തിരുവനന്തപുരം:എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ ഭാരത് ധര്‍മ ജനസേനാ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍.കോണ്‍ഗ്രസിന്റെ ചിഹ്നമായ കൈപ്പത്തിയോട് സാദൃശ്യമുള്ള ചിഹ്നമാണ് വെള്ളാപ്പള്ളി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. കോണ്‍ഗ്രസിന്റെ ചിഹ്നമാണ് കൈപ്പത്തി. അതിനോട് വളരെ സാദൃശ്യമുള്ള ചിഹ്നം അനുവദിക്കാന്‍ പാടില്ല. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം അറിയിക്കും. ഇതിനെതിരായ നീക്കം ആരെങ്കിലും നടത്തിയാല്‍ അതിനോട് യോജിക്കാനാവില്ലെന്നും സുധീരന്‍ വ്യക്തമാക്കി.കേരളത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ആര് ശ്രമിച്ചാലും അതിനെതിരെ ശക്തമായ പ്രതിരോധ നിരതന്നെ കോണ്‍ഗ്രസ് കെട്ടിപ്പടുക്കുമെന്നും വെള്ളാപ്പള്ളിയുടെ പരിശ്രമം വിഫലമായ ശ്രമമാണെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്‍റെ ആശങ്കകള്‍ പരിഗണിക്കാതെ കേന്ദ്രം കേരളത്തെ അവഹേളിക്കുകയാണെന്ന് വി.എം സുധീരന്‍. ഇത് കേരളത്തോടുള്ള അനീതിയാണ്. ഈ നയം മാറ്റണമെന്നും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി. ഒരു സംസ്ഥാനത്തെ ജനതയുടെ ഭയാശങ്കകളെ തീര്‍ത്തും അവഗണിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം കേരളത്തോടുള്ള കടുത്ത അനീതിയാണ്. അതിന് മാറ്റം വരുത്താന്‍ കേന്ദ്രം തയ്യാറാകണം. സുധീരന്‍ ആവശ്യപ്പെട്ടു.
വിലത്തകര്‍ച്ച നേരിടുന്ന റബ്ബര്‍, നാളികേര, ഏലം കര്‍ഷകരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി ഈ മാസം 16 ന് കോണ്‍ഗ്രസ് രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നും സുധീരന്‍ അറിയിച്ചു.
റബ്ബര്‍ കര്‍ഷകര്‍ രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സമയത്ത് ഇതുവരെ റബ്ബര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കര്‍ഷകര്‍ക്ക് വേണ്ടി നേരത്തെ നടത്തിവന്നിരുന്ന പല സ്‌കീമുകളും ഇപ്പോള്‍ ഇല്ല. അനിയിന്ത്രിതമായ ഇറക്കുമതിയാണ് റബ്ബര്‍മേഖല അനുഭവിക്കുന്ന പ്രശ്‌നം. അതുപോലെ തന്നെ പാമോയിലിന്റെ ഇറക്കുമതിയും നിയന്ത്രിക്കണം. സുധീരന്‍ കൂട്ടിച്ചേര്‍ത്തു.