ജോര്‍ജിന്റെ എം എല്‍ എ സ്ഥാനം തെറിക്കുമോ ?പി.സി ജോര്‍ജ് മുന്നണിക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടിയും സുധീരനും

തിരുവനന്തപുരം: പി.സി.ജോര്‍ജിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും സ്പീക്കര്‍ക്ക് തെളിവു നല്‍കി. കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്ന പരാതിയിലാണ് സ്പീക്കര്‍ക്കു മുന്നില്‍ തെളിവെടുപ്പിനാണ് ഇരുവരും ഹാജരായത്.

ജോര്‍ജ് പാര്‍ട്ടിക്കും മുന്നണിക്കുമെതിരെ പ്രവര്‍ത്തിച്ചുവെന്ന് ഇരുവരും പറഞ്ഞു. അരുവിക്കര തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരായി പ്രവര്‍ത്തിച്ചു. ഈ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിക്കുന്നു.കേരള കോണ്‍ഗ്രസ് സെക്യുലര്‍ പുനരജ്ജീവിപ്പിച്ച പി.സി ജോര്‍ജ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി മൊഴിനല്‍കി.OOMMAN CHANDY
പി.സി ജോര്‍ജിന് എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലന്നെ് സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസിലായിരുന്നെങ്കില്‍ പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചതിന് ജോര്‍ജിനെ പുറത്താക്കുമായിരുന്നു. മന്ത്രിമാര്‍ക്കെതിരെ തെളിവുകളില്ലാതെ അഴിമതി ആരോപണം ഉന്നയിക്കുകയാണെന്നും സുധീരന്‍ പറഞ്ഞു.VM SUDHEERAN-
ഉണ്ണിയാടന്‍െറ പരാതിയില്‍ മുഖ്യമന്ത്രിയെയും എം.എല്‍.എ.മാരായ വി.ഡി.സതീശന്‍, ടി.എന്‍.പ്രതാപന്‍, എം.വി.ശ്രേയാംസ്കുമാര്‍, എ. പ്രദീപ്കുമാര്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവരെയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ജോര്‍ജിന്‍െറ ആവശ്യം സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു. എം.എല്‍.എമാരോട് തെളിവെടുപ്പിന് ഹാജരാകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞു മാത്രമേ ഹാജരാകാന്‍ കഴിയുകയുള്ളൂവെന്ന് ഇവര്‍ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top