ആടൂർ പ്രകാശ് എംപി കുടുങ്ങും ?‌വെഞ്ഞാറമൂട് കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ വെട്ടിലേക്ക്.കോൺഗ്രസ്‌ പഞ്ചായത്തംഗത്തിനും കേസിൽ പങ്കെന്ന്‌ പൊലീസ്.

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ അടൂർ പ്രകാശ് കുടുങ്ങുമോ ?കൊലപാതകത്തിൽ പങ്കില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോഴും പുറത്തുവരുന്ന തെളിവുകളെല്ലാം പാര്‍ട്ടിക്ക് എതിരാവുകയാണ്. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് സ്ഥംലം എംപി അടൂര്‍ പ്രകാശിന്‍റെ പങ്കും അന്വേഷിക്കുന്നുണ്ടെന്നാണ് മന്ത്രി കടകംപള്ള സുരേന്ദ്രന്‍ വ്യക്തമാക്കിയത്. പ്രദേശത്തെ സാമൂഹിക വിരുദ്ധര്‍ക്ക് ഒരു വര്‍ഷമായി എല്ലാ പിന്തുണയും നല്‍കുന്നത് അടൂര്‍ പ്രകാശ് ആണെന്നും കടകംപള്ളി സുരേന്ദ്രന്‍ ആരോപിക്കുന്നു. കൊലപാതകം നടന്നത് വളരെ ആസൂത്രിതമായിട്ടാണ്ട്. അടൂര്‍ പ്രകാശിന് കേസില്‍ പങ്കുണ്ടെന്നത് വസ്തുതാപരമായ കാര്യമാണെന്നും മന്ത്രി അവകാശപ്പെട്ടു. അതേസമയം കേസില്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്നു കൂടുതല്‍ സംഭവങ്ങളും പുറത്തു വരികയാണ്.

അതേസമയം രണ്ടു ഡി.വാ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് അടൂർ പ്രകാശ് എം.പി. കൊലപാതകത്തിന്റെയും അക്രമത്തിന്റെയും രക്തകറ പുരണ്ട കുപ്പായം തനിക്കോ തന്റെ പാർട്ടിക്കോ ചേരില്ലെന്നും അടൂർ പ്രകാശ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു. കൊലപാതകത്തിന് കാരണമായ സംഭവം എവിടെ തുടങ്ങി? സിപിഎം നേതാക്കളുടെ പങ്ക് എന്തൊക്കെ? ഗൂഢാലോചന എവിടെയൊക്കെ നടന്നു? ഈ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ കേസ് അന്വേക്ഷണം CBIയെ ഏൽപ്പിക്കാൻ സി.പി.എം സർക്കാരിനോട് ആവശ്യപ്പെടണമെന്നും അടൂർ പ്രകാശ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഒരു പഞ്ചായത്ത് അംഗത്തിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലയില്‍ വാര്‍ഡ് അംഗ ഗോപനെതിരെയാണ് അന്വേഷണം. കോണ്‍ഗ്രസ് പ്രതിനിധിയായ ഇദ്ദേഹത്തിന് പ്രതികളുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം ഗോപനെ പൊലീസ് വിളിച്ചിരുന്നു.

എന്നാല്‍ അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കിയ ഗോപന്‍ ഒളിവില്‍ പോവുകയായിരുന്നു. ഗോപന്‍റെ വീട്ടില്‍ ഇന്നലേയും പൊലീസ് പരിശോധന നടത്തിയിരുന്നു. കേസില്‍ ഇദ്ദേഹത്തിനുള്ള പങ്ക് വൃക്തമാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാവുമെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പഞ്ചായത്ത് അംഗം കൂടി അറസ്റ്റിലാവുന്നതോടെ ഇരട്ടക്കൊലപാതകത്തില്‍ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്.

കേസില്‍ കൂടുതല്‍ പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്തേക്കും. മുഖ്യപ്രതികളായ സജീവ്, സനൽ എന്നിവരും ഇവരെ ഒളിവിൽ പോകാന്‍ സഹായിച്ച പ്രീജയുമാണ് ഇന്നലെ പിടിയിലായത്. ഇവരെ ഇന്ന് റിമാന്‍ഡ് ചെയ്തേക്കും. നേരത്തെ പിടിയിലായ നാല് പ്രതികളെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ ഗൂഡാലോചനയിലും പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേസിൽ നേരിട്ട് ബന്ധമുള്ള ഐഎൻടിയുസി പ്രാദേശിക നേതാവ് ഉണ്ണി, അൻസാർ എന്നിവരെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം പിടിയിലായ സനലിന്‍റെ സഹോദരന്‍ കൂടിയാണ് ഉണ്ണി. പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇരട്ടക്കൊലപാതകത്തിന്‍റെ പേരില്‍ അടൂര്‍ പ്രകാശിനെ പ്രതിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം ചെറുക്കും. കൊലപാതകികളേയും ആക്രമികളേയും സംരക്ഷിക്കുകയോ പോറ്റി വളര്‍ത്തുകയോ ചെയ്യുന്ന പ്രസ്ഥാനം അല്ല കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.അടൂര്‍ പ്രകാശിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അടൂര്‍ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാന്‍ എന്ത് തെളിവാണ് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ഇപി ജയരാജനും ഉള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അടിച്ചാല്‍ തിരിച്ചടിയുണ്ടാവുമെന്ന കണ്ണൂര്‍ എംപി കെ സുധാകരന്‍റെ പ്രസ്താവന രമേശ് ചെന്നിത്തല തള്ളി. പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന നയമല്ല കോൺഗ്രസിന് ഉള്ളത്. കേസില്‍ അറസ്റ്റിലായവരില്‍ ഏതെങ്കിലും കോണ്‍ഗ്രസുകാരുണ്ടെങ്കില്‍ നടപടി എടുക്കേണ്ടത് ഡിസിസിയാണ് ഇത് രാഷ്ട്രീയ കൊലപാതം അല്ല, രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള സിപിഎം ശ്രമമാണെന്നും ചെന്നിത്തല ആരോപിച്ചു.അതേസമയം, വെഞ്ഞാറമൂടിൽ കോൺഗ്രസ്‌ അക്രമിസംഘം രണ്ട്‌ സിപിഐ എം-ഡിവൈഎഫ്‌ഐ പ്രവർത്തകരെ കുത്തിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ സിപിഎം ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. പാർടി ബ്രാഞ്ച് തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

ഇതിനോടനുബന്ധിച്ച് വൈകിട്ട് 4 മണി മുതൽ 6 മണി വരെ സംസ്ഥാനമൊട്ടാകെ ധർണകൾ സംഘടിപ്പിക്കും. ഈ കൊലപാതകം നടത്തിയവര്‍ക്കെതിരെ ശക്തമായ ബഹുജനരോക്ഷം ഉയര്‍ന്നുവരണം. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബ്രാഞ്ച് അടിസ്ഥാനത്തിലായിരിക്കും പ്രതിഷേധ ധർണ. പാർടി സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്ണൻ എറണാകുളത്തും സ. എം വി ഗോവിന്ദൻ കണ്ണൂരിലും സ. എളമരം കരീം എംപി കോഴിക്കോടും സ. എൽഡിഎഫ് കൺവീനർ സ. എ വിജയരാഘവൻ തൃശൂരിലും ധർണയുടെ ഭാഗമാകും.

Top