ബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി!.

തിരുവനന്തപുരം :ബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ ബാര്‍ കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി തിടുക്കത്തില്‍  സര്‍ക്കാര്‍ ഉത്തരവ്. എറണാകുളം വിജിലന്‍സ് എസ്പി കെ.എം. ആന്റണിയെയാണ് മാറ്റിയത്. പകരം അന്വേഷണ ഉദ്യോഗസ്ഥനായി സ്പെഷല്‍ സെല്‍ എസ്പി കെ.എം. ടോമിയെ നിയമിച്ചു. ബാബുവിനെതിരെയുള്ള ദ്രുതപരിശോധനാ റിപ്പോര്‍ട്ട് ഈ മാസം 23 ന് കോടതിയില്‍ സമര്‍പ്പിക്കേണ്ടതാണ്.

കേസില്‍ മന്ത്രി കെ.ബാബുവിനും ബിജു രമേശിനുമെതിരെ ദ്രുതപരിശോധന വേണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ജനുവരി 23 നകം ദ്രുതപരിശോധനയുടെ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് കോടതി നിര്‍ദേശവും നല്‍കി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളം നല്‍കിയ സ്വകാര്യ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. മന്ത്രി ബാബു പണം വാങ്ങിയെന്ന് ബിജു രമേശ് ടെലിവിഷന്‍ ചാനലുകളില്‍ ആരോപിച്ചെന്നും ഇതു പരിശോധിക്കണമെന്നും കാണിച്ചാണ് ജോര്‍ജ് വട്ടക്കുളം സ്വകാര്യ ഹര്‍ജി നല്‍കിയത്. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പുതിയ അന്വേഷണം വേണ്ടെന്നുമുള്ള സര്‍ക്കാരിന്റെ വാദം തള്ളിയ കോടതി ദ്രുതപരിശോധനയ്ക്ക് ഉത്തരവിടുകയായിരുന്നു.bar bribe -km mani
അതേസമയം കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ ബാറുടമാ നേതാക്കളോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട്‌ വിജിലന്‍സ്‌ എസ്‌.പി. ആര്‍. സുകേശന്‍ നോട്ടീസ്‌ അയച്ചു.നോട്ടീസ്‌ ലഭിച്ചതായി ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ രാജ്‌കുമാര്‍ ഉണ്ണി അറിയിച്ചു. സൗകര്യപ്രദമായ ദിവസം ചോദ്യം ചെയ്യലിനു ഹാജരാകാനാണ്‌ നിര്‍ദേശം. വ്യാഴാഴ്‌ച എറണാകുളത്തെ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ്‌ അസോസിയേഷന്‍ ഓഫീസില്‍ എസ്‌.പി. സുകേശന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. ഓഫീസ്‌ ജീവനക്കാരുടെ മൊഴിയെടുത്തു.
കെ.എം. മാണിയെ കുറ്റവിമുക്‌തനാക്കി വിജിലന്‍സ്‌ ഡയറക്‌ടര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ നിരാകരിച്ച്‌ മാണിക്കെതിരേ തുടരന്വേഷണത്തിന്‌ വിജിലന്‍സ്‌ കോടതി ഉത്തരവിട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ സുകേശന്റെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടക്കുന്നത്‌. ആദ്യഘട്ടത്തില്‍ ബാറുടമാ നേതാക്കളോടു ചോദ്യം ചെയ്യലിന്‌ വിധേയരാകാന്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ ഹാജരായിരുന്നില്ല. എന്നാല്‍, എന്നു ഹാജരാകണമെന്നു തീരുമാനിച്ചിട്ടില്ലെന്നും ബാര്‍ കേസില്‍ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടികളുടെ തിരക്കിലാണ്‌ അസോസിയേഷനെന്നും രാജ്‌കുമാര്‍ ഉണ്ണി പറഞ്ഞു.ബാര്‍ ഹോട്ടലുകള്‍ അടച്ചു പൂട്ടിയ സര്‍ക്കാര്‍ തീരുമാനം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ്‌ വന്നതോടെ മാണിക്കെതിരായ കേസില്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാട്‌ തുടരേണ്ടതില്ലെന്നാണു ബാറുടമകളുടെ പൊതുവികാരം. സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിന്റെ സാധ്യത ആരായാന്‍ നിയമവിദഗ്‌ധരുമായി തിങ്കളാഴ്‌ച അസോസിയേഷന്‍ വിശദമായ ചര്‍ച്ച നടത്തും.

അതേസമയം എം.ജി സര്‍വകലാശാലയുടെ എല്‍എല്‍.എം പരീക്ഷയില്‍ കോപ്പിയടി വിവാദത്തത്തെുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ഐ.ജി ടി.ജെ. ജോസിനെ സര്‍വിസില്‍ തിരിച്ചെടുത്തു. ഹോംഗാര്‍ഡ് ഐ.ജി ആയാണ് നിയമനം. കമ്യൂണിറ്റി പൊലീസിങ് ആന്‍ഡ് ജെന്‍ഡര്‍ ജസ്റ്റിസിന്‍െറ ചുമതലയും നല്‍കിയിട്ടുണ്ട്. ജോസിനെ തിരിച്ചെടുത്തതിനുപുറമേ എസ്.പി, ഡി.സി.പി, ഡിവൈ.എസ്.പി തലത്തിലും അഴിച്ചുപണി നടത്തിയിട്ടുണ്ട്. മലപ്പുറം എസ്.പി. ദേബേഷ്കുമാര്‍ ബഹ്റയെ പാലക്കാട്ടേക്ക് മാറ്റി. വിജിലന്‍സ് ഉത്തരമേഖലാ എസ്.പിയായിരുന്ന കെ. വിജയനാണ് മലപ്പുറം എസ്.പി. കോഴിക്കോട് റൂറല്‍ എസ്.പിയായി പ്രതീഷ്കുമാറിനെയും നിയമിച്ചു. ഹരിശങ്കറാണ് ആന്‍റി പൈറസി സെല്‍ എസ്.പി. വിജിലന്‍സ് എറണാകുളം റെയ്ഞ്ച് എസ്.പി ഇ.എം. ആന്‍റണിയെ വിജിലന്‍സ് കോഴിക്കോട് റെയ്ഞ്ച് എസ്.പിയാക്കി സ്ഥലംമാറ്റി.

ചെങ്ങന്നൂര്‍ എ.എസ്.പി ആരുള്‍ ആര്‍. ബി കൃഷ്ണയെ കൊച്ചി ഡെപ്യൂട്ടി കമീഷണറാക്കി. തിരുവനന്തപുരം ട്രാഫിക് സൗത് എസ്.പി എന്‍. വിജയകുമാറിനെ ടെലികമ്യൂണിക്കേഷന്‍ എസ്.പി ആക്കി. തിരുവനന്തപുരം റൂറല്‍ ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി എം.കെ. സുള്‍ഫിക്കറിനെ പാലക്കാട് ഡിവൈ.എസ്.പിയാക്കി.
പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി.കെ. രാമചന്ദ്രനെ ആലത്തൂരിലേക്ക് മാറ്റി. പാലക്കാട് ഡിവൈ.എസ്.പി പി.ഡി. ശശിയെ ആലപ്പുഴ സ്പെഷല്‍ ബ്രാഞ്ചിലേക്ക് മാറ്റി. ആലപ്പുഴ സ്പെഷല്‍ ബ്രാഞ്ചിന്‍െറ ചുമതലയുണ്ടായിരുന്ന ജോര്‍ജ് ചെറിയാനെ ആലപ്പുഴ വിജിലന്‍സ് ഡിവൈ.എസ്പിയായി നിയമിച്ചു. വയനാട്ടില്‍നിന്ന് സി.കെ. ഉത്തമനെ ആലപ്പുഴ ഡിവൈ.എസ്.പി( ഭരണം)യാക്കി.

ആലപ്പുഴ ഡിവൈ. എസ്.പി (ഭരണം) ആയിരുന്ന പാര്‍ഥസാരഥിപിള്ളയാണ് പുതിയ പത്തനംതിട്ട ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്. പി. കോഴിക്കോട് നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.എ. മുരളീധരനെ ആലപ്പുഴ സ്പെഷല്‍ ബ്രാഞ്ചിലേക്ക് മാറ്റി. കോഴിക്കോട് സിറ്റി ജില്ലാ സ്പെഷല്‍ ബ്രാഞ്ചില്‍ നിന്ന് പി.ടി. ബാലനെ മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡിവൈ. എസ്.പിയാക്കി മാറ്റിനിയമിച്ചു. ആലപ്പുഴ വിജിലന്‍സ് ഡിവൈ.എസ്.പി കെ. അശോക്കുമാര്‍ ആണ് വയനാട് എസ്.എം.എസ് ഡിവൈ.എസ്.പി. പാലക്കാട് എസ്.പി ആയിരുന്ന എന്‍. വിജയകുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല

Top