിക്കും. അതിന് തെളിവാണ് 13 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പാക്കാന്‍ പോലും ഈ കേസില്‍ സാധിക്കാത്തത്.

എസ്.എന്‍ മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂള്‍, കോളജ് അഡ്മിഷനും നിയമനങ്ങളുമായി ബന്ധപ്പെട്ട് 1600 കോടി രൂപയുടെ അഴിമതി ആരോപണം നിലവിലുണ്ട്. ഇത് ഉന്നയിച്ചതാകട്ടെ മുന്‍ വിശ്വസ്തനായ സുബാഷ് വാസുവും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറുമാണ്. ട്രസ്റ്റിന്റെ പണമിടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് അന്വേഷിക്കണമെന്നായിരുന്ന ഇവരുടെ ആവശ്യം. എന്നാല്‍ ഇതുവരെ ഒരു അന്വേഷണവും പ്രഖ്യാപിച്ചിട്ടില്ല. കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യ കുറിപ്പ് സൂചിപ്പിക്കുന്നതും ഇത്തരമൊരു അഴിമതിയാണ്. എസ്.എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യപക നിയമനവുമായി ബന്ധപ്പെട്ട് കോടികണക്കിന് രൂപയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും ശേഖരിച്ചത്. എന്നാല്‍ നിയമനം നടത്തിതുമില്ല. ഇതോടെ പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ പോലീസിനെ സമീപിച്ചു. അന്വേഷണത്തില്‍ തന്നെ വെള്ളാപ്പള്ളി നടേശനും മാനേജരും ചേര്‍ന്ന് ഒറ്റപ്പെടുത്തി പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ആത്മഹത്യ കുറിപ്പിലെ പ്രധാന ആരോപണം.

വെള്ളാപ്പള്ളിക്കെതിരെ ഉയരുന്ന മറ്റൊരു അഴിമതിയാണ് മൈക്രോ ഫിനാന്‍സ് തട്ടിപ്പ്. ഇതിന്റെ പേരില്‍ ജനങ്ങളില്‍ നിന്നും വെള്ളാപ്പള്ളി കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചതോടെ ആദ്യം നല്ലരീതിക്ക് അന്വേഷണം ആരംഭിച്ച കേസ് ഇപ്പോള്‍ എങ്ങുമെത്താതെയായി. കോടികളുടെ അഴിമതികള്‍ മറക്കാനാണ് വെള്ളാപ്പള്ളി സമുദായ ശക്തി ഉപയോഗിക്കുന്നത്. ഇതിന് തെളിവാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളെല്ലാം. എല്‍.ഡി.എഫ് ആണെങ്കിലും യു.ഡി.എഫാണെങ്കിലും ഇപ്പോള്‍ എന്‍.ഡി.എ ആണെങ്കിലും വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കാന്‍ ആരും തയാറാകില്ല.

Top