എഫ് ബി പേജിൽ തെറിപ്പാട്ടു പാടിയ വീഡിയോയിൽ സതീശൻ പെണ്ണ് പിടിയനും കള്ളുകുടിയനെന്നും ആരോപണം.പരത്തെറി പറയുന്ന വീഡിയോയിൽ സതീശനെതിരെ കടുത്ത ആരോപണങ്ങൾ!പ്രതിപക്ഷ നേതാവിൻ്റെ താരപ്രഭ തട്ടിത്തെറിച്ചു!

പറവൂർ :സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിൻ്റെ ചാരിത്ര്യ വിശുദ്ധിയാണ് ഒരു സ്ത്രി വലിച്ചു കീറിയിരിക്കുന്നത്. വി ഡി സതീശൻ പറവൂർ സതീശനെന്ന് അറിയപ്പെട്ട കാലത്തെ പൂർവ്വ ചരിത്രങ്ങൾ ഒന്നിന് പിറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കയാണ്. അതും തട്ടിപ്പിൻ്റെയും വെട്ടിപ്പിൻ്റെയും കള്ളു കുടിയുടേയും പെണ്ണ് പിടിയുടെയും പച്ചയായ ഭാഷയിലെ മസാല കഥകൾ. പറവൂർ ഒരു സ്ത്രീയുടെ വീഡിയോയിൽ ആണ് സതീശനെ പച്ചത്തരി പറയുന്നതും സ്ത്രീ പീഡകനെന്ന് പറയുന്നതും .പൊതു സമൂഹത്തിൽ പറയാൻ അറപ്പുളവാക്കുന്ന തെറിപ്പാട്ട് ആയതിനാൽ ആ വീഡിയോ പുറത്ത് വിടാൻ ആവില്ല.എന്നാൽ നിയമപരമായ ആവശ്യങ്ങൾക്കായി ആരുടെ മുന്നിലും ഹാജരാക്കാൻ തയ്യാറാണ് .

അടുത്ത കാലത്ത് പി വി അൻവർ MLA യെ VD സതീശൻ ഒന്ന് കേറി ചൊറിഞ്ഞപ്പോൾ വർഷങ്ങൾക്ക് മുൻപ് V D സതീശൻ നടത്തിയ മണി ചെയിൻ തട്ടിപ്പ് കഥയുമായി നിയമസഭയിൽ പി വി അൻവർ MLA പ്രതിപക്ഷ നേതാവിനെ വലിച്ചു കീറിയത് കേരളം കണ്ടു. പിന്നെ കണ്ടതും കേട്ടതും അങ്ങേയറ്റം അസ്വസ്ഥനായ പ്രതിപക്ഷ നേതാവിൻ്റെ കരയാതെ കരഞ്ഞുള്ള ന്യായികരണ പ്രസംഗമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പഴയകാല സുഹൃത്തിൻ്റെ ഭാര്യയുടെ പേരിൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ അങ്ങേയറ്റം സദാചര വിരുദ്ധനെന്ന, ആഭസനെന്ന മുഖമാണ് പ്രതിപക്ഷ നേതാവിന് ചാർത്തി കൊടുക്കുന്നത്. സഭ്യതയുടെ സകല സീമകളും ലംഘിക്കുന്ന വാക്കുകൾ നിറഞ്ഞ ആ വീഡിയോ സത്യമെങ്കിൽ കേരളത്തിൻ്റെ പുതിയ പ്രതിപക്ഷ നേതാവിനെ ഓർത്ത് നമ്മൾ ലജ്ജിച്ച് തല താഴ്ത്തിയേ പറ്റൂ.

വഴിമുടക്കിയുള്ള സമരത്തെ ക്യാൻസർ രോഗിയായ യാത്രക്കാരിക്കു വേണ്ടി ചോദ്യം ചെയ്തതിൻ്റെ പേരിൽ മാത്രം കള്ളുകുടിയനെന്നും കഞ്ചാവ് വലിച്ചവനെന്നും പെണ്ണ് പിടിയനെന്നും കോൺഗ്രസ്സുകാർ ജോജു ജോർജ് എന്ന സെലിബ്രേറ്റിയെ ആക്ഷേപിച്ചു മണ്ണിക്കൂറുകൾ മാത്രം പിന്നിടുമ്പോഴാണ് സ്വന്തം നേതാക്കളുടെ കേട്ടാൽ അറപ്പുളവാകുന്ന പൂർവ്വകാല ചരിതങ്ങൾ വീഡിയോ ആയി സോഷ്യൽ മീഡിയകളിൽ പറന്നു നടക്കുന്നത്. ഇതൊക്കെ പുറത്തു വരുന്ന ഉറവിടം സെമി കേഡർ ആയി കൊണ്ടിരിക്കുന്ന സ്വന്തം പാർട്ടിക്കകത്തു നിന്നു തന്നെ എന്നതാണ് ഏറെ കൗതുകകരവും.

കള്ളു കുടിച്ച് വീട്ടിൽ വന്ന കഥയും വീട്ടിലിരുന്ന് ചായയും പരിപ്പുവടയും കഴിച്ച കഥയും മാത്രമല്ല ഒരു സ്ത്രീ പറയുന്നത്. അവരുടെ സ്ത്രിത്വം കവർന്ന വ്യഭിചാര കഥ വൃത്തികെട്ട അശ്ലീല ഭാഷയിലാണ് ആ വീഡിയോയിൽ പറയുന്നത്.

പ്രതിസ്ഥാനത്തു നിൽക്കുന്നത് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവാണ്. ചെറിയ ആരോപണമല്ല. തൻ്റെ ശരീരം ലൈംഗീകമായി ഉപയോഗിച്ചുവെന്നതും തന്നെ വേശ്യ എന്നു വിളിച്ചു എന്നതടക്കമുള്ള ഗുരുതരമായ കാര്യങ്ങളാണ് അവർ പറയുന്നത്. ഇവിടെ അഗ്നിശുദ്ധി വരുത്തി പൊതു ജനസമക്ഷം സത്യാവസ്ഥ തെളിയാക്കാൻ എന്തുകൊണ്ടും ബാധ്യസ്ഥനാണ് കേരളത്തിൻ്റെ പ്രതിപക്ഷ നേതാവു കൂടിയായ VD സതീശൻ എന്ന പറവൂർ MLA.

ആ സ്ത്രീ പറഞ്ഞ കഥ തെറ്റാണെന്ന് തെളിയിക്കാൻ കേരളത്തിൻ്റെ പ്രതിപക്ഷ നേതാവിന് സാധിക്കുമോ? അല്ലാത്തപക്ഷം കേരളത്തിൻ്റെ പ്രതിപക്ഷ നേതാവിനെ രാജിവെപ്പിച്ച് നിയമസഭയുടെ അന്തസും മാന്യതയും കാത്തുസൂക്ഷിക്കാൻ AlCCയും KPCCയും മുതിർന്ന കോൺഗ്രസ്സ് നേതാക്കളും ഇടപെട്ടേ മതിയാകൂ..

എനിക്ക് വിഡി സതീശനെ കൊണ്ട് ഒരു ശല്യവും ഇല്ലെന്നും ജേന്ദ്രപ്രസാദ് പറഞ്ഞിട്ടാണ് ഇതൊക്കെ ചെയ്യതത് എന്നും പറഞ്ഞു കൊണ്ടുള്ള പുതിയ ഒരു വീഡിയോയും വൈകിയ വേളയിൽ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. അവൻ്റെ കൈയിൽ മാത്രമാണ് ആദ്യത്തെ വീഡിയോ ഉള്ളത് എന്നും അവനാണ് മറ്റുള്ളവരിലൂടെ ഇത് പ്രചരിപ്പിച്ചത് എന്നും തഖ്‌ങ്ങളുടെ കുടുംബത്തെ നശിപ്പിക്കാൻ അവൻ തിരുമാനിച്ചതാണ് ഇത് എന്നും ആസ്ത്രീ പുതിയ വീഡിയോയിൽ തുടർന്ന് പറയുന്നുണ്ട്.

ഈ വിഷയത്തിൽ കേരളത്തിൻ്റെ പ്രതിപക്ഷ നേതാവ് നിരപരാധി എങ്കിൽ ഗുരുതരമായ ലൈംഗീക ആക്ഷേപം ഉന്നയിച്ച സ്ത്രീക്കെതിരെയും അതിനു അവരെ പ്രേരിപ്പിച്ച വ്യക്തികൾക്കെതിരെയും ഇത്തരം വീഡിയോ ചെയ്യാൻ ഗൂഢാലോചന നടത്തിയ ആ സ്ത്രീ പറയുന്ന വ്യക്തിക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചേ മതിയാകൂ.

Top