ദിലീപിന്റെ പരാതി വ്യാജം ?എന്നാൽ ദിലീപിനെ ഭീഷണിപ്പെടുത്തി പണം ചോദിച്ച വിഷ്ണുവത്ര നിസാ രക്കാരനല്ല .. ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത്

കൊച്ചി:ദിലീപ് കൊടുത്ത പരാതിയിൽ പറയുന്നത് വ്യാജമെന്ന് ആരോപണം .പോലീസ് ഈ പരാതി അന്യോഷിഷിച്ചിരുന്നു എന്നും എന്നാൽ പരാതിയിൽ വിശ്വസിക്കാൻ കഴമ്പില്ല എന്നും കണ്ടെത്തി എന്നും ആരോപണം .അതേസമയം ദിലീപിനെ ഭീഷണിപ്പെടുത്തി പണം ചോദിച്ച വിഷ്ണുവിനെ കുറിച്ച് ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്ത് .നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നടന്‍ ദിലീപിനോട് പണം ആവശ്യപ്പെട്ട് കത്ത് എത്തിച്ച വിഷ്ണു കൊച്ചിയില്‍ മാത്രം 86 മാലമോഷണക്കേസിലെ പ്രതി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷമാണ് പോലീസ് ഇയാളെ പിടികൂടിയത്.

100 പവനോളം സ്വര്‍ണമാണ് വിവിധ ജ്വലറികളില്‍ നിന്നായി കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇയാള്‍തന്നെയാണ് നടനും സംവിധായകനുമായ നാദിര്‍ഷയെ വിളിച്ച് ഒന്നരക്കോടി ആവശ്യപ്പെട്ടതെന്നും സൂചന.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഇയാള്‍ ജയിലില്‍ കഴിഞ്ഞത് കേസിലെ പ്രധാനപ്രതിയായ പള്‍സര്‍ സുനിക്കൊപ്പം ഒരുസെല്ലിലായതെന്നാണ് സൂചന. ഇങ്ങനെയാണ് ഇവര്‍ തമ്മില്‍ ഇത്തരത്തിലാണ് പരിചയത്തിലായത്. എന്നാല്‍ സുനിയെഴുതിയത് എന്ന് പറഞ്ഞ് ദിലീപിന് ലഭിച്ചത് അയാള്‍ തന്നെ എഴുതിയതാണെന്ന് പോലീസ് കരുതുന്നില്ല. ഇതിനിടയില്‍ സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പള്‍സര്‍ ബൈക്കിലെത്തി മാല പൊട്ടിക്കുകയായിരുന്നു ഇയാളുടെ രീതി. പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിച്ചാണ് സുനിയും പ്രശസ്തനായത്. ഇരുവരുടേയും പള്‍സര്‍ പ്രേമം ഈ കേസിലെ ശ്രദ്ധേയമാക്കുന്നത്. സുനിക്ക് ജയിലിന് പുറത്തുനിന്നും സഹായം ലഭിച്ചതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് പോലീസ് ചില അഭിഭാഷകരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top