കോണ്‍ഗ്രസ് നേതാക്കള്‍ തവളയെപ്പോലെയാണെന്ന് ബൃന്ദ കാരാട്ട്

കോണ്‍ഗ്രസ് നേതാക്കള്‍ തവളയെപ്പോലെയെന്ന് സിപിഐഎം പിബി അംഗം ബൃന്ദ കാരാട്ട്. കോണ്‍ഗ്രസിലുളള പല നേതാക്കളും ബിജെപിയിലേക്ക് പോകുകയാണെന്നും ബിജെപിയുടെ ജനപ്രതിനിധികളില്‍ 121 പേര്‍ കോണ്‍ഗ്രസില്‍ നിന്ന് പോയവരാണെന്നും എല്‍ഡിഎഫിന്റെ വനിതാ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കവേ ബൃന്ദ കാരാട്ട് പറഞ്ഞു. ജനാധിപത്യത്തെയും ഭരണഘനയെയും സംരക്ഷിക്കാന്‍ ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പ് എറ്റവും വിഷം ഉള്ളവരില്‍ നിന്ന് ഇന്ത്യയെ രക്ഷപ്പെടുത്താന്‍ ആണ്.

ഇന്ത്യയുടെ ആത്മാവിനെ തകര്‍ത്ത ഭരണം ആണ് മോദിയുടേത്. ഭിന്നിപ്പിച്ച് ഭരിക്കുകയാണ് അവരുടെ രീതിയെന്നും ഇത് കൊണ്ട് ആര്‍ക്കും നേട്ടമുണ്ടാകുന്നില്ലെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു. സ്ത്രീകളുടെ ആവശ്യങ്ങളും ആദിവാസി ക്ഷേമവും പരിഗണനയില്‍ വരാന്‍ ഇടത് പക്ഷം ശക്തമാകണമെന്നും കൂടാതെ സിപിഎം ശക്തമായാലെ കര്‍ഷകരുടെ ദുഖം പരിഹരിക്കാന്‍ ഉള്ള പദ്ധതികള്‍ നടപ്പിലാകൂവെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top