തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 5,79,835 പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ ടീക്കാ റാം മീണ. ആകെ 2,67,31,509 വോട്ടര്‍മാരാണുള്ളത്. കരട് വോട്ടര്‍പട്ടികയില്‍ 2,63,08,087 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍നിന്ന് 1,56,413 പേരെ ഒഴിവാക്കി.
പുതുക്കിയ പട്ടികയില്‍ 1,37,79,263 സ്‌ത്രീ വോട്ടര്‍മാരും 1,29,52,025 പുരുഷവോട്ടര്‍മാരും 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെ പോളിങ് സേ്‌റ്റഷനുകളുടെ എണ്ണം 40,771 ആകും. പുതുക്കിയ വോട്ടര്‍പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും (www.ceo.kerala.gov.in), താലൂക്ക് ഓഫീസുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ) മാരില്‍നിന്നും പരിശോധിക്കാം.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍മാര്‍ക്ക് അനുവദനീയമായ മാറ്റങ്ങള്‍ വരുത്താനും www.nvsp.in ലൂടെ ഓണ്‍ലൈനായി ഇനിയും അപേക്ഷിക്കാവുന്നതാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥന്‍ ടീക്കാ റാം മീണ വ്യക്‌തമാക്കി. ജനുവരി ഒന്നുമുതല്‍ ലഭിച്ച അപേക്ഷകള്‍ പരിഗണിച്ച് യോഗ്യമായവ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള തീയതിക്കു 10 ദിവസം മുമ്പ് സപ്ലിമെന്ററി പട്ടികയായി പ്ര സിദ്ധീകരിക്കും. വോട്ടര്‍ പട്ടിക പരിശോധിച്ച് പേരുണ്ടെന്ന് സമ്മതിദായകര്‍ ഉറപ്പുവരുത്തണമെന്നും ടീക്കാ റാം മീണ അഭ്യര്‍ഥിച്ചു.
ആവശ്യമുള്ളവ
1. വയസ്സ് തെളിയിക്കുന്ന തിനുള്ള സർട്ടിഫിക്കറ്റ്
2. അഡ്രസ് തെളിയിക്കുന്നതിനുള്ള രേഖ
3. ആധാർ കാർഡ്
4. ഫോൺ നമ്പർ
5. ID കാർഡ് (വീട്ടിലെ ആരുടെയെങ്കിലും,അല്ലെങ്കിൽ അയക്കാരുടെ )
6. ഫോട്ടോ