കുഞ്ഞിന് വേണ്ടി നീക്കി വയ്ക്കാന്‍ സമയമില്ല; 40ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി വിദ്യാ  ബാലന്‍ 

അമ്പരപ്പിക്കുന്ന അഭിനയ മികവുകൊണ്ട് ബോളിവുഡില്‍ തന്റേതായ ഇടം നേടിയെടുത്ത താരമാണ് വിദ്യാ ബാലന്‍. 2017 ലെ തുംഹാരി സുലു എന്ന വിദ്യാബാലന്‍ ചിത്രം ആരാധകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്തിയിരുന്നു. ശ്രീദേവിയുടെ എക്കാലത്തേയും മികച്ച ഗാനമായ ഹവാ ഹവായ് വിദ്യാ ബാലനിലൂടെ റീക്രിയേറ്റ് ചെയ്യപ്പെട്ടതും ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാ വിഷയമാകുകയും ചെയ്തിരുന്നു. പുതുവര്‍ഷപ്പുലരി വിദ്യാബാലന് പിറന്നാള്‍ കൂടിയാണ്. ജനുവരി ഒന്നിന് 40ാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് വിദ്യ. ആഘോഷങ്ങള്‍ ഇഷ്ടമാണെങ്കിലും പരിപാടികള്‍ പ്ലാന്‍ ചെയ്യാനും നടപ്പിലാക്കാനും ബോറാണെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാബാലന്‍ പറഞ്ഞു. അതുകൊണ്ടു തന്നെ കൂട്ടുകാരും ഭര്‍ത്താവുമൊരുക്കുന്ന സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കുകയാണെന്നും താരം പ്രതികരിച്ചു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഇനിയും ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇപ്പോഴെനിക്ക് ഒരു കുഞ്ഞിനായി നീക്കി വെയ്ക്കാന്‍ സമയമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഓരോ സിനിമയും തനിക്ക് ഓരോ കുഞ്ഞിനെപ്പോലെയാണെന്നും അങ്ങനെ ഇപ്പോള്‍ തനിക്ക് ഇരുപത് മക്കളുണ്ടെന്നും താരം ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

Top