മുംബൈ:അടിപൊളി ലുക്കുമായി വോള്‍വോയുടെ ഏറ്റവും പുതിറ്റ മോഡലായ എസ് 60 ക്രോസ് കണ്‍ട്രി ഇന്ത്യയിലേക്ക്. വാഹനപ്രേമികളുടെ മനം നിറയ്‌ക്കുന്ന ലുക്കുമായി എത്തുന്ന വോള്‍വോ എസ് 60 ക്രോസ് കണ്‍ട്രി അടുത്തവര്‍ഷം ഇന്ത്യയിലെത്തുമെന്ന് വോള്‍വോ വ്യക്തമാക്കി.
ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുള്ള വോള്‍വോ എസ് 60 ക്രോസ് കണ്‍ട്രി ഫോര്‍വീല്‍ ഡ്രൈവാണ്. 178 ബി.എച്ച്.പി കരുത്ത് പകരുന്ന ഫൈവ് സിലിണ്ടര്‍ 2.4 ലിറ്റര്‍ ഡി ഫോര്‍ എന്‍ജിനാവും എസ് 60 ക്രോസ് കണ്‍ട്രിയില്‍ ഉണ്ടാവുക. വില എസ് 60 സെഡാനെക്കാള്‍ അഞ്ചുലക്ഷം രൂപവരെ അധികമായിരിക്കും.
ഏറ്റവും പുതിയതും ജാഡ ലുക്കുമായിരിക്കും വോള്‍വോ എസ് 60 ക്രോസ് കണ്‍ട്രിക്കുള്ളത്. സാഹസിക ഓഫ്‌റോഡ് യാത്രകള്‍ നടത്തുന്നതിനും ദൂര യാത്രകള്‍ക്കും മികച്ചതാണ് വോള്‍വോയുടെ ഈ പുതിയ മോഡല്‍. ഏറ്റവും മുന്തിയ തരത്തിലുള്ള സൌകര്യങ്ങളാകും കാറില്‍ ഉള്ളതെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്.