മറുകണ്ടം ചാടിയത് മകനുവേണ്ടി!! വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ ബിഡിജെഎസിന് നിലനിൽക്കാൻ; കൊണ്ടിട്ടും പഠിക്കുന്നില്ലെന്ന് വിമര്‍ശനം

ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സമരക്കാര്‍ക്കെതിരെ കടുത്ത നിലപാടെടുത്ത എസ്.എന്‍ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇന്നത്തെ യോഗത്തിന് ശേഷം മറുകണ്ടം ചാടി. നേരത്തെ സമരത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിയ വെള്ളാപ്പള്ളി സമരത്തിനെതിരെ ബദല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്ന് പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിന് എസ്എന്‍ഡിപി അംഗങ്ങള്‍ക്ക് വിലക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ശബരിമലയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്നത് നാഥനില്ലാത്ത സമരമാണെന്നും വെള്ളിപ്പള്ളി നടേശന്‍. അതിന് ആളെക്കൂട്ടാനുള്ള ബാധ്യത എസ്.എന്‍.ഡി.പി യോഗത്തിനില്ല. എല്ലാ ഹിന്ദു സംഘടനകളുമായും ചര്‍ച്ച ചെയ്തിരുന്നുവെങ്കില്‍ ആചാര സംരക്ഷണത്തിനുവേണ്ടി യോഗം മുന്‍ നിരയിലുണ്ടാകുമായിരുന്നു. അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ സമരത്തില്‍ യോഗം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതിനോട് വിയോജിപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തുടര്‍ന്ന് കൃത്യമായ നിലപാടില്ലാതെയാണ് വെള്ളാപ്പള്ളി സംസാരിച്ചത്. സ്ത്രീപ്രവേശന വിധി നിരാശാജനകവും സമൂഹത്തില്‍ വേര്‍ത്തിരിവ് സൃഷ്ടിക്കാന്‍ ഇടയാക്കുകയും ചെയ്‌തെന്നും ആചാരങ്ങള്‍ പാലിക്കേണ്ടതും നിയമങ്ങള്‍ അനുസരിക്കേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസികളായ സ്ത്രീകള്‍ തുടര്‍ന്നും ശബരിമലയില്‍ പ്രവേശിക്കില്ല എന്നതുകൊണ്ട് കോടതി വിധി അപ്രസക്തമാണ്. അപ്രസ്‌ക്തമായ ഒരു വിധിയുടെ പേരില്‍ ജനങ്ങളുടെ വിശ്വാസത്തെ ചൂട് പിടിപ്പിച്ച്ക്കൊണ്ട് തെരുവില്‍ നടത്തുന്ന സമരം നാട്ടില്‍ കലാപം സൃഷ്ടിക്കാനെ ഇടയാക്കൂ. ഈ വിധിയെ മറികടക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്താന്‍ പരിശ്രമങ്ങള്‍ നടത്തണം. കൂട്ടായ ചര്‍ച്ചയും വേണമെന്നും എസ്.എന്‍.ഡി.പി കൗണ്‍സില്‍ യോഗത്തിനുശേഷം അദ്ദേഹം പറഞ്ഞു.

ശബരിമല വിധിയുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ക്കും മറ്റും യൂണിയന്‍ ഭാരവാഹികളുടെ സംയുക്ത യോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ മകന്‍ തുഷാറിന്റെ രാഷ്ട്രീയ ഭാവിക്കായാണ് വെള്ളാപ്പള്ളി മറുകണ്ടം ചാടിയതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. എന്‍ഡിഎയില്‍ അംഗമായ ബിഡിജെഎസ് സമരത്തിന് ബിജെപിക്കൊപ്പം നിലകൊണ്ടിരുന്നു. ഇതിനാല്‍ സമരത്തെ പിന്തുണക്കുന്ന വഴിയിലേക്ക് വെള്ളാപ്പള്ളി എത്തുമെന്ന് നേരത്തെ സംസാരം ഉണ്ടായിരുന്നു. എന്നാല്‍ ബിജെപി കടുത്ത അവഗണനയാണ് സുഷാറിനോട് കാട്ടുന്നതെന്നും എന്നിട്ടും ഇരുവരും മനസിലാക്കുന്നില്ലെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു

Top