കൊച്ചി: ഒടുവിൽ കേസ് മുറുകുന്നു.ഒന്നരക്കോടി ചോദിച്ച് ദിലീപിനെ ഭീഷണിപ്പെടുത്തിയ വിഷ്ണു പോലീസ് പിടിയിൽ .നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്നയാളാണ് വിഷ്ണു . ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു വിഷ്ണു. സുനി എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് ദിലീപിന് കൈമാറിയതും ദിലീപിന്‍റെ മാനേജരെയും സംവിധായകൻ നാദിർഷായെയും ഫോണിൽ വിളിച്ച് ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതും വിഷ്ണുവാണെന്നാണ് കരുതപ്പെടുന്നത്.
വിഷ്ണുവിനെ കൂടാതെ സുനിയുടെ സുഹൃത്തും നിരവധി കേസുകളിലെ പ്രതിയുമായ മനീഷ് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. ദിലീപിന് കത്ത് നൽകിയതിനെക്കുറിച്ചും ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെക്കുറിച്ചും പോലീസ് അന്വേഷണം തുടരുകയാണ്.തനിക്ക് ലഭിച്ച കത്തും ഫോണ്‍ വിളിച്ചതിന്‍റെ ശബ്ദരേഖയും ദിലീപ് നേരത്തെ തന്നെ പോലീസിന് കൈമാറിയിരുന്നു. കത്ത് ശനിയാഴ്ച മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയത് 1 മാസം മുമ്പാണെന്നാണ് ദിലീപ് തന്നെ ചാനലുകളിലൂടെ പറഞ്ഞു. ലോക്‌നാഥ് ബെഹ്‌റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നല്‍കിയിരുന്നത്. ദിലീപും നാദിര്‍ഷയും ഉള്‍പ്പെടെയുള്ളവര്‍ അമേരിക്കന്‍ പര്യടനത്തിന് പോകുന്നതിന് മുമ്പാണ് പരാതി നല്‍കിയിരുന്നതെന്നും പറയുന്നു. എന്നാല്‍ എന്ത് കൊണ്ട് ദിലീപ് അന്ന് അത് മാധ്യമങ്ങളുടെ മുമ്പില്‍ തുറന്ന് പറഞ്ഞില്ല. കേസിന്റെ അന്വേഷണത്തെ ബാധിക്കുമെങ്കില്‍ എന്തിന് ഇപ്പോള്‍ തുറന്ന് പറയുന്നു.കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടതായാണ് ദിലീപും നാദിര്‍ഷയും പരാതി നല്‍കിയിരിക്കുന്നത്. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാണ് കോള്‍ വന്നതെന്ന് നാദിര്‍ഷ പറഞ്ഞു. ദിലീപിന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷ വെളിപ്പെടുത്തി.
കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ സഹതടവുകാരന്‍ എന്ന് അവകാശപ്പെട്ട വിഷ്ണു എന്നയാള്‍ ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷായും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് വെഹ്‌റ ഡി.ജി.പി ആയിരിക്കെ ഏപ്രില്‍ 20നായിരുന്നു ദിലീപ് പരാതി നല്‍കിയത്. വിഷ്ണുവിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയും അതും പൊലീസിന് കൈമാറിയിട്ടുണ്ട്.പള്‍സര്‍ സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാളാണ് പണം ആവശ്യപ്പെട്ടതെന്ന് ദിലീപ് പറഞ്ഞു. തന്റെ ഡ്രൈവറേയും നാദിര്‍ഷായേയുമാണ് അയാള്‍ വിളിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് അറിയാമെന്നും എന്നാല്‍, പേരു പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നായിരുന്നു വിഷ്ണു ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ പ്രശ്‌നമൊന്നുമില്ലെന്നും എന്നാല്‍, തന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായും ദിലീപും നാദിര്‍ഷായും പരാതിയില്‍ പറയുന്നു.