കെ കരുണാകരന്റെ പേരിൽ തട്ടിപ്പ് ,സുധാകര മുഖം വികൃതമാകുന്നു.സുധാകരനും സുരേന്ദ്രനും അഴിമതി കേസുകളിൽ കുരുക്ക്‌ .

കണ്ണൂർ :സുധാകര മുഖം വികൃതമാകുന്നു .ലീഡർ കെ കരുണാകരന്റെ പേരിലും കോൺഗ്രസ് ഓഫീസ് പണിയുന്നതിന് പേരിലും കോടികൾ പിരിച്ച് എന്നാണ് ആരോപണം .ലീഡർ കരുണാകരന്റെ പേരിൽ പണം പിരിച്ചതിന്റെ പേരിൽ കെ സുധാകരന് കുരുക്ക് മുറുകുകയാണ് .അഴിമതി, കോഴപ്പണ കേസുകളിൽ കോൺഗ്രസ്‌, ബിജെപി സംസ്ഥാന പ്രസിഡന്റുമാർക്ക്‌ കുരുക്ക്‌ മുറുകുമ്പോൾ മാധ്യമങ്ങൾ സിപിഐ എമ്മിനും സംസ്ഥാന സർക്കാരിനും പിന്നാലെ. രണ്ട്‌ നേതാക്കൾക്കെതിരെയും നേരിട്ട്‌ കേസ്‌ വരുമ്പോഴും വാർത്തയാക്കാനുള്ള മാധ്യമങ്ങളുടെ താൽപ്പര്യക്കുറവ്‌‌ വ്യക്തം‌. സിപിഐ എമ്മിനും എൽഡിഎഫ്‌ സർക്കാരിനുമെതിരെ പുകമറ സൃഷ്ടിച്ച്‌ കോൺഗ്രസിനെയും ബിജെപിയെയും രക്ഷിക്കാനാണ്‌ ശ്രമം.

കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനെതിരെ വിജിലൻസ്‌ ഡയറക്ടർ രഹസ്യാന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുകയാണ്‌. കെ കരുണാകരന്റെ പേരിൽ പണം പിരിച്ച്‌‌ സുധാകരൻ തട്ടിയതായി‌ വിജിലൻസിന്‌ പരാതി നൽകിയത്‌ സന്തത സഹചാരിയായിരുന്ന ആൾതന്നെ‌. കരുണാകരൻ പഠിച്ച ചിറയ്‌ക്കൽ രാജാസ്‌ സ്‌കൂൾ 16 കോടി‌ക്ക്‌ വാങ്ങാൻ ട്രസ്റ്റ്‌ രൂപീകരിച്ച്‌ വ്യാപക പണപ്പിരിവ്‌ നടത്തിയെങ്കിലും രജിസ്ട്രേഷൻ നടത്തിയില്ല. പിന്നീട്‌ മറ്റൊരു ട്രസ്റ്റിന്റെ പേരിൽ രജിസ്‌ട്രേഷൻ നടത്താനും 50 ലക്ഷം രൂപ കമീഷനും ആവശ്യപ്പെട്ടു. ഇതിന്‌ മാനേജ്‌മെന്റ്‌ വഴങ്ങാതായതോടെ കച്ചവടം മുടങ്ങി. പിരിച്ച തുകയെക്കുറിച്ചും പിന്നീട്‌ വിവരമുണ്ടായില്ല. അന്തരിച്ച മുൻ ഡിസിസി പ്രസിഡന്റ്‌ പി രാമകൃഷ്‌ണൻ ഈ അഴിമതിക്കെതിരെ പ്രതികരിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഴൽപ്പണ, കോഴയിടപാട്‌ കേസുകളിലാണ്‌‌‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന് കുരുക്ക്‌ മുറുകുന്നത്‌. കുഴൽപ്പണയിടപാട്‌ പുറത്തായത്‌ ബിജെപിയിലെ ആഭ്യന്തരക്കുഴപ്പത്തിനിടെയാണ്‌. സ്ഥാനാർഥിത്വം പിൻവലിക്കാൻ കൈക്കൂലി നൽകിയ കാര്യം മഞ്ചേശ്വരത്തെ ബിഎസ്‌പി സ്ഥാനാർഥി കെ സുന്ദരതന്നെയാണ്‌ വെളിപ്പെടുത്തിയത്‌. സി കെ ജാനുവിന്‌ കോഴ നൽകിയത്‌ തെളിവുസഹിതം പുറത്തുവിട്ടതും എൻഡിഎ ഘടകകക്ഷിയായ ജെആർപിയുടെ സംസ്ഥാന ട്രഷററാണ്‌.

ഈ സാഹചര്യത്തിലും കോൺഗ്രസും ബിജെപിയും സിപിഐ എമ്മിനെതിരെ തിരിയുമ്പോൾ അതിന്‌ ചൂട്ടുപിടിക്കുകയാണ്‌ മാധ്യമങ്ങൾ. കള്ളക്കടത്ത്‌ സ്വർണം തട്ടിയെടുക്കുന്ന സംഘം വലയിലായത്‌ സംസ്ഥാന പൊലീസിന്റെ സമർഥമായ ഇടപെടലിലാണ്‌. ഇപ്പോൾ പിടിയിലായ ഒരാളെ നാല്‌ വർഷംമുമ്പ്‌ സിപിഐ എമ്മും ഡിവൈഎഫ്‌ഐയും പുറത്താക്കിയതാണ്‌. ഈ പ്രതി നൽകിയ മൊഴിയിൽ മറ്റ്‌ ചിലർക്കെതിരെയും അന്വേഷണം നടക്കുന്നു. ഇവർക്കും സിപിഐ എമ്മുമായി ബന്ധമില്ല. എന്നിട്ടും സിപിഐ എമ്മിനെ ആക്രമിക്കുന്ന മാധ്യമങ്ങൾക്ക്‌ മറുപക്ഷത്തുള്ള അഴിമതിക്കാരെക്കുറിച്ച്‌ മിണ്ടാട്ടമില്ല.

Top