ഇടുക്കി: കരിംഭൂതം,കരിങ്കുങ്ങ്,കരടി..ഒരാളെ ഇങ്ങനെയൊക്കെ അധിക്ഷേപിക്കാമോ? എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എംഎം മണിയെ ഇങ്ങനെ വിശേഷിപ്പിച്ചത് വിവാദമായിരിക്കുകയാണ്. ഉടുമ്പന്‍ചോല മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ എംഎം മണിയെ അധിക്ഷേപിച്ച വെള്ളാപ്പള്ളിക്കെതിരെ നടപടിയെടുക്കണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.
വെള്ളാപ്പള്ളി നടേശനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി. എംഎം മണിയുടെ നിറത്തേയും രൂപത്തേയും മോശമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.
ഇടുക്കിയിലെ രാജാക്കാടില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദപ്രസംഗം. അമ്പലത്തില്‍ പോവാത്ത എംഎം മണിയെ വിജയിപ്പിക്കണമോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്നും ക്ഷേത്രാങ്കണത്തില്‍ വരാനും ഭക്തരോട് വോട്ടഭ്യര്‍ത്ഥിക്കാന്‍ കരിംഭൂതത്തിന്റെ നിറമുള്ള എംഎം മണിക്ക് എന്ത് അവകാശമെന്നും വെള്ളപ്പള്ളി പരിഹസിച്ചു. ഭൂതപ്പാട്ടു പാടാന്‍ പറഞ്ഞയക്കാന്‍ കൊള്ളാവുന്ന ഈ കരിങ്കുരനെ അങ്ങോട്ട് വിടുക എന്നുള്ളതല്ലാതെ മനുഷ്യരുടെ ഇടയില്‍ പറഞ്ഞയക്കാന്‍ കൊള്ളില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പ്രസ്താവന.