ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സെന്‍ട്രല്‍ ലോക്ക് മാറ്റി പുറത്തിറങ്ങി രക്ഷപ്പെട്ട് ഡ്രൈവർ, ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.

വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍ വച്ചാണ് അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങലിലേക്കു പോയ വാഹനത്തിനാണ് തീപിടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി നശിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്നലെ രാവിലെ 9നാണ് അപകടം. ഡ്രൈവര്‍ സനോജ് മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ വിവരം അറിയച്ചതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തുകയുമായിരുന്നു.

വാഹനത്തില്‍ സെന്‍ട്രല്‍ ലോക്ക് വീഴുകയും സനോജ് ലോക്ക് മാറ്റി ഇറങ്ങി രക്ഷപ്പെടുകയുമായിരുന്നു.

തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. വെഞ്ഞാറമൂട് നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Top