എംവി ശ്രേയാംസ്‌കുമാറിന്റെ കൈവശം 14ഏക്കര്‍ സര്‍ക്കാര്‍ ഭൂമി

mv sreyamskumar.

തലശ്ശേരി: അനധികൃതമായി ഭൂമി കയ്യേറിയ കേസില്‍ മുന്‍ എംഎല്‍എ കുടുങ്ങും. മുന്‍ എംഎല്‍എ എംവി ശ്രേയാംസ്‌കുമാര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

വയനാട് കൃഷ്ണഗിരിയിലുള്ള 14ഏക്കര്‍ ഭൂമിയാണ് കൈവശം വച്ചിരിക്കുന്നതെന്നും അത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും തലശ്ശേരി വിജിലന്‍സ് സ്പെഷല്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മാതൃഭൂമി മുന്‍ പത്രപ്രവര്‍ത്തകന്‍ പി. രാജന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് ത്വരിതാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജനതാദള്‍ നേതാവും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്രകുമാര്‍, മകനായ എംവി ശ്രേയാംസ്‌കുമാര്‍ എന്നിവര്‍ക്കെതിരായാണ് റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top