ആരോഗ്യത്തിന് ഹാനികരം; വിക്‌സ് ആക്ഷന്‍ 500 നിരോധിച്ചു; അഞ്ഞൂറോളം മരുന്നുകള്‍ക്ക് നിരോധനം; കോറെക്‌സ് ഉള്‍പ്പെടയുള്ള മരുന്നുകള്‍ക്കും നിരോധനം

ന്യൂഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിക്‌സ് ആക്ഷന്‍ 500ന് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ഇതോടെ  വിക്‌സ് ആക്ഷന്‍ 500 ഗുളികയുടെ നിര്‍മാണം പ്രോക്ടര്‍ ആന്‍ഡ് ഗാംബിള്‍ കമ്പനി നിര്‍ത്തി. നിലവില്‍ മാര്‍ക്കറ്റിലുള്ള ഉല്‍പ്പനങ്ങളും പിന്‍വലിച്ചു തുടങ്ങി.

കഴിഞ്ഞദിവസമാണ് വിക്‌സ് ആക്ഷന്‍ 500 അടക്കം 344 സംയുക്ത മരുന്നുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നായിരുന്നു തീരുമാനം. ഇവ കൂടാതെ അഞ്ഞൂറു മരുന്നുകള്‍ കൂടി വരും ദിവസങ്ങളില്‍ നിരോധിക്കാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അസിലോഫെനാക്, പാരസെറ്റമോള്‍, റാബിപ്രൈസോള്‍ എന്നിവ ചേര്‍ന്ന മരുന്നുകളും പാരസെറ്റമോള്‍ സെറ്റിറിസീന്‍, കഫീന്‍ എന്നിവ ചേര്‍ന്ന മരുന്നുകളുമാണ് നിരോധിച്ചത്. ഈ മരുന്നുകള്‍ ഡോക്ടര്‍മാര്‍ കുറിപ്പടി നല്‍കിയാല്‍പോലും നല്‍കരുതെന്നും നിര്‍ദേശമുണ്ട്. 344 മരുന്നുകളാണെങ്കിലും ഇവ പല പേരുകളിലാണ് വിപണിയില്‍ ഇറങ്ങുന്നത്. അടിസ്ഥാന കൂട്ടുകളുടെ പേരുകള്‍ മാത്രമാണ് സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ആയിരക്കണക്കിനു മരുന്നുകള്‍ നിരോധിച്ച കൂട്ടത്തിലുള്ളതായാണ് സൂചന. സമാന സംയുക്തക്കൂട്ടില്‍ വിവിധ കമ്പനികള്‍ മരുന്നുകള്‍ പുറത്തിറക്കുന്നത് പല പേരുകളിലായതാണ് കാരണം.

പാരസെറ്റമോള്‍, ഫെനില്‍ഫ്രീന്‍, കഫീന്‍എന്നിവ അടങ്ങിയതാണ് വിക്‌സ് ആക്ഷന്‍ 500 ന്റെ സംയുക്തക്കൂട്ട്. നിരോധനത്തെത്തുടര്‍ന്നു ലോകോത്തര മരുന്നു നിര്‍മാതാക്കളായ ഫിസര്‍ തങ്ങളുടെ കഫ് സിറപ്പായ കോറെക്‌സും അബ്ബോട്ട് കഫ് സിറപ്പായ ഫെന്‍സ്‌ഡൈലും ഇന്ത്യയില്‍ വില്‍പന നടത്തുന്നതു നിര്‍ത്തിയിരുന്നു. മുപ്പതു വര്‍ഷത്തിലേറെയായി ഇന്ത്യന്‍ വിപണിയിലുണ്ടയിരുന്നതാണ് ഇരു മരുന്നുകളും.

ആന്റിബയോട്ടിക്കുകള്‍ അടക്കം അഞ്ഞൂറോളം മരുന്നുകള്‍ കൂടി നിരോധിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്. ആരോഗ്യത്തിന് അതീവഹാനിയുണ്ടാക്കുന്നതാണ് ഇവയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. അഞ്ഞൂറോളം സംയുക്തക്കൂട്ടുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ്.

Top