കൊച്ചി: ബിഡിജെഎസ്സിനോട് മറ്റ് പാര്‍ട്ടികളോടുള്ള അതേ സമീപനം തന്നെയാണെന്നു വെളളാപ്പളളി പറഞ്ഞു. ബിഡിജെഎസ്സിനെ തള്ളി കൊണ്ടാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്.
എസ്എന്‍ഡിപിയുടെ വസ്തുവകകളും സൗകര്യങ്ങളും പാര്‍ട്ടിക്ക് വേണ്ടി ഉപയോഗിക്കരുത് എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മൈക്രേ ഫിനാന്‍സില്‍ വെട്ടിപ്പ് നടന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മൈക്രോഫിനാന്‍സ് വിതരണത്തില്‍ ക്രമക്കേടുണ്ടായിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ സമ്മതിച്ചിരുന്നു. യുഡിഎഫുകാരായ ചില യോഗം ഭാരവാഹികള്‍ അഴിമതി കാണിച്ചിട്ടുണ്ടെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. അഞ്ച് കോടി വരെ പോക്കറ്റിലാക്കിയ ആളുകളുണ്ട്. എന്നാല്‍ അത് നിയന്ത്രിക്കുന്ന കാര്യത്തില്‍ തന്റെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപിയില്‍ വര്‍ഗ വഞ്ചകരുണ്ടെന്നും തന്നെ താഴെയിറക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.