സെമിയില്‍ തോറ്റാല്‍ ഫൈനല്‍ വീട്ടില്‍ പോയിരിക്കാം -ആന്റണി

തിരുവനന്തപുരം:ഗുരുവിന്റെ മണ്ണില്‍ വര്‍ഗീയ ശക്തികള്‍ വളരാന്‍ അനുവദിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നരേന്ദ്ര മോദി കേരളത്തില്‍ വര്‍ഗീയ ശക്തികളെ വളര്‍ത്താനുള്ള ശ്രമത്തിലാണ്. ഗുരുവിന്റെ മണ്ണില്‍ മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്നവരെ പരാജയപ്പെടുത്തണം- ആന്റണി പറഞ്ഞു.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് സെമി ഫൈനലാണെന്നും സെമിയില്‍ തോറ്റാല്‍ ഫൈനല്‍ കാണാതെ പുറത്തുപോകേണ്ടിവരുമെന്നും ആന്റണി പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയത്തിനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Top