മതസൗഹാര്‍ദ്ദമാണ് ഭാരതത്തിന്റെ ശക്തി. അസഹിഷ്ണുത ഭാരതത്തിന്റെ പുരോഗതിയെ പിന്നോട്ടു നയിക്കും: വി.എം. സുധീരന്‍

തിരുവനന്തപുരം: മതസൗഹാര്‍ദ്ദമാണ് ഭാരതത്തിന്റെ ശക്തിയെന്നും അസഹിഷ്ണുത ഭാരതത്തിന്റെ പുരോഗതിയെ പിന്നോട്ടു നയിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ പറഞ്ഞു. നെയ്യാറ്റിന്‍ക്കര ചെങ്കല്‍ ഗാന്ധി തീര്‍ത്ഥത്തില്‍ ശനിയാഴ്ച നടന്ന മാനവമൈത്രി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌നേഹദീപവലയം കെ.പി.സി.സി. പ്രസിഡന്റ് തെളിയിച്ചു. നാഷണല്‍ സര്‍വ്വീസ് വിദ്യാര്‍ത്ഥികളും സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകരും സ്നേഹദീപ വലയം തെളിയിക്കുന്നതില്‍ പങ്കാളികളായി. അഖിലേന്ത്യ ഗാന്ധി സ്മാരകനിധി ചെയര്‍മാന്‍ പി.ഗോപിനാഥന്‍ നായര്‍, ഏകലവ്യാശ്രമ മഠാധിപതി സ്വാമി അശ്വതി തിരുന്നാള്‍, ഫാദര്‍ വര്‍ഗ്ഗീസ് മുഴുത്തേടം, ഇമാം പാച്ചല്ലൂര്‍ അബ്ദുള്‍ സലിം മൗലവി, സ്വാമി മഹേശ്വരാനന്ദ സരസ്വതി, ജസ്റ്റിസ് ശ്രീദേവി, ഡോ. എന്‍. രാധാകൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Top