ചൈത്ര തെരേസ ജോൺ ഐ.പി.എസിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നീക്കം ഉത്തരവാദിത്തബോധമുള്ള ഒരു ഭരണാധികാരിക്ക് ചേർന്നതല്ല.-വിഎം സുധീരൻ

കൊച്ചി:നീതിപൂർവം തന്റെ ഡ്യൂട്ടി നിർവഹിച്ച ചൈത്ര തെരേസ ജോൺ ഐ.പി. എസിനെതിരെ വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശിച്ച മുഖ്യമന്ത്രിയുടെ നടപടി ഉത്തരവാദിത്തബോധമുള്ള ഒരു ഭരണാധികാരിക്ക് ചേർന്നതല്ല.

തൻറെ ചുമതല ഭീതിയോ പ്രീതിയോ കൂടാതെ നിറവേറ്റാൻ ശുഷ്കാന്തി കാണിച്ച ഈ യുവ ഐ.പി.എസ് ഉദ്യോഗസ്ഥയെ അനുമോദിക്കുന്നതിനു പകരം അപമാനിക്കുകയും മനോവീര്യം തകർക്കുകയും ചെയ്യുന്ന നടപടിയാണ് മുഖ്യമന്ത്രിയും പാർട്ടി നേതൃത്വവും സ്വീകരിച്ചത്.നേരെ ചൊവ്വേ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ ഇൗ സർക്കാരിൽ നിന്നും നീതി കിട്ടില്ല എന്ന തെറ്റായ സന്ദേമാണ് തന്റെ നടപടിയിലൂടെ മുഖ്യമന്ത്രി നൽകുന്നത്.

Top