കോഴിക്കോട്: കൂടാത്തതായിയിലെ ജോലിയുടെ കൊലപാതക കേട്ട് ഞെട്ടുമ്പോൾ മറ്റൊരു സയനയിഡ് കഥ ഞെട്ടിപ്പിക്കുന്നതാണ് .ലൈംഗിക ബന്ധം ആവോളം സുഖിച്ചത്ഇന് ശേഷം യുവതികളെ സായ്നാഥ് കൊടുത്ത് കൊന്നു തള്ളിയ ഒരു അധ്യാപകന്റെ ക്രൂരതയുടെ കഥ .മംഗളൂരിവിലെ അധ്യാപകനായ മോഹന്‍ കുമാര്‍ എന്ന വ്യക്തി32 യുവതികളെയായിരുന്നു സയനൈഡ് ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മുപ്പത്തിരണ്ട് യുവതികളെയാണ് വിവാഹ വാഗ്ദാനം നല്‍കി അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം മോഹന്‍ കുമാര്‍ സയനൈഡ് നല്‍കി കൊലപ്പെടുത്തിയത്.
സയനൈഡ് പുരട്ടിയ ഗര്‍ഭനിരോധന ഗുളികകള്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചായിരുന്നു എല്ലാവരേയും മോഹന്‍ കുമാര്‍ കൊലപ്പെടുത്തിയത്. 2010 ലാണ് മംഗളൂരിവിലെ പ്രൈമറി സ്കൂള്‍ അധ്യാപകനായ മോഹന്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2003 നും 2009 നും ഇടയിലായിരുന്നു 32 കൊലപാതകങ്ങളും നടന്നത്. ഈ വര്‍ഷക്കാലയളവിനുള്ളില്‍ ദക്ഷിണ കര്‍ണാടകയിലെ പല പട്ടണങ്ങളില്‍ നിന്നാണ് ഇരുപതോളം സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എല്ലാം ശുചിമുറിയില്‍ എല്ലാ മൃതദേഹങ്ങളും കണ്ടെടുത്ത് വിവിധ നഗരങ്ങളിലെ ബസ് സ്റ്റാന്‍ഡിലെ ശുചിമുറികളില്‍ നിന്നായിരുന്നു. എല്ലാവരും പട്ടുസാരി ധരിച്ച നിലയിലായിരുന്നു. ഒരു മൃതദേഹത്തിലും ആഭരണങ്ങല്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. എല്ലാം തന്നെ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നായതിനാലും ശുചിമുറികള്‍ അകത്ത് നിന്ന് കുറ്റിയിട്ടതിനാലും പോലീസിന് പ്രത്യേക സംശയങ്ങളൊന്നും തോന്നിയില്ല.
എല്ലാവരും മരിച്ചത് സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും ആറു വര്‍ഷത്തോളം പൊലീസുകാര്‍ അതേപറ്റി അന്വേഷിച്ചില്ല. സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാവാന്‍ വളരെ പ്രയാസമുള്ള, ആത്മഹത്യക്ക് അങ്ങനെ പതിവായി ഉപയോഗിക്കാന്‍ സാധ്യതിയില്ലാത്ത സയനൈഡിന്‍റെ അംശം കണ്ടെത്തിയതും പോലീസ് കാര്യമാക്കിയെടുത്തില്ല.
മോഹന്‍ കുമാറിന്‍റെ പത്തൊന്‍പതാമത്തെ ഇരയായ അനിത എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസില്‍ ആദ്യ അന്വേഷണം ഉണ്ടാവുന്നത്. അനിത അയല്‍വാസിയായ ഒരു മുസ്ലിം യുവാവിനോടൊപ്പം ഒളിച്ചോടിയെന്നായിരുന്നു ബന്ധുക്കളും നാട്ടുകാരും കരുതിയിരുന്നത്. ഈ സംഭവത്തില്‍ വര്‍ഗിയ കലാപങ്ങളിലേക്ക് വരെ കാര്യങ്ങള്‍ നീണ്ടപ്പോഴാണ് പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്.
അനിതയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് കേസില്‍ പ്രധാനപ്പെട്ട വഴിത്തിരിവുണ്ടാവുന്നത്. കാവേരി മങ്കു എന്ന യുവതിയുടെ നമ്പറിലേക്ക് അനിത ദീര്‍ഘ നേരം ഫോണ്‍ ചെയ്യാറുണ്ടായിരുന്നു എന്ന് പോലീസിന് അന്വേഷണത്തില്‍ വ്യക്തമായി. കാവേരിയെ അന്വേഷിച്ചെന്ന് ചെന്നപ്പോഴാണ് പോലീസ് വീണ്ടും ആശങ്കയിലാവുന്നത്. അവരേയും മാസങ്ങളായി കാണാനുണ്ടായിരുന്നില്ല. അന്വേഷണങ്ങള്‍ കാവേരിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് കാസര്‍കോട് സ്വദേശിയായ പുഷ്പയിലേക്കും പുഷ്പയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വിനുത എന്ന സ്ത്രീയിലേക്കും അവിടെ നിന്ന് പല സ്ത്രീകളിലേക്കും പോലീസിന് എത്താന്‍ സാധിച്ചു. ഇതില്‍ പലരും കാണാതാവുകയോ മരിച്ച നിലയില്‍ കണ്ടെത്തുകയോ ചെയ്തിരുന്നു.
ഇതോടെ യുവതികളുടെ മരണത്തിന് പിന്ന് ഒരു സീരിയില്‍ കില്ലറോ പ്രോസ്റ്റിട്യൂഷന്‍ റാക്കറ്റോ ആണെന്ന് സംശയമായി പോലീസിന്. അതുവരെ ലഭ്യമായ സകല കോള്‍ റെക്കോര്‍ഡുകളും ഫോണ്‍ നമ്പറുകളും ചേര്‍ത്തു വെച്ചു പരിശോധിച്ചപ്പോഴാണ് പോലീസിന് നിര്‍ണ്ണായകമായ ഒരു വിവരം ലഭിക്കുന്നത്. ഈ സിമ്മുകള്‍ എല്ലാം തന്നെ ഒരിക്കല്‍ മംഗളൂരിവിന് അടുത്തുള്ള ദേരളകട്ട എന്ന സ്ഥലത്ത് വെച്ച് ആക്ടീവായിരുന്നു.
ഇതോടെ ദേരളകട്ട കേന്ദ്രീകരിച്ചായിരുന്നു പോലീസിന്‍റെ അന്വേഷണം. ഇതിനിടയിലാണ് കാവേരിയുടെ ഫോണ്‍ ദേരളകട്ടയില്‍ നിന്ന് ആക്ടീവായി എന്ന വിവരം പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞത്. ആ വിവരത്തെ തുടര്‍ന്ന് പോലീസ് പിടികുടിയ ധനുഷ് എന്ന ചെറുപ്പകാരനില്‍ നിന്നാണ് മോഹന്‍ കുമാറിനെ കൂറിച്ച് ആദ്യ സൂചന ലഭിക്കുന്നത്. അമ്മാവന്‍ മോഹന്‍ കുമാറാണ് തനിക്ക് ഫോണ്‍ തന്നതെന്നായിരുന്നു ധനുഷ് പോലീസിന് മൊഴി നല്‍കിയത്. ഇതോടെ മറ്റൊരു കേസിനെന്ന വ്യാജേന മോഹന്‍ കുമാറിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നല്‍കി അവരെ ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം അവർക്ക് നേരത്തെ കയ്യിൽ കരുതിയിരുന്ന സയനൈഡ് പുരട്ടിയ ഗർഭനിരോധ ഗുളിക കൈമാറുകയായിരുന്നു മോഹന്‍ കുമാറിന്‍റെ രീതി. വളരെ വിശദമായ പ്ലാനിങ്ങ് തന്നെ ഈ കൊലപാതകങ്ങൾക്ക് പിന്നിലുണ്ടായിരുന്നു. ലൈംഗിക ബന്ധത്തിന് ശേഷം യുവതികളേയും കൊണ്ട് മോഹന്‍കുമാര്‍ പുറത്തിറങ്ങും. ബസ് സ്റ്റാൻഡിന് അടുത്തെത്തുമ്പോൾ അയാൾ മുൻകൂട്ടി പ്ലാൻ ചെയ്ത പ്രകാരം ഗുളിക നല്‍കുകയായിരുന്നു. മോഹൻ അവരോട് നേരെ കാണുന്ന ബസ് സ്റ്റാൻഡിലെ ശുചിമുറിയിലേക്ക് പോയി ആ ഗുളിക കഴിച്ചിട്ടു വരാൻ ആവശ്യപ്പെടും.
നേരത്തെ സയനൈഡ് പുരട്ടിവെച്ചിട്ടുള്ള ആ ഗുളിക കഴിക്കുന്നതോടെ അവർക്ക് തൽക്ഷണം അസ്വസ്ഥതകൾ അനുഭവപ്പെടുകയും അവർ ആ ശുചിമുറിക്ക് ഉള്ളിൽ തന്നെ മരിച്ചു വീഴുകയും ചെയ്യും. യുവതികൾ ശുചിമുറിയിലേക്ക് പോവുന്നതിനു പിന്നാലെ മോഹൻ മാസ്റ്റർ തിരികെ ഹോട്ടലിലേക്ക് ചെന്ന് അവരുടെ വിലപിടിപ്പുള്ള സ്വർണ്ണവും പണവും എല്ലാമെടുത്തുകൊണ്ട് സ്ഥലം വിടുകയും അടുത്ത ഇരയേയും തേടുകയായിരുന്നു മോഹന്‍ കുമാറിന്‍റെ രീതി.കൂടാത്തതായിലെ ജോലി ഒടുവിൽ വലയിലായി പോലെ തന്നെ ഒരുപാട് പേരുടെ ജീവൻ പോയതിനുശേഷമായിരുന്നു മോഹനൻ മാസ്റ്ററെയും പൊലീസിന് പിടിക്കാനായത് .