മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരെ 27 സാക്ഷി മൊഴികള്‍

Sree-Vellappally-Nadesan-All-Kerala-SNDP-Branch-Leader

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുടുങ്ങുമെന്ന് ഏകദേശം ഉറപ്പായി. ഇനി 20 ദിവസത്തെ പരിശോധനകൂടി കഴിഞ്ഞാല്‍ വ്യക്തമായ റിപ്പോര്‍ട്ട് വിജിലന്‍സ് നല്‍കും. 27 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയെന്ന് വിജിലന്‍സ കോടതിയെ അറിയിച്ചു.

പ്രാഥമിക അന്വേഷണം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കോടതി അനുവദിക്കുകയായിരുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമോയെന്ന് വിജിലന്‍സിന് തീരുമാനിക്കാമെന്ന് കോടതി അറിയിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ തെളിവുകള്‍ താന്‍ തന്നെ നല്‍കിയിട്ടുണ്ടെന്ന് വി.എസിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യ്ത് നടപടി വേണമെന്ന ആവശ്യം വിജിലന്‍സ് ഡയറക്ടര്‍ അംഗീകരിച്ചിരുന്നു. ഗൂഢാലോചന, വ്യാജരേഖ, വഞ്ചനാക്കുറ്റം, പണാപഹരണം എന്നിവയ്ക്കുപുറമേ അഴിമതി നിരോധനനിയമവും വെളളാപ്പളളിക്കെതിരെ ചുമത്തും.15 കോടിയോളം രൂപയുടെ തട്ടിപ്പുകേസാണു വെള്ളാപ്പള്ളി അഭിമുഖീകരിക്കുന്നത്.

വെള്ളാപ്പള്ളിയെക്കൂടാതെ യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍, സംസ്ഥാന പിന്നാക്ക വികസന കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ എസ്. നജീബ് എന്നിവരാണു മറ്റു പ്രതികള്‍. പിന്നാക്ക വികസന കോര്‍പറേഷനിലെ ഉന്നതരുടെ ഒത്താശയോടെ നടന്ന കോടികളുടെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി് ഉത്തരവിട്ടിരുന്നു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്.്. എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എംഎന്‍ സോമന്‍ മൈക്രോഫിനാന്‍സ് ചുമതലയുള്ള കെകെ മഹേഷ് പിന്നോക്ക വികസന കോര്‍പറേഷന്‍ എംഡി എന്‍ നജീബ് എന്നിവര്‍ക്കെതിരെയായിരുന്നു പ്രാഥമിക അന്വേഷണം.

Top