ഇയാളുടെ വ്യായാമത്തിന് ഒരു പ്രത്യേകതയുണ്ട്; വീഡിയോ മുഴുവന്‍ കണ്ടാല്‍ അറിയാം

ചെന്നൈ: വ്യായാമ മുറകള്‍ക്ക് ഒടുവില്‍ കടയ്ക്കു പുറത്തിട്ടിരുന്ന സിഎഫ്എല്‍ ബള്‍ബ് നൈസായി മോഷ്ടിച്ചു കടക്കുന്ന വിരുതന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകുന്നു. കോയമ്പത്തൂര്‍ ചേരന്‍ മാ നഗറില്‍നിന്നുള്ളതാണ് ദൃശ്യങ്ങള്‍. അടച്ചിട്ടിരിക്കുന്ന കടയ്ക്കു മുന്നില്‍നിന്ന് വ്യായാമം ചെയ്യുന്നയാളെയാണ് ദൃശ്യങ്ങളുടെ ആദ്യഭാഗത്ത് കാണാന്‍ സാധിക്കുക. പലവിധ അഭ്യാസമുറകള്‍ക്കു ശേഷം കടയ്ക്കു മുന്നില്‍ ഇട്ടിരുന്ന സി എഫ് എല്‍ ബള്‍ബില്‍ കക്ഷി ഒന്നു തൊടുന്നതു കാണാം. എന്നാല്‍ ആ സമയം ഒരു വാഹനം കടന്നുപോകുന്നതു കാണുന്നതോടെ ഇദ്ദേഹം കൈ പിന്‍വലിക്കുന്നു. പിന്നീട് വാഹനങ്ങള്‍ ഒന്നും വരാത്ത സമയത്ത് ബള്‍ബ് ഊരി പാന്റിന്റെ കീശയിലാക്കി കടന്നുപോകുന്നതും കാണാം.

https://youtu.be/IcJrD196g08

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top