കൊല്ലം : അമ്പലപ്പുഴയിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ പൊലീസ് എഫ്ഐആർ പുറത്ത് . നവംബർ 7 ന് പുലർച്ചെ ഒരു മണിക്ക് ശേഷമാണ് കൊലപാതകം നടന്നത് എന്നാണ് എഫ്ഐആറിൽ. ജയചന്ദ്രന്റെ സാന്നിധ്യത്തിൽ വിജയലക്ഷ്മി മറ്റൊരു സുഹൃത്തിനെ ഫോണിൽ വിളിച്ചതാണ് വൈരാഗ്യത്തിന് കാരണം. കരൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകം നടന്നത്. കൊലപാതകത്തിനുശേഷം വിജയലക്ഷ്മിയുടെ സ്വർണാഭരണങ്ങളും കൈക്കലാക്കി. മൂന്നു ദിവസത്തിനുശേഷം പ്രതി എറണാകുളത്തെത്തി. വിജയലക്ഷ്മിയുടെ മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസ്സിൽ ഉപേക്ഷിച്ചുവെന്നും എഫ്ഐആറിലുണ്ട്. ജയചന്ദ്രന്റെ വീട്ടിന് അടുത്ത് നിന്നും കുഴിച്ചിട്ട മൃതദേഹം പോലീസ് കണ്ടെത്തി. ഇതോടെ കൊലയ്ക്ക് സ്ഥിരീകരണവുമായി.
കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ സുഹൃത്താണ് അറസ്റ്റിലായ മത്സ്യത്തൊഴിലാളി ജയചന്ദ്രൻ. കരൂർ സ്വദേശിയായ ജയചന്ദ്രന്‍റെ വീടിന്‍റെ സമീപത്തെ പറമ്പിൽ കുഴിച്ചുള്ള പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള ബസിൽ ജയചന്ദ്രൻ ഉപേക്ഷിച്ചു.
വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ ഏറെ നാളായി പരിചയമുണ്ട്. ഹാര്‍ബറില്‍ നിന്നാണ് പരിചയം തുടങ്ങിയത്. പണം ഇടപാട് അടക്കം ഉണ്ടായിരുന്നു. ഈ ബന്ധം രണ്ടു പേരുടേയും വീട്ടിലും അറിയാമായിരുന്നു. ജയചന്ദ്രന്റെ ഭാര്യ വീട്ടു ജോലിക്ക് പോകും. അതുകൊണ്ട് തന്നെ വീട്ടില്‍ അവര്‍ എപ്പോഴും ഉണ്ടാകാറില്ല. മകന്‍ കഴിഞ്ഞിരുന്നത് ജയചന്ദ്രന്റെ ഭാര്യ വീട്ടിലുമാണ്. അതുകൊണ്ട് തന്നെ ഈ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
പുനര്‍ഗേഹം പദ്ധതി പ്രകാരം കിട്ടിയ ഈ വീട്ടിലേക്ക് വിജയലക്ഷ്മിയെ വിളിച്ചു വരുത്തി. ആറാം തീയതിയാണ് അവര്‍ എത്തിയത്. വഴക്കിനിടെ പിടിച്ചു തള്ളി. തലയിടിച്ചു വീണ വിജയലക്ഷ്മി മരിച്ചു. പിന്നാലെ മൃതദേഹം സുരക്ഷിതമായി സൂക്ഷിച്ചു. അടുത്തുള്ള എല്ലാവരും ഉറങ്ങിയപ്പോള്‍ തൊട്ടടുത്തുള്ള പുരയിടത്തില്‍ മൃതദേഹം കുഴിച്ചിട്ടു. അതിന് ശേഷം സാരി കത്തിച്ചു. വിജയലക്ഷ്മി കണ്ണൂരിലേക്ക് പോയെന്ന് തെളിയിക്കാന്‍ ഫോണ്‍ ബസിലുമിട്ടു. മത്സ്യതൊഴിലാളിയായിരുന്നു ജയചന്ദ്രന്‍. മീന്‍ കച്ചവടവുമായി ബന്ധപ്പെട്ടാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ പരിചയപ്പെട്ടതും.
കരുനാഗപ്പള്ളിയില്‍നിന്ന് കാണാതായ വിജയലക്ഷ്മിയെ സുഹൃത്തായ അന്‍പതുകാരന്‍ കൊന്ന് കുഴിച്ചുമൂടിയതായി സ്ഥിരീകരണം വരുന്നത് മൃതദേഹം കണ്ടെത്തിയതോടെയാണ്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സുഹൃത്തായ അമ്പലപ്പുഴ കരൂര്‍ സ്വദേശി ജയചന്ദ്രനെ പോലീസ് മൂന്ന് ദിവസം മുന്‍പ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് നടത്തിവന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്. നവംബര്‍ പത്തിനാണ് വിജയലക്ഷ്മിയെ കാണാനില്ലെന്ന് സഹോദരി പോലീസില്‍ പരാതി നല്‍കിയത്. ഇവര്‍ ഭര്‍ത്താവുമായി അകന്നുകഴിയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 11ന് എഫ് ഐ ആര്‍ നിലവില്‍ വന്നു. അതിനിടെ എറണാകുളം പോലീസിന് വിജയക്ഷ്മിയുടെ മൊബൈല്‍ ഫോണ്‍ കളഞ്ഞുകിട്ടി. ഈ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന ജയചന്ദ്രനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും വിജയലക്ഷ്മിയും തമ്മില്‍ അടുപ്പമായിരുന്നു. രണ്ടുമക്കളുടെ മാതാവാണ് വിജയലക്ഷ്മി. ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്. അങ്ങനെ ഇവിടേയും ‘അവിഹിതം’ ചര്‍ച്ചയാണ്.
ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെ വീടിനു സമീപം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തത്. ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് ജയചന്ദ്രനും വിജയലക്ഷ്മിയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ മീന്‍പിടുത്തമായിരുന്ന ജയചന്ദ്രന് ജോലി. ഇതിനിടെയാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയില്‍ മത്സ്യവില്‍പ്പന നടത്തുന്ന ജോലിയായിരുന്നു വിജയലക്ഷ്മിക്ക്. ഓച്ചിറ ക്ഷേത്രത്തില്‍ വച്ച് ഇരുവരും സ്ഥിരമായി കണ്ടിരുന്നു. ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്. വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടു. വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടത്. തുടര്‍ന്ന് പിടിച്ചു തള്ളല്‍ മരണമായി എന്നതാണ് ജയചന്ദ്രന്റെ മൊഴി.