എസ്എൻഡിപിയിൽ വിഭാഗീയത ഉടലെടുക്കുന്നു…!! വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാറിനെയും ഉന്നമിട്ട് നീക്കം

എസ്.എൻ.ഡി.പി.യോഗത്തെ പിളർത്താൻ ശ്രമം നടക്കുന്നു. ഇപ്പോഴത്തെ നേതൃത്വത്തിനെതിരേ മുൻ ഡി.ജി.പി. സെൻകുമാറിൻ്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികളെ സംഘടിപ്പിക്കുന്നു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകനും വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയെയും ലക്ഷ്യമിട്ടാണ് ഈ നീക്കം.

കഴിഞ്ഞയാഴ്ച കായംകുളത്ത് വിവിധ യൂണിയൻ ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. സെൻകുമാറിനും സുഭാഷ് വാസുവിനും പുറമേ 16 യൂണിയനുകളിൽനിന്നുള്ള ഭാരവാഹികളും പങ്കെടുത്തു. ഇക്കാര്യം സെൻകുമാർ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ആവശ്യമായ സമയത്ത് ആവശ്യമായ കാര്യങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. 23 വർഷം വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറിയായിട്ടും സമുദായത്തിന് എന്തുചെയ്തെന്ന് അദ്ദേഹം ചോദിച്ചു.

വെള്ളാപ്പള്ളി എസ്.എൻ.ഡി.പി. യോഗനേതൃത്വം ഒഴിയണമെന്ന് ഇവർ ആവശ്യപ്പെടുന്നു. എസ്.എൻ.ട്രസ്റ്റിൽ വൻ സാമ്പത്തികക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന ആക്ഷേപം ഉന്നയിക്കുന്നു.

Top