തിരുവനന്തപുരം:മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്.തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വെള്ളാപ്പള്ളിയടക്കം എസ്എന്‍ഡിപി യോഗത്തിലെ ഉന്നതരുടെ പങ്ക് അന്വേഷിക്കണമെന്ന് ഉത്തരവിട്ടിരിക്കുന്നത്.പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യൂതാനന്ദനാണ് തട്ടിപ്പ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.വെള്ളാപ്പള്ളിക്കെതിരായി തെളിവുകള്‍ ഉണ്ടെന്ന് കോടതിയില്‍വിജിലന്‍സ് പറഞ്ഞു.സര്‍ക്കാരിന്റെ പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്ന് പണമെടുത്ത് കൂടിയ പലിശക്ക് പുറത്ത് നല്‍കിയെന്നാണ് കേസ്.എന്നാല്‍ ഇത് താഴെ തട്ടില്‍ മാത്രം നടന്നതാണെന്നും തങ്ങള്‍ക്ക് ഇതില്‍ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നാണ് വെള്ളാപ്പള്ളിയുടേയും കൂട്ടരുടേയും നിലപാട്.ഇത് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞാണ് കോടതി ഇപ്പോള്‍ അന്വേഷണത്തിനുത്തരവിട്ടിരിക്കുന്നത്.കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.അന്വേഷണം പ്രഖ്യാപിച്ചാല്‍ ഒരാള്‍ കുറ്റക്കാരനാണെന്ന് അര്‍ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.