അനധികൃത സ്വത്ത് സമ്പാദനം; വിഎസിന്റെ മകന്‍ കുടുങ്ങും; കേസെടുക്കാമെന്ന് വിജിലന്‍സ്

arunkumar

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിഎസ് അച്യുതാനന്ദന്റെ മകന്‍ കുടുങ്ങും. വിജിലന്‍സ് പരിശോധനയില്‍ കേസെടുക്കാമെന്നാണ് പറയുന്നത്. വി.എ.അരുണ്‍ കുമാറിന്റെ വിദേശയാത്ര, അനധികൃത സ്വത്തുസമ്പാദനം എന്നിവ വിജിലന്‍സ് അന്വേഷിച്ചു.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസായിരിക്കും അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്.പി: രാജേന്ദ്രന്‍ നിയമോപദേശത്തിനായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വി.എ.അരുണ്‍ കുമാറിന്റെ സ്വത്തും വിദേശയാത്രയ്ക്കു വേണ്ടി വന്ന ചെലവും വരുമാനവുമായി പൊരുത്തപ്പെടുന്നില്ലെന്നാണു പ്രധാന കണ്ടെത്തല്‍. വി.എ.അരുണ്‍കുമാര്‍ ഐഎച്ച്ആര്‍ഡി അഡീഷണല്‍ ഡയറക്ടറായിരിക്കെ ലണ്ടന്‍, മക്കാവൂ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേയ്ക്കടക്കം നടത്തിയ വിദേശയാത്രകളിലെ ക്രമക്കേട്, അനധികൃതമായി സ്വത്ത് സമ്പാദനം, കയര്‍ഫെഡ് എംഡിയായിരിക്കെ ക്രമക്കേടുകള്‍ നടത്തി തുടങ്ങിയ പരാതികളിന്മേലുള്ള അന്വേഷണത്തിലാണു കേസെടുക്കാമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിമാനയാത്രയുടെ പൂര്‍ണ്ണത്തുകയുടെ വിവരങ്ങള്‍ കിട്ടാത്തതു കാരണം ശരാശരി തുക അടിസ്ഥാനപ്പെടുത്തിയാണു ചെലവു കണക്കാക്കിയത്. വി.എ.അരുണ്‍ കുമാറിന്റെ വരുമാനം, ഡോക്ടറായ ഭാര്യയുടെ വരുമാനം, കുടുംബപരമായ ആസ്തി എന്നിവയെല്ലാം വിജിലന്‍സ് വിശദമായ പരിശോധനയ്ക്കു വിധേയമാക്കി. കഴിഞ്ഞ യുഡിഫ് സര്‍ക്കാരിന്റെ കാലത്തായിരുന്നു അരുണ്‍ കുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

എന്നാല്‍, സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനുമുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നില്ല. ആദ്യം വിജിലന്‍സ് സ്‌പെഷല്‍ സെല്‍ എസ്പിയായിരുന്ന വി.എന്‍.ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു പരിശോധിച്ചത്. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലയേറ്റ എസ്.രാജേന്ദ്രന്‍, അരുണ്‍കുമാറിനെ വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്തിരുന്നു.

Top