ഉമ്മന്‍ചാണ്ടിക്ക് ഭയം തുടങ്ങി; യു.ഡി.എഫിന്റെ ബന്ധുനിയമനം: വിജിലന്‍സ് അന്വേഷണത്തിലൂടെ അപമാനിച്ചാല്‍ എതിര്‍ക്കുമെന്ന് ഉമ്മന്‍ ചാണ്ടി

കൊച്ചി: ബന്ധു നിയമനത്തിന്റെ പേരില്‍ ഇപി ജയരാജന്‍ മന്ത്രി സ്ഥാനം രാജിവെച്ചതോടെ ഉമ്മന്‍ചാണ്ടിക്ക് പേടി തുടങ്ങി. യുഡിഎഫ് കാലത്തെ ബന്ധു നിയമനങ്ങളുടെ പേരില്‍ വിജിലന്‍സ് അന്വേഷണത്തിലൂടെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് സര്‍ക്കാരിന്റെ ജാള്യത മറയ്ക്കാനാണ്. ഏത് തീരുമാനവും അന്വേഷിക്കാം. അതുകൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു.യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളെ നിയമിച്ചത് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചിരുന്നു. ഇതിനായി നാലംഗ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സ് എസ്.പിയും രണ്ട് ഡി.വൈ.എസ്.പിമാരും ഒരു സി.ഐയും അടങ്ങുന്നതാണ് അന്വേഷണ സംഘം.
യു.ഡി.എഫ് സര്‍ക്കാരിന്റെ കീഴില്‍ 16 ബന്ധുനിയമനങ്ങള്‍ നടന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലംപള്ളി, മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ സഹോദരന്‍ കെ. വേണുഗോപാല്‍ എന്നിവരുള്‍പ്പെടെയുള്ള ബന്ധുക്കളെയാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിയമിച്ചത്.

Also Read : വിരലുകള്‍ നിങ്ങളെ പറ്റി പറയും? നിങ്ങള്‍ നിരാശയിലോ ആകുലതയിലോ ആണോ …ജീവിതത്തിന്റെ തകര്‍ച്ചയില്‍ ആണോ ….എല്ലാം നിങ്ങളുടെ വിരലുകളുടെ നീളം നോക്കി മനസിലാക്കാം 

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് ബന്ധുക്കളെ നിയമിച്ചത് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച ഫൈലില്‍ സ്വീകരിച്ചിരുന്നു ഇതിന് പിന്നാലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അന്വേഷിക്കാന്‍ നാലംഗ സംഘത്തെയും ചുമതലപ്പെടുത്തയിട്ടുണ്ട്.വിജിലന്‍സ് എസ്പിയും രണ്ട് ഡിവൈഎസ്പിമാരും ഒരു സിഐയും അടങ്ങുന്നതാണ് അന്വേഷണ സംഘം. യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍ പതിനാറ് ബന്ധു നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ ജാള്യത മറയ്ക്കാനാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതെന്നും അതുകൊണ്ട് ഒന്നും നേടാന്‍ പോകുന്നില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മുന്‍മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യ അനില മേരി ഗീവര്‍ഗ്ഗീസ് (ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍), സഹോദരി അമ്പിളി ജേക്കബ് (കേരള ഐടി ഇന്‍ഫ്രാസ്‌ക്ടര്‍ മാര്‍ക്കറ്റിങ് മാനേജര്‍), മുന്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ ഭാര്യ എ ടി സുലേഖ (സര്‍വ്വ വിജ്ഞാനകോശം ഡയറക്ടര്‍) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധു കുഞ്ഞ് ഇല്ലമ്പള്ളി (കോപ്പറേറ്റീവ് സര്‍വ്വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് ചെയര്‍മാന്‍), മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ സഹോദരന്‍ വിഎസ് ജയകുമാര്‍(ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍), പ്രതിപക്ഷ നേതാവും മുന്‍മന്ത്രിയുമായ ചെന്നിത്തലയുടെ ബന്ധു വേണു ഗോപാല്‍ (കേരള ഫീഡ്‌സ് എംഡി), മുന്‍മന്ത്രി കെസി ജോസഫ് കൈ കാര്യം ചെയ്തിരുന്ന നോര്‍ക്ക റൂട്ട്‌സില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഭാര്യമാര്‍ക്ക് നല്‍കിയ നിയമനങ്ങളും, ആര്‍ ശെല്‍വരാജ് എംഎല്‍എയുടെ മകളെ വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍ അസി.മാനേജരാക്കിയ നടപടി, മുന്‍ എംഎല്‍എയും ലീഗ് നേതാവുമായ ഉമ്മന്‍മാസ്റ്ററുടെ മരുമകന്‍ കെപി അബ്ദുള്‍ ജലീലിനെ സ്‌കോള്‍ കേരള ഡയറക്ടറായി നിയമിച്ചതുമടക്കമുള്ള കാര്യങ്ങളാണ് വിജിലന്‍സ് അന്വേഷിക്കുക.

ഇതോടെ ബന്ധുനിയമനം ഉയര്‍ത്തി സിപിഎമ്മിനെയും ഇടതുപക്ഷത്തെയും പ്രതിരോധത്തിലാക്കിയ യുഡിഎഫ് നേതൃത്വം വെട്ടിലാകും.തിങ്കളാഴ്ച നിയമസഭയില്‍ ഈ ലിസ്റ്റ് വെച്ചായിരിക്കും പ്രതിപക്ഷ ആക്രമണങ്ങളെ ഭരണപക്ഷം നേരിടുക.യുഡിഎഫ് ഭരണകാലത്ത് നടന്ന പല നിയമനങ്ങളിലും സ്വജനപക്ഷപാതം പ്രകടമായതിനാല്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം യുഡിഎഫിന് തിരിച്ചടിയാകുമെന്ന കാര്യവും ഉറപ്പാണ്

 

Top