ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടന് വിനായകന്. ഫെയ്സ്ബുക്കിലൂടെയാണ് വിനായകന് തന്റെ പിന്തുണ അറിയിച്ചത്. ‘സഹോദരി ധീരമായി മുന്നോട്ട് പോകൂ, ജനം ഉണ്ട് കൂടെ’ വിനായകന് കുറിച്ചു.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിചേര്ക്ക്പ്പെട്ട നടന് ദിലീപിനെ തിരിച്ചെടുക്കാനുള്ള താരസംഘടനയുടെ തീരുമാനം ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി, ഡബ്ല്യൂസിസി അംഗങ്ങള്‍ കൂടിയായ ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന് എന്നിവര്‍ താരസംഘടനയില്‍ നിന്നും രാജി വച്ചിരുന്നു.
താരസംഘടയില്‍ തന്നെ തുടരാന്‍ തീരുമാനിച്ച നടിമാരായ പാര്‍വ്വതി, രേവതി, പദ്മപ്രിയ എന്നിവര്‍ പ്രത്യേക യോഗം ആവശ്യപ്പെട്ടുകൊണ്ട് താരസംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. ഇക്കഴിഞ്ഞ എക്സിക്യൂട്ടീവ് യോഗത്തിലാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനമായത്. നടിമാര്‍ കത്തു നല്‍കിയതിനു പിന്നാലെ, തന്റെ നിരപരാധിത്വം തെളിയിക്കാതെ ഒരു സംഘടനയുടേയും ഭാഗമാകാനില്ലെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു.
രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്, പി. ബാലചന്ദ്രന്, അലന്‍സിയര്‍ എന്നീ നടന്മാരും രംഗത്തെത്തിയിരുന്നു. എന്തുകൊണ്ടാണ് നടിമാര്‍ രാജിവച്ചതെന്നു മനസിലാക്കുന്നുവെന്നും അവരുടെ കൂടെയാണ് താനെന്നും പൃഥ്വിരാജ് വ്യക്തമാക്കി. സമയവും സാഹചര്യവും വരമ്പോള്‍ തന്റെ അഭിപ്രായം താന്‍ വ്യക്തമാക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു.