രാജാവിന്റെ സ്വന്തം വിഐപി നായയെ കളിയാക്കി; ഇന്റര്‍നെറ്റിലെ വിവാദം പാരയായ യുവാവ് അറസ്റ്റിലും ജയിലിലുമായി

തായ്‌ലന്‍ഡിലെ രാജാവായ ഭൂമിബോല്‍ അതുല്യതേജിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ തോംഗ്ദയിംഗ് (കോപ്പര്‍) എന്ന പെണ്‍നായ അടുത്തകാലത്തു വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഇന്റര്‍നെറ്റിലൂടെ നായയെ കളിയാക്കുന്ന പരാമര്‍ശം നടത്തിയ ഒരു ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്ത സംഭമാണു വാര്‍ത്തയായത്. എന്തായാലും നിയമനടപടിയുണ്ടായി ദിവസങ്ങള്‍ക്കുശേഷം രാജാവിന്റെ പ്രിയപ്പെട്ട നായ ജീവന്‍ വെടിഞ്ഞു എന്ന വാര്‍ത്തയാണു പുറത്തുവരുന്നത്. കൊട്ടാരത്തില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കോപ്പര്‍ നമ്മെ വിട്ടുപോയി എന്നൊരു വാര്‍ത്താക്കുറിപ്പ് വെറ്ററിനറി ഡോക്ടര്‍മാര്‍ പുറത്തിറക്കിയപ്പോഴാണ് ഇതു ലോകമറിയുന്നത്.

രാജാവിന്റെ വളര്‍ത്തുമൃഗം എന്ന നിലയില്‍ പല വിധത്തിലുള്ള പ്രശസ്തി ഇവളെ തേടിയെത്തിയിട്ടുണ്ട്. കൊട്ടാരത്തിലെ ഫോട്ടോകളിലെ നിത്യസാന്നിധ്യമായിരുന്നു. ഇതു കൂടാതെ ഇവളെക്കുറിച്ചുള്ള പുസ്തകവും ബെസ്റ്റ് സെല്ലര്‍ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. തായ്‌ലന്‍ഡിലെ സിനിമാശാലകളില്‍ ഇവളുടെ ജീവിതത്തെക്കുറിച്ചുള്ള ആനിമേഷന്‍ ചിത്രവും നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്. ‘ഖുന്‍’ എന്ന പദം ചേര്‍ത്താണ് കോപ്പറിനെ രാജ്യത്തെ ഉദ്യോഗസ്ഥരും മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇംഗ്ലീഷിലെ ‘മാഡം’ എന്ന വാക്കിനു തുല്യമാണിത്. ഇത്ര വലിയ വിഐപിയെ കളിയാക്കിയാല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതില്‍ അദ്ഭുതപ്പെടേണ്ടതില്ല. എന്തായാലും നിരവധി ചാര്‍ജുകളാണ് 27കാരനായ ചെറുപ്പക്കാരനെതിരെയുള്ളത്. നായയെയും ഉടമസ്ഥനെയും കളിയാക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു, രാജാവിന്റെ മോര്‍ഫ് ചെയ്ത ഫോട്ടോ ലൈക്ക് ചെയ്തു എന്നിവയാണവ. തോംഗ്ദയിംഗിന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ചു നേരത്തേ രാജാവ് തന്നെ രചിച്ച പുസ്തകവും പ്രസിദ്ധമാണ്.

Top